Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി: അങ്ങനെ അല്ലാത്തവർ ബിഗ് ബോസിലേക്ക് പോകാതിരിക്കണമെന്നും ശോഭ വിശ്വനാഥ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ബഹഭൂരിപക്ഷം പേരും വിചാരിച്ചത് പോലെ തന്നെ ജിന്റോയാണ് കപ്പ് നേടിയത്. തുടക്കത്തില്‍ അത്ര സ്വീകാര്യനല്ലായിരുന്നെങ്കില്‍ പതിയെ പതിയെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വളർത്തിയെടുക്കാന്‍ സാധിച്ചതാണ് ജിന്റോയ്ക്ക് ഗുണകരമായി മാറിയത്. ജിന്റോ കപ്പ് നേടിയെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്.

ജാസ്മിന് കപ്പ് നല്‍കണമായിരുന്നു എന്ന് പറയുന്നത് കേവലം ബിഗ് ബോസ് ആരാധകർ എന്നതിന് അപ്പുറം പ്രമുഖരായ മുന്‍ ബിഗ് ബോസ് താരങ്ങള്‍ വരേയുണ്ട്. ജാസ്മിനാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ കണ്ടന്റ് നല്‍കിയത്. ഷോയെ തന്നെ മുന്നോട്ട് കൊണ്ടുപോയ മത്സരാർത്ഥിയും അവളാണ് എന്ന് തുടങ്ങിയ വാദങ്ങളാണ് ജാസ്മിനെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്.

shobha-vishwanath-jasmin

ജനങ്ങളുടെ വോട്ടാണ് ബിഗ് ബോസ് ഷോയിലെ വിജയിയെ നിർണ്ണയിക്കുന്നത്. അതില്‍ ഒന്നാമത് ജിന്റോയാണ്, ജാസ്മിന് മൂന്നാമാതെ എത്താന്‍ കഴിഞ്ഞുള്ളു. അത് അംഗീകരിക്കുകയാണ് വേണ്ടതെന്ന് മറ്റുള്ളവരും വ്യക്തമാക്കുന്നു. ഇതേ കാര്യം തന്നെയാണ് മുന്‍ ബിഗ് ബോസ് താരവും പ്രമുഖ സംരഭകയുമായ ശോഭ വിശ്വനാഥും അഭിപ്രായപ്പെടുന്നത്.

ജിന്റോ കപ്പ് നേടിയതില്‍ എനിക്കും സന്തോഷമുണ്ട്. നല്ലൊരു മനുഷ്യനാണ്. എനിക്ക് നേരിട്ട് അദ്ദേഹത്തെ പരിചയം ഇല്ല. പക്ഷെ പുറത്തിറങ്ങിയതിന് ശേഷം വിളിച്ച് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. പ്രേക്ഷകരാണ് ആര് വിജയിക്കണമെന്ന് തീരുമാനിക്കുന്നത്. ജാസ്മിനും ജിന്റോയും കപ്പ് നേടാന്‍ അർഹരായിരുന്നു. രണ്ട് പേരും കണ്ടന്റ് കൊടുത്തിട്ടുണ്ടായിരുന്നു. അതില്‍ ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് ജിന്റോയാണ്. അതുകൊണ്ട് അദ്ദേഹം വിജയിച്ചെന്നും ശോഭ വിശ്വനാഥ് വ്യക്തമാക്കി.

പിആർ വർക്ക് കാരണം ഒരുപാട് സ്ത്രീകളേയും പുരുഷന്മാരേയും ഡീഗ്രേഡ് ചെയ്തിട്ടുണ്ട്. സത്യം കള്ളമാക്കാനും കള്ളം സത്യമാക്കാനും പിആറിനെ ഒരുപാട് ആളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതെല്ലാം വിശ്വസിക്കണോ വേണ്ടയോ എന്നത് ഒരു വ്യക്തി എന്ന നിലയില്‍ നമ്മളാണ് തിരിച്ചറിയേണ്ടത്.

ഞാനാണ് ജാന്മണിയെ ഷോയിലേക്ക് കൊണ്ടുവന്നതെന്ന് കേട്ടു. സത്യത്തില്‍ ഞാനൊരു വലിയ ലിസ്റ്റാണ് കൊടുത്തിരുന്നത്. ഞാന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ തന്നെ ജാന്മണി കയറണമെന്ന ആഗ്രഹം പറയുന്നുണ്ടായിരുന്നു. അല്ലാതെ തന്നെ പത്ത് പന്ത്രണ്ടോളം പേരെ നിർദേശിച്ചിരുന്നു. അതില്‍ കുറേയാളുകളെ ഒഡീഷനായി വിളിച്ചു. അവസരം കിട്ടിയത് ജാന്മണിക്ക് മാത്രമായിരുന്നു. അത് അവളുടെ കഴിവാണ്. മറ്റുള്ളവരെ അടുത്ത സീസണില്‍ പരിഗണിക്കുമായിരിക്കും. ബാക്കിയൊന്നും അറിയില്ല.

നമുക്ക് ഒരു നല്ല അവസരം കിട്ടുമ്പോള്‍ നമ്മള്‍ സുഹൃത്തുക്കളേയും സപ്പോർട്ട് ചെയ്യില്ലേ, അതാണ് ഞാനും ചെയ്തിട്ടുള്ളത്. ബിഗ് ബോസിന്റെ ആളുകള്‍ ഓരോ മത്സരാർത്ഥിയോടും ഇത്തരമൊരു ലിസ്റ്റ് ചോദിക്കുകയും എല്ലാവരും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടയാളുകളുടെ പേരുകള്‍ നിർദേശിക്കുകയും ചെയ്തിട്ടുണ്ടാകും. അതില്‍ മികച്ച കഴിവുള്ളവരെ ബിഗ് ബോസ് തിരഞ്ഞെടുക്കുന്നു. അത്രയേയുള്ളുവെന്നും ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം പറയുന്നു.

ജിന്റോ ജയിച്ചത് സിംപതി വോട്ടുകൊണ്ടാണെന്നും തോന്നുന്നില്ല. പുള്ളിക്കാരന്‍ ടാസ്കുകളൊക്കെ മികച്ച രീതിയില്‍ ചെയ്തിട്ടുണ്ട്. ഒരു മനുഷ്യന്‍ എന്ന രീതിയില്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാണല്ലോ പുള്ളിയുടെ വിജയം. ഓരോരുത്തർക്കും ഓരോ സ്ട്രാറ്റജിയും ഉണ്ടായിരിക്കും. എല്ലാത്തിനും അവസാനം ഓരോ പ്രേക്ഷകരേയും ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകും.

പോസിറ്റീവും നെഗറ്റീവും കിട്ടും എന്നതാണ് ബിഗ് ബോസ് പ്ലാറ്റ് ഫോമിന്റെ പ്രത്യേകത. അത് നമ്മള്‍ അംഗീകരിക്കാന്‍ പ്രാപ്തരായവർ പോകുക. അല്ലാത്തവർ പോകാതാരിക്കണം. ജിന്റോ കപ്പ് അടിച്ചതില്‍ ഒത്തിര സന്തോഷമാണ്. ജാസ്മിന് കുറച്ചുകൂടെ പരിഗണന കിട്ടുമെന്ന് വിചാരിച്ചു. സത്യം പറഞ്ഞാല്‍ ജാസ്മിന് കപ്പ് കിട്ടാതെ പോയത് നന്നായി. കപ്പെങ്ങാനും ജാസ്മിന് കിട്ടിയിരുന്നെങ്കില്‍ എന്തൊക്കെ ഡീഗ്രേഡിങ് ആ പാവത്തിന് നേർക്ക് ഉണ്ടായേനെ. അത്രമാത്രം സൈബർ ബുള്ളിയിങ് ഉണ്ടായിരുന്നുവെന്നും ശോഭ വിശ്വനാഥ് കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+