Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിബിൻ രണ്ട് പെഗ് വേണമെന്ന് പറഞ്ഞ് അലമുറയിട്ട് കരഞ്ഞു'; അവിടെ സംഭവിച്ചത്..വെളിപ്പെടുത്തി ദിയ സന

ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ ആക്ടിവിസ്റ്റും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ദിയ സനയക്കെതിരെ ഡിജെ സിബിൻ രംഗത്തെത്തിയിരുന്നു. ദിയ ജാസ്മിന്റെ പിആർ ആണെന്നായിരുന്നു സിബിന്റെ ആക്ഷേപം. താരത്തിനെതിരെ മറ്റ് പല പരാമർശങ്ങളും സിബിൻ നടത്തിയിരുന്നു.

ഇപ്പോഴിതാ സിബിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് ദിയ. ബിഗ് ബോസിനെതിരെ ഗുരുതര ആരോപണം ഉയർത്തുന്ന സിബിൻ എന്തുകൊണ്ട് നിയമപരമായി നീങ്ങുന്നില്ലെന്നും ദിയ ചോദിക്കുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

diya-1

സിബിൻ എന്നെ പുച്ഛിച്ച് പറഞ്ഞത് ദിയ സന ചെയ്യുന്ന ആക്ടിവിസം എന്താണെന്ന് എനിക്ക് അറിയാം എന്നാണ്. 16 കൊല്ലമായി പണിയെടുക്കുന്ന ആളാണ്. എന്നെ കുറിച്ച് സിബിന് ഒന്നും അറിയില്ല. സിബിന്റെ വർത്താനത്തിൽ നിന്നും അതെനിക്ക് മനസിലായി. സിബിൻ ഈ തിരുവനന്തപുരത്തെ ക്ലബുകളിൽ ജോലി ചെയ്യുന്ന സമയത്ത് വീക്കെന്റിലൊക്കെ അവിടെ പോകുന്ന ദിയ സനയേയെ സിബിന് അറിയൂ. അതിനപ്പുറത്തേക്ക് ദിയ എന്ത് ചെയ്യുന്നുവെന്നൊന്നും സിബിന് അറിയില്ല.

ബിഗ് ബോസ് ഹൗസിൽ 15 ദിവസം നിന്ന മത്സരാർത്ഥി എന്നതിന് അപ്പുറം സിബിൻ മറ്റൊന്നുമല്ല. ഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ ആണ് ഞാൻ ബിഗ് ബോസിൽ എത്തുന്നത്. അതിനെ പോലും പുച്ഛിച്ചാണ് സിബിൻ സംസാരിക്കുന്നത്. എന്നെ ജാസ്മിന്റെ പിആർ എന്ന് സിബിൻ വിളിച്ചതൊന്നുമല്ല എന്നെ പ്രകോപിപ്പിച്ചത്. അതിനൊക്കെ ഞാൻ തമാശയോടെയാണ് പ്രതികരിച്ചത്. ദിയ സന ചെയ്യുന്ന ആക്ടിവിസം എന്താണെന്ന് പറയുമ്പോൾ അയാൾ എന്താണ് എന്നെ കുറിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നത്? പ്രതികരിക്കുന്ന സ്ത്രീ എപ്പോഴും വൃത്തികെട്ടവളും മോശക്കാരിയും തെറ്റുകാരിയും എന്ന് പറയുന്നിടത്താണല്ലോ ഒരു പെണ്ണിനെ ആക്രമിക്കാൻ പറ്റുന്നത്. ആത്മാഭിമാനം ഉള്ളവർക്ക് ഇതിനോടൊക്കെ പ്രതികരിക്കാൻ തോന്നും.

അത്രയും നല്ലൊരു മെഡിക്കൽ ടീമാണ് ബിഗ് ബോസിൽ ഉള്ളത്. ഒരാളുടെ ഹെൽത്തിന് വേണ്ടാത്ത കാര്യം ചെയ്യുമ്പോൾ അയാളുടെ ഹെൽത്തിനെ ബാധിക്കില്ലേ? മത്സരാർത്ഥിക്ക് എന്തെങ്കിലും സംഭവിച്ച് പോയാൽ അവർ സമാധാനം പറയേണ്ടി വരില്ലേ? അത്രപോലും ബുദ്ധിയും ബോധവും ഇല്ലാതെയാണ് ഇവർ ആരോപണം ഉയർത്തുകയാണ്. സിബിൻ പുറത്തുവന്നപ്പോൾ സിബിന്റെ കൈയ്യിലല്ലായിരുന്നു സിബിന്റെ മനസ് എന്നാണ് ഞാൻ മനസിലാക്കുന്നത്.കാരണം അത്രമാത്രം അവസ്ഥയിലൂടെ സിബിൻ കടന്നുപോയിട്ടുണ്ടായിരുന്നു. പുറത്ത് ഇറങ്ങുന്ന സാഹചര്യത്തിലും ഞാൻ അറിഞ്ഞ കാര്യം സിബിന് വിത്ഡ്രോവൽ സിൻഡ്രോം തുടങ്ങി എന്നാണ്. സിബിൻ ഡ്രിങ്ക്സ് കഴിക്കുന്നയാളാണ്. പ്രശ്നമായി ഇറങ്ങിയ സമയത്ത് തന്നെ എനിക്ക് രണ്ട് പെഗ് വേണമെന്ന നിലയിൽ അലമുറയിട്ട് വിളിക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഇതിനെക്കുറിച്ചൊക്കെ അറിഞ്ഞിട്ടും നമ്മൾ അതൊന്നും പറയാതിരുന്നത് ഓരോ മനുഷന്റെ സാഹചര്യമാണല്ലോ അത് മനസിലാക്കിയത് കൊണ്ടാണ്.

പക്ഷേ പുറത്ത് വന്ന് ആക്ടിവിസം എന്നാൽ എന്താണെന്നൊക്കെ അറിയാം എന്ന് പറയുമ്പോൾ സ്വാഭാവികമായി നമ്മുക്ക് പ്രതികരിക്കേണ്ടി വരും. ഇത് കർമ്മയാണ്. 47 പേജുള്ള എഗ്രിമെന്റ് ഒപ്പിട്ടിട്ടാണ് നമ്മൾ ബിഗ് ബോസിലേക്ക് കയറുന്നത്. അവർക്ക് എന്തും ചെയ്യാനുള്ള അധികാരം ഉണ്ട്. നമ്മൾ ജനങ്ങളാൽ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നത് അവരുടെ ഷോയുടെ നിലനിൽപ്പിന് വേണ്ടി അവർ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന സാധാനമാണ്. സിബിന് അത്രമാത്രം പ്രശ്നം ഹൗസിൽ ഉണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് അയാൾ പരാതി കൊടുക്കുന്നില്ല. നിയപരമായി പോകുന്നില്ല? പുറത്ത് കാര്യങ്ങൾ പറയരുത്, ചാനലിനേയും എന്റമോളിനേയും മോശമായി സംസാരിക്കരുത്, പുറത്ത് അഭിമുഖം കൊടുക്കരുത് എന്നതൊക്കെ എഗ്രിമെന്റിൽ ഉള്ള കാര്യമാണ്. ഈ സാധനങ്ങളൊക്കെ വെച്ചിട്ടാണ് വലിയ ബോംബ് പൊട്ടിക്കും എന്നൊക്കെ പറയുന്നത്', ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോൾ കേസ് കൊടുക്കുകയല്ലേ വേണ്ടത്. അല്ലാതെ വെറുതെ വിവാദം ഉണ്ടാക്കാൻ നോക്കുകയാണോ?', ദിയ സന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+