Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ് ബോസ് വീട്ടിലേക്ക് ജാസ്മിൻ ജാഫർ; ഒപ്പം പ്രിയപ്പെട്ട ആ നടിയും.. ഇത് കളറാകും..

ബി​ഗ് ബോസ് സീസൺ 6 ലേക്ക് എത്തിയിരിക്കുന്നത് പ്രെഡിക്ഷനിൽ പറഞ്ഞുകേട്ടിരുന്ന ഒരാൾ തന്നെയാണ്. സിനിമ - സീരിയിൽ താരം യമുനാ റാണിയാണ് ആ മത്സരാർത്ഥി. യമുനാ റാണിയുടെ പേര് തുടക്കം മുതൽക്ക് തന്നെ കേട്ടിരുന്നു. അത് പോലെ തന്നെ പറഞ്ഞുകേട്ട മറ്റൊരു പേരായിരുന്നു ജാസ്മിൻ ജാഫറിന്റെ പേര്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് ജാസ്മിൻ. ഇൻസ്റ്റ​ഗ്രാം വീഡിയോകളിലൂടെയാണ് ജാസ്മിൻ പരിചിതയാകുന്നത്. സോഷ്യൽ മീഡിയയിൽ 1. 15 മില്ല്യൺ ഫോളോവേഴ്സാണ് യൂട്യൂബിൽ ഉള്ളത്.

bigg boss malayalam season 6

ബി​ഗ് ബോസ് സീസൺ 6 ന്റെ ലോഞ്ചിം​ഗ് നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യമായി വീടനകത്ത് കയറിയത് നടി അൻസിബയായിരുന്നു. രണ്ടാമതായി കയറിയത് ഫിറ്റ്നസ് ട്രെയിനർ ജിന്റോ ആണ്. ഈ രണ്ട് പേരും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നു.

ഇതുവരെ കയറിയ മത്സരാർത്ഥികളെല്ലാം പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായവർ തന്നെയായിരുന്നു. അത് കൊണ്ട് ബാക്കി ഉള്ളവരും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉള്ളവരാണോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. 19 പേരാണ് ഇത്തവണ ബി​ഗ് ബോസിലേക്ക് മത്സരിക്കാൻ എത്തുന്നത്. ബി​ഗ് ബോസ് അവതരാകനായി ഇത്തവണയും എത്തുന്നത് മോഹൻലാൽ തന്നെയാണ്. 100 ദിവസം ബി ബി വീട്ടിൽ നിൽക്കുന്ന ആളാണ് വിജയി ആകുക.

അതേ സമയം ഇത്തവണ ബി​ഗ് ബോസ് മലയാളത്തിൽ ഒരു സി ഐ ഡി ഉണ്ട്. ബി​ഗ് ബോസിലെ വിശേഷങ്ങൾ പറയുമ്പോഴാണ് സി ഐ ഡി വരുന്നത് ഞങ്ങളെയൊന്നും പരിചയപ്പെടുത്തുന്നില്ലെ എന്ന് ചോദിക്കുന്നുണ്ട്. പിന്നാലെ മോഹൻലാൽ സി ഐ ഡിയെ പരിചയപ്പെടുത്തി. സി ഐ ഡി രാം ദാസാണ്. എന്തായിരിക്കും സി ഐ ഡി ചെയ്യുക എന്നത് അറിയാൻ കാത്തരിക്കണം.

ഏതാണ്ട് പ്രെഡിക്ഷൻ ലിസ്റ്റിലെ ആളുകൾ തന്നെയാണ് എത്തിയത്. അർജുൻ ശ്യാം ഗോപൻ , സുരേഷ് മേനോൻ, ശരണ്യ എന്നിവരൊക്കെ ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ ഉണ്ട്. പല മാറ്റങ്ങളും ഇത്തവണയുണ്ട്. വീട്ടിലെ ബെഡ് റൂമിൽ തന്നെ മാറ്റം ഉണ്ട്. ഇത്തവണ നാല് ബെഡ് റൂമാണ്. ഇങ്ങനെ പല മാറ്റങ്ങളും ഉണ്ടാവും. ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ മത്സരാർത്ഥികൾക്ക് ഓരോരുത്തർതക്കായി ഫാൻ പേജുകളും ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+