Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ താരദമ്പതികൾ ഒന്നിച്ച് ബിബി ഹൗസിലേക്ക് എത്തുമോ? വീഡിയോയ്ക്കുള്ളിലെ രഹസ്യം തേടി ആരാധകർ

ബി​ഗ് ബോസ് സീസൺ 6 ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. മാർച്ച് പത്തിന് ലോഞ്ചിം​ഗ് ഉണ്ടാകും എന്ന് ഔദ്യോ​ഗികമായി തന്നെ വിവരം പുറത്തുവന്നു. പക്ഷേ ആരൊക്കെയായിരിക്കും ഇത്തവണ ബി​ഗ്ബോസ് വീട്ടിലേക്ക് എത്തുന്ന മത്സരാർത്ഥികൾ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. പല പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്. പ്രേക്ഷകരും പല പേരുകളും പറയുന്നുമുണ്ട്. ഇപ്പോൾ രണ്ട് പേരുകളാണ് വീണ്ടും ചർച്ചയിൽ ഉള്ളത്.

നടി ബീനാ ആന്റണിയും ഭർത്താവ് മനോജും ഈ സീസണിൽ ഉണ്ടാവുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മനോജ് പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയാണ് ഈ സംശയം ഉയർന്നത്. നേരത്തെ തന്നെ ബീന ആന്റണിയുടെ പേര് ചർച്ചയിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ബീന ആന്റണി ഇതിൽ പ്രതികരിച്ചിരുന്നു. താൻ ഷോയുടെ ഭാ​ഗമല്ല, തനിക്ക് അത് സംബന്ധിച്ച ഫോൺകോളുകളും ലഭിച്ചിട്ടില്ല എന്നാണ് ബീന പറഞ്ഞിരുന്നത്.

bb

മുൻ സീസണുകളിൽ ഒന്നിലേക്ക് ക്ഷണം വന്നിരുന്നുവെന്നും പുതിയ സീസണെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും ബീന പറഞ്ഞിരുന്നു. താൻ ഷോയുടെ ഏറ്റഴും വലിയ ഫാൻ ആണ്. എന്റെ കുടുംബം സ്ഥിരമായി പരിപാടി കാണാറുണ്ട്. ഞാൻ എന്തിന് ഈ ഷോ നേരിട്ട് അറിയണം. ശാരീരികാദ്ധ്വനം വേണ്ടി വരുന്ന ടാസ്ക്കുകളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്, എന്നും ബീന പറയുന്നു.

എന്നാൽ മനോജിന്റെ പേര് അങ്ങനെ പറഞ്ഞുകേട്ടിരുന്നില്ല. എന്നാൽ മനോജ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് മനോജ് എത്തുമോ എന്ന ചോദ്യം ഉയർത്തിയത്. ബി​ഗ് ബോസ് മലയാളം പുതിയ സീസണിന്റെ ഭ്രമയുഹം റീൽസാണ് മനോജ് ചെയ്തത്. ഇതോടെ ആളുകൾ കമന്റുകളുമായി എത്തുകയാണ്. ബി​ഗ് ബോസ് സീസൺ 6 ഒരു ഭ്രമ യു​ഗമാ.. കലിയു​ഗത്തിന്റെ ഒരു.. എന്ന ക്യാപ്ഷൻ നൽകിയാണ് റീൽ‌ ഇട്ടത്.

ഏഴ് മാസങ്ങൾക്ക് ശേഷം ബി ബി മനയിലേക്ക് ചില അതിഥികൾ വരുന്ന മഹത്തായ ദിവസം മാർച്ച് 10. വരുന്ന അതിഥികളോട് ഒന്നേ പറയാനുള്ളു, ചുമ്മ തിന്നും കുടിച്ചും തമാശ പറഞ്ഞും പ്രേമിച്ചും ഇരിക്കാതെ നല്ല ഉശിരായി കളിക്കുക, ഒറ്റയ്ക്ക് ഒറ്റയ്ക്ക് കളിക്കുക, എന്നാണ് മനോജ് പറയുന്നത്. അപ്പോൾ ചേട്ടാനായിരിക്കും ബി​ഗ് ബോസ് കൺടസ്റ്റന്റ് എന്നാണ് ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+