Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിന്റെ നിർദ്ദേശം തള്ളി സിബിൻ, പുറത്തേക്ക്?; 'എനിക്ക് പേടിയാണ്, ഇനിയും തുടരാനാവില്ല'

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 6 ൽ അതിനാടകീയ സംഭവങ്ങൾ. ഹൗസിൽ നിന്നും തന്നെ പുറത്ത് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിന് മുന്നിൽ പൊട്ടിക്കരയുകയാണ് മത്സരാർത്ഥിയായ സിബിൻ. ഒടുവിൽ കൺഫെഷൻ റൂമിലേക്ക് വിളിച്ച് വരുത്തി സൈക്കോളജിസ്റ്റ് സഹായം നൽകാമെന്ന് ബിഗ് ബോസ് അറിയിച്ചെങ്കിലും സിബിൻ വഴങ്ങിയില്ല. പിന്നാലെ നടന്ന നോമിനേഷൻ ടാസ്കിൽ സിബിൻ പങ്കെടുത്തിട്ടില്ല. ഇതോടെ സിബിൻ ബിഗ് ബൗസ് ഹൗസിൽ നിന്നും പുറത്തായോ എന്ന ആശങ്കയിലാണ് ആരാധകർ.

തനിക്ക് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ തുടരാൻ പേടിയാണെന്നും പുറത്തുവിടണമെന്നുമാണ് കൺഫെഷൻ റൂമിൽ വെച്ച് സിബിൻ പറഞ്ഞത്. ഇനിയും തുടരാൻ സാധിക്കില്ല. മുൻപ് താൻ ഡിപ്രഷൻ സ്റ്റേജിലേക്ക് പോയിട്ടുണ്ട്. അവിടെ നിന്ന് കഷ്ടപ്പെട്ടാണ് തിരികെ വന്നത്. ഇനിയും അതുപോലൊരു സാഹചര്യത്തിലേക്ക് തനിക്ക് പോകാൻ സാധിക്കില്ലായെന്ന് സിബിൻ ബിഗ് ബോസിനെ അറിയിച്ചു. ഇതോടെ ഇപ്പോൾ സിബിന് സംസാരിക്കാൻ ഒരാളുടെ സേവനം നൽകാമെന്ന് ബിഗ് ബോസ് അറിയിച്ചു. എന്നാൽ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും താൻ ഇപ്പോൾ കരയുന്നത് പോലും ഒരു കണ്ടന്റ് ആണെന്ന തരത്തിൽ ആളുകൾ വ്യാഖ്യാനിച്ചേക്കാമെന്നും സിബിൻ പറയുന്നുണ്ട്. പിന്നീട് ലൈവിലൊന്നും സിബിനെ കാണിച്ചിരുന്നില്ല. ഇതോടെ സിബിൻ ക്വിറ്റ് ചെയ്യാനുള്ള സാധ്യത ഏറെയാണെന്ന വിലയിരുത്തലിലാണ് പ്രേക്ഷകർ.

sibin5-

അതേസമയം ഇത്തരമൊരു സാഹചര്യത്തിലേക്ക് സിബിനെ എത്തിച്ചത് ബിഗ് ബോസ് തന്നെയാണെന്നാണ് പ്രേക്ഷകരുടെ വിമർശനം. ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കിട്ട കുറിപ്പ് ഇങ്ങനെ- 'ശനിയാഴ്ചത്തെ എപ്പിസോഡിൽ സിബിന് കിട്ടിയ വഴക്ക് അളവിൽ കൂടുതൽ ആയിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും എന്റെ അഭിപ്രായം. യാതൊരു എന്റർടെയിൻമെന്റും ഇല്ലാതെ ഗബ്രി-ജാസ്മിൻ വെറുപ്പിക്കലും, ജിന്റോയുടെ ഒറ്റപ്പെടലും മാത്രം കണ്ടന്റ് ആയി ഉണ്ടായിരുന്ന സമയത്താണ് സിബിൻ വീട്ടിലേക്ക് വരുന്നത്. അവിടുന്നങ്ങോട്ട് കണ്ടന്റ് പെരുമഴ ആയിരുന്നു. സിബിൻ പവർ ടീമിൽ കയറിയതിനു ശേഷം എത്രമാത്രം ഇൻററെസ്റ്റിങ് ആയ കാര്യ

ങ്ങളാണ് കൊണ്ട് വന്നത്. അങ്ങനെ ഒരാൾ കൈ കൊണ്ട് ഒരു ആംഗ്യം കാണിച്ചു എന്ന് പറഞ്ഞു. ഒരു എപ്പിസോഡ് മുഴുവൻ അയാളെ നിർത്തി പൊരിക്കുകയായിരുന്നു. ലാലേട്ടൻ വഴക്ക് കൊടുക്കുന്നത് മനസിലാക്കാം പക്ഷെ പുറത്ത് ലക്ഷ കണക്കിന് ആളുകളുടെ അഭിപ്രായം ഇതാണെന്ന് പറയേണ്ട ആവശ്യം എന്തായിരുന്നു. ഒരു ശിക്ഷ എന്ന രീതിയിൽ പവർ ടീമിൽ നിന്ന് കളയുന്നത് തീർച്ചയായും ചെയ്യേണ്ടുന്ന ഒരു കാര്യം തന്നെയായിരുന്നു. പക്ഷെ ടാസ്കിൽ നിന്ന് മാറ്റി നിർത്തി, ഉടനെ പവർ ടീമിൽ നിന്ന് സാധനങ്ങൾ എടുത്തോണ്ട് പോകണം എന്നൊക്കെ പറയാനും മാത്രം എന്ത് തെറ്റാണ് സിബിൻ അവിടെ ചെയ്തത്. തന്തയിലായ്മ കാണിക്കുന്നതിന് ഒരു പരിധി ഇല്ലേ..

ചത്ത് കിടന്ന വീടിനെ അത്രയും ആക്ടീവ് ആക്കി നിർത്തുന്ന ഒരാളെ ചവിട്ടി തേച്ചിട്ടാണോ ട്രീറ്റ് ചെയ്യേണ്ടത്. ജാസ്മിൻ ആണ് ഇങ്ങനെ കാണിച്ചത് എങ്കിൽ ഈ രീതിയിൽ ഒരു ശിക്ഷ കൊടുക്കുമായിരുന്നോ? ഒരിക്കലും ഇല്ല. അവിടെയുള്ള മത്സരാർത്ഥികൾ മറ്റൊരാളെ മെൻറലി തകർക്കുന്നത് മനസിലാക്കാം. പക്ഷെ ലാലേട്ടൻ വരുന്ന എപ്പിസോഡിൽ മത്സരകാർത്ഥികളെ തെറ്റ് പറഞ്ഞു മനസ്സിലാക്കി അവരെ ഒന്ന് ബൂസ്റ്റാക്കി വിടുകയാണ് ചെയ്യേണ്ടത് അല്ലാതെ അവരുടെ മെന്റൽ പ്രഷർ കൂട്ടുകയല്ല.

നോറയെ പോലെ ഇത്രയും നിയമം തെറ്റിക്കുന്ന ഒരു ഇറിറ്റേഷൻ പിടിച്ച മത്സരാർത്ഥിക്ക് എന്തിനാണ് ഇത്രയും ബൂസ്റ്റിങ് ഒട്ടും ആക്ടീവ് അല്ലാത്ത അപ്സരയ്ക്ക്‌ എന്തിനാണ് ആവശ്യത്തിനും അനാവശ്യത്തിനും ബൂസ്റ്റിങ്. ജാസ്മിൻ, സിബിൻ, ജിന്റോ ഇവരാണ് ഷോ മുന്നോട്ട് കൊണ്ട് പോകുന്നത് അവരുടെ തെറ്റുകൾ തിരുത്തി കൊടുക്കാം അല്ലാതെ അവരെ ഇടിച്ചു താഴ്ത്തി മെന്റൽ പ്രഷർ കൂട്ടുന്നത് ഒരിക്കലും യോജിക്കാൻ പറ്റാത്ത കാര്യമാണ്.അവർ ഉണ്ടാക്കുന്ന കണ്ടന്റും വേണം അവരെ ജനങ്ങളുടെ മുന്നിൽ നാണം കെടുത്തി അതിൽ നിന്നും കണ്ടന്റ് ഉണ്ടാക്കണം എന്നൊക്കെയുള്ളത് വളരെ മോശമെന്നേ പറയാനുള്ളു'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+