Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവർ അവിടെ കാണിച്ചിട്ടില്ല; ഗബ്രിയുടെ വിധിക്ക് കാരണം ജാസ്മിന്‍: ഷിയാസ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാർത്ഥികളെല്ലാം തന്നെ നല്ല കഴിവുള്ളവരാണെന്ന് ഷിയാസ് കരീം. ചിലർ ആരോപിക്കുന്നത് പോലെ മോശം കാര്യങ്ങളൊന്നും അവിടെ നടക്കുന്നില്ല. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും കെട്ടിപ്പിടിക്കുന്നതും ഉമ്മകൊടുക്കുന്നതുമൊക്കെ തെറ്റാണോയോന്നും ചോദിക്കുന്ന ഷിയാസ് ചില കാര്യങ്ങളോട് ഞാന്‍ യോജിക്കുന്നില്ലെന്നും ഷിയാസ് പറയുന്നു.

മത്സരാർത്ഥഇകള്‍ എല്ലാവരും തന്നെ വ്യത്യസ്തരാണ്. ചിലരെയൊക്കെ നമുക്ക് ഇഷ്ടപ്പെടാറില്ല. എന്നുവെച്ച് അവരുടെ മത്സരം മോശമെന്നോ, വൃത്തികെട്ട ഷോ എന്നൊന്നും പറയാനാവില്ല. നന്നായി തന്നെയാണ് ഷോ മുന്നോട്ട് പോകുന്നത്. അത്യാവശ്യം ടിആർപിയുണ്ട്. ഒരു മത്സരാർത്ഥിയെന്ന നിലയില്‍ അന്‍സിബ മികച്ച് നില്‍ക്കുന്നുവെന്ന് തോന്നിയിട്ടുണ്ട്. ജിന്റോയ്ക്കെതിരെ പല ആരോപണങ്ങളും ഉണ്ടെങ്കിലും അദ്ദേഹം അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ ഈ ലോകത്ത് എല്ലാവർക്കും നല്ലതും ചീത്തയുമായ വശമുണ്ട്.

shiyas-jasmin

ജാസ്മിന്‍ ഇപ്പോള്‍ അത്യാവശ്യം ഗെയിം കളിക്കുന്നതായിട്ട് തോന്നുന്നുണ്ട്. അതായത് ഗബ്രി പോയതിന് ശേഷം ജാസ്മിന്‍ ഗെയിം കളിക്കുന്നു. ജാസ്മിന്‍ അവിടെ നൂറ് ദിവസം നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അവള്‍ക്ക് നൂറ് ദിവസം നില്‍ക്കുകയും വേണം. അല്ലാതെ വേറെ മാർഗ്ഗമില്ല. അതുകൊണ്ടായിരിക്കാം ഗെയിം മാറ്റിപ്പിടിച്ചതെന്നും ഷിയാസ് പറയുന്നു.

ഗബ്രി പുറത്താകാന്‍ കാരണം ജാസ്മിനാണെന്ന് വിശ്വസിക്കുന്ന ആള്‍ കൂടിയാണ് ഞാന്‍. ഗബ്രിക്ക് കളിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ജാസ്മിനും ഗബ്രിയും മാത്രം ഇരുന്നിട്ടുള്ള സ്പെയിസ് ഇരുവരും കംഫർട്ട് സോണാക്കി മാറ്റിയെടുത്തു. ആ ഒരു ഷെല്ലിനുള്ളില്‍ അവർ ഒതുങ്ങുകയും ചെയ്തു. എനിക്ക് ജാസ്മിനോട് വ്യക്തിപരമായ വൈരാഗ്യമോ ദേഷ്യമോ ഒന്നുമില്ല. എന്നുവെച്ച് അവരെ പിന്തുണയ്ക്കേണ്ട ആവശ്യവും ഇല്ല. അവിടെയുള്ള എല്ലാവരുടേയും കാര്യത്തില്‍ അങ്ങനെ.

ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവർ അവിടെ കാണിച്ചിട്ടില്ല. അവരുടെ ഫീലിങ്സ് എന്താണെന്ന് എനിക്ക് അറിയില്ല. അത് അവരോട് ചോദിച്ചാലേ അറിയൂ. പിന്നെ അവിടെ ക്യാമറയുണ്ടെന്ന ചെറിയ പേടി അവർക്കുണ്ട്. ഗബ്രി തന്നെ പറയുന്നുണ്ടല്ലോ ജാസ്മിനെ എനിക്ക് കല്യാണം കഴിക്കാന്‍ സാധിക്കില്ലെന്ന്. ഒരു ഫ്രണ്ടും ഫ്രണ്ടും കാണിക്കുന്നതാണോ അവർ അവിടെ കാണിക്കുന്നതെന്ന് ചോദിച്ചാല്‍ അങ്ങനെ അല്ലെന്നും ഷിയാസ് കൂട്ടിച്ചേർക്കുന്നു.

അതേസമയം, ജാസ്മിനെതിരായി പുറത്തും ചില വിമർശനങ്ങളുണ്ട്. ബിഗ് ബോസ്സിലെ ഏറ്റവും സ്വാർത്ഥയായ മത്സരാർഥിയാണ് ജാസ്മിനെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. സ്വന്തം വഴി വെട്ടി ഗബ്രിയേ പുറത്താക്കി . 'അയാളുടെ പുറത്താവലിന് ശേഷം ഇമോഷണൽ ഡ്രാമ കളിക്കുന്നു . അയാളുടെ മാല ഫോട്ടോ എന്നിവയെല്ലാം ഉപയോഗിച്ച് കണ്ണീർ നാടകങ്ങൾ . സാബു എന്ന ബിഗ് ബോസ്സ് വിജയി അതിഥിയായി കടന്നു വന്നപ്പോൾ ആ മാല എടുത്തു എന്ന് പറഞ്ഞു കരഞ്ഞു പുതപ്പിനടിയിലേക്കു പോയി കരയുന്ന ജാസ്മിൻ പ്രേക്ഷകർക്കിടയിൽ ചിരി ആണ് പരത്തുന്നത് . ഹൃദയത്തിനു ബ്ലോക്ക് ഉണ്ടെന്നു പറയുന്ന വാപ്പയുടെ ഫോട്ടോ തൊട്ടടുത്ത് ഉണ്ട് , എന്നിട്ടും വോട്ട് ലക്‌ഷ്യം വെച്ച് ഗബ്രിയുടെ ഫോട്ടോ എടുത്തു കരയുന്നു. ഇതൊക്കെ ശരിയാണോ' എന്നും ആ പ്രേക്ഷകന്‍ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+