Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്വേത മേനോന്‍ വന്നു, ചൊറിച്ചിലും തുടങ്ങി: വജ്രത്തിന് പവർ, പോകുമ്പോള്‍ ഒരാളെ കൊണ്ടുപോകും

അമ്പത് ദിനങ്ങള്‍ പിന്നിട്ട ബിഗ് ബോസ് മലയാളം സീസണ്‍ 6 പുതിയ ടാസ്കുകളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. സീസണ്‍ 5 ല്‍ ആദ്യമായി അവതരിപ്പിച്ച ബിബി ഹോട്ടല്‍ ടാസ്ക് സീസണ്‍ 6 ല്‍ ഇന്നലെ മുതല്‍ ആരംഭിച്ച് കഴിഞ്ഞു. പതിവ് പോലെ ബിഗ് ബോസ് ഹോട്ടലിലേക്ക് അതിഥികളും വന്ന് തുടങ്ങി. ബിഗ് ബോസ് മലയാളം സീസണ്‍ 1ലെ വിജയിയായ സാബുമോനാണ് ബിബി ഹോട്ടലിലേക്ക് ആദ്യമായി വന്ന് കയറിയ അതിഥി.

മുന്‍ ബിഗ് ബോസ് മത്സരാർത്ഥിയും പ്രമുഖ നടിയുമായ ശ്വേത മേനോനാണ് ബിഗ് ബോസ് ഹോട്ടലിലേക്ക് രണ്ടാമത്തെ അതിഥിയായി എത്തുന്നത്. ബോസങ്ക രാജവംശത്തിലെ അലക്സാന്‍ഡ്ര രാജകുമാരിയായിട്ടാണ് ശ്വേതമേനോന്‍ വീടിനുള്ളിലേക്ക് എത്തിയതെന്നാണ് ബിഗ് ബോസ് വ്യക്തമാക്കുന്നത്. വന്ന ഉടന്‍ തന്നെ മത്സരാർത്ഥികള്‍ക്കുള്ള പണിയും ശ്വേത മേനോന്‍ കൊടുക്കുന്നുണ്ട്.

bigg-boss-shwetha-menon-

പവർ റൂം ഇഷ്ടമായെങ്കിലും അവിടെ കയറാന്‍ പാടില്ലെന്ന് മത്സരാർത്ഥികള്‍ ശ്വേത മേനോനോട് പറയുന്നത്. എന്നാല്‍ എനിക്ക് ഇവിടെ തന്നെ കയറണം എന്നായിരുന്നു ശ്വേതയുടെ മറുപടി. തുടർന്ന് തന്റെ റൂമായി ഡെന്‍ ആണ് ശ്വേത തിരഞ്ഞെടുക്കുന്നത്. അതോടൊപ്പം തന്നെ ഈ റൂമില്‍ നിന്നും ഒരു സാധനവും പുറത്ത് പോകാനോ ആരെങ്കിലും അകത്തേക്ക് വരാനോ പാടില്ലെന്ന് ശ്വേത പറയുന്നതും പ്രമോയിലുുണ്ട്.

ബിഗ് ബോസ് നല്‍കിയ പ്രത്യേക അധികാരമുള്ള വജ്രവുമായിട്ടാണ് ശ്വേത മേനോന്‍ വീട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. വജ്രം ആരും എടുക്കരുതെന്ന് ശ്വേത ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും മത്സരാർത്ഥികളില്‍ ആരെങ്കിലും അത് മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രമോ കണ്ട പ്രേക്ഷകർക്ക് പറയാനുള്ളത്. ഈ ഒരു വജ്രം കിട്ടുന്ന ടീമിന് ഡയറക്ട് ആയി തന്നെ പവർ റൂമുമായി മത്സരിക്കാനുള്ള സാധ്യതയുമുണ്ട്.

ശ്വേത മേനോന്റെ കൈവശമുള്ള വജ്രത്തിന് ഒരു പവർ ഉണ്ട് എന്നത് ഇതിനോടകം വ്യക്തമാണ്. അത് എന്താണ് എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ചിലപ്പോള്‍ ആ പവർ എന്ന് പറയുന്നത് ശ്വേത പോകുമ്പോള്‍ കൂടെ ഒരാളെ പുറത്തേക്ക് കൊണ്ടുപോകാനുള്ള പവർ ആയിരിക്കാം, അല്ലെങ്കില്‍ ഒരാളെ സേവ് ചെയ്യാനുള്ള പവറായിരിക്കാം എന്നൊക്കെയുള്ള വിലയിരുത്തലുകളും പ്രേക്ഷകർക്കിടയില്‍ സജീവമായി നടക്കുന്നുണ്ട്.

അതേസമയം, ജാസ്മിനെ റോബോട്ടാക്കി മാറ്റിയതായും പ്രമോയില്‍ കാണാന്‍ സാധിക്കും. പവർ ടീമും ജാസ്മിനും തമ്മില്‍ ഇന്നലെ ചെറിയ ഉരസലുകള്‍ ഉണ്ടായിരുന്നു. ജാസ്മിനും സിജോയ്ക്കും എതിരായിട്ടാണ് പവർ ടീമും പ്രധാനമായിട്ട് ഗെയിം കളിക്കുന്നത്. അന്‍സിബ, നോറ തുടങ്ങിയ പർ ടീം അംഗങ്ങള്‍ക്ക് നേരത്തെ മുതല്‍ തന്നെ ജാസ്മിനോടും സിജോയോടും താല്‍പര്യമില്ല.

ജാസ്മിന്റെ ടീമിനെ എന്റർടെയിമെന്റ് ടീം ആക്കിയതിന് ശേഷം ജാസ്മിനെ റോബോർട്ടായി മാറ്റിയെന്നാണ് പ്രമോയില്‍ നിന്നും മനസ്സിലാകുന്നത്. ഇന്നലെ പവർ ടീമിനെ ധിക്കരിച്ചതന് പവർ ടീം ജാസ്മിന് കൊടുത്ത മറുപണിയായിട്ടും ഇതിനെ പ്രേക്ഷകർ വിലയിരുത്തുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+