Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിൽഷയ്ക്ക് പകരുമുള്ള റീപ്ലേസ്മെന്റ് ആണ് ആ മത്സരാർത്ഥി'; ജാസ്മിനെതിരേയും തുറന്നടിച്ച് റിയാസ് സലീം

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ന് നിലവാരം ഇല്ലെന്ന് തുറന്നടിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റിയാസ് സലീം. അനാവശ്യ തർക്കങ്ങളും നാടകങ്ങളും ഉണ്ടാക്കി മത്സരാർത്ഥികൾ ഷോയുടെ നിലവാരം ഇല്ലാതാക്കുകയാണെന്നും റിയാസ് തുറന്നടിച്ചു. മത്സരാർത്ഥികളെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും റിയാസ് പങ്കുവെച്ചു. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.

'മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പിൽ വലിയ നിരാശ തോന്നുന്നു. സീസൺ 6 മത്സരാർത്ഥികളുടെ കാര്യത്തിൽ പറഞ്ഞാൽ നിലവാരം കുറഞ്ഞിരിക്കുകയാണ്. എന്തിനാണ് മത്സരാർത്ഥികൾ തർക്കിക്കുന്നത് പോലും മനസിലാകുന്നത്. യഥാർത്ഥ തർക്കങ്ങളൊക്കെ കുറവാണ്. റിയാലിറ്റി ഷോ അല്ലാതായി ബിഗ് ബോസ്', റിയാസ് പറഞ്ഞു. മത്സരാർത്ഥികളെ കുറിച്ചുള്ള വിലയിരുത്തൽ ഇങ്ങനെ-

riyasbiggbossmalayalamseason6

ജാസ്മിൻ ഫേക്കാണ്. സ്ക്രീൻ സ്പേസിന് വേണ്ടിയാണ് ജാസ്മിൻ കളിക്കുന്നത്. വളരെ അധികം അസ്വസ്ഥത ഉണ്ടാക്കുന്ന,ശല്യപ്പെടുത്തുന്ന ആളായിട്ടാണ് തോന്നിയത്. അതേസമയം സിജോയെ നനഞ്ഞ പടക്കം എന്നാണ് റിയാസ് വിശേഷിപ്പിച്ചത്. ഏത് സ്ട്രാറ്റജി ഏത് പോലെ കളിച്ചാൽ പിടിച്ച് നിൽക്കാമെന്ന് കൃത്യമായി അറിയുന്നയാളാണ്. പക്ഷേ പുള്ളിക്ക് കൃത്യമായൊരു പ്ലോട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നില്ല. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ടാണ് പുള്ളി കണ്ടന്റ് ഉണ്ടാക്കുന്നത്.

ദിൽഷയെ റീപ്ലെയ്സ് ചെയ്ത് ലൗ സ്ട്രാറ്റജി വർക്കാക്കാൻ വേണ്ടി കൊണ്ടുവന്നയാളാണ് ശ്രീതു എന്നാണ് തോന്നിയിരിക്കുന്നത്. ജാൻമണി ഒരു ക്യൂട്ടിയാണ്. നന്നായി എന്റെർടെയിനറാണ് . അതേപോലെ തന്നെ കൃത്യമായി ഗെയിമും അറിയാം. മലയാളികൾ പിന്തുണയ്ക്കാൻ പോകുന്ന അടുത്ത ടോക്സിസിറ്റിയാണ് റോക്കി. വേദനിക്കുന്ന പണക്കാരനാണ്.

ഗബ്രി വളരെ ഫേക്കാണ്. ഗെയിമിൽ മുന്നോട്ട് പോകാൻ ആരേയും വേദനിപ്പിക്കുന്നയാളാണ് ഗബ്രി. പക്ഷേ എല്ലാം നശിപ്പിക്കുകയാണെന്ന് ആള് തിരിച്ചറിയുന്നില്ല. നോറ എന്തിനാണ് ബിഗ് ബോസിൽ വന്നതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അതുപോലെ തന്നെയാണ് അർജുൻ. പാവം ക്യൂട്ട് ആണ്. പക്ഷേ പുള്ളിക്ക് ബിഗ് ബോസിൽ ഒന്നും ചെയ്യാനില്ല. സുരേഷിൻറെ കളി കാണാൻ ഇരിക്കുന്നതേയുള്ളൂ.

അൻസിബ നല്ല പൊട്ടൻഷ്യൽ കണ്ടസ്റ്റന്റാണ്. ആവശ്യത്ത് തർക്കം ഉണ്ടാക്കാനും കളിക്കാനുമൊക്കെ അറിയാം. കൂടുതൽ കാണാൻ സാധിച്ചേക്കും. കൂടുതൽ മസിലും കുറച്ചു ബ്രെയിനുമുള്ള ആളാണ് ജിന്റോ.റിയലായി നിൽക്കുന്നയാളാണ് ജിന്റോ. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇപ്പോൾ പിന്തുണ കിട്ടുന്നത്. ലക്ഷ്മിപ്രിയയുടെ റീപ്ലേസ്മെന്റ് ആണ് യമുനറാണി. പക്ഷേ അവർ ആ നിലയിലേക്ക് എത്തിയിട്ടില്ല.

ഋഷി പുറത്ത് എല്ലാ പിന്തുണയും ഉറപ്പാക്കി വന്നു, എനിക്ക് ഇനി പിന്തുണ കിട്ടും എന്ന് വിചാരിച്ച് കളിക്കുകയാണ്. എന്നാൽ അത് തെറ്റാണ്. ഇത് ബിഗ് ബോസാണ്.

രതീഷ് പുറത്താകാൻ കാരണം മറ്റ് മത്സരാർത്ഥികൾക്ക് വിസിബിലിറ്റി കിട്ടാത്തത് കൊണ്ടാണോയെന്ന് പോലും സംശയമുണ്ട്. പുള്ളി വന്ന് കാണിച്ച സ്ട്രാറ്റജികൾ പുള്ളി തന്നെ തുറന്ന് പറഞ്ഞാണ് കളിക്കുന്നത്. പുറത്തായപ്പോൾ ആൾ പറഞ്ഞത് ഞാൻ ഇങ്ങനെയല്ലെന്നാണ്. ഗെയിമൊക്കെ ഒകെയാണ്. പക്ഷേ അതൊരു റിയാലിറ്റി ഷോയാണ്. അനാവശ്യ നാടകങ്ങൾ ക്രിയേറ്റ് ചെയ്യപ്പെടുകയാണ്. മത്സരാർത്ഥികൾ അടിപൊളി അല്ലാത്തത് കൊണ്ടാണ് അനാവശ്യ നാടകങ്ങൾ ഉണ്ടാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+