ജാസ്മിന്റെ വിവരക്കേട് കേള്‍ക്കാന്‍ താല്‍പര്യമില്ലായിരുന്നു: അന്ന് നടന്നത് വിശദീകരിച്ച് സിബിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും തനിക്ക് ഇറങ്ങേണ്ടി വന്നത് ബിഗ് ബോസിന്റെ തീരുമാനപ്രകാരമാണെന്ന് അവർത്തിച്ച് സിബിന്‍. സിബിനും പൂജയും ആരോഗ്യ കാരണങ്ങളാല്‍ പുറത്താകുന്നു എന്നായിരുന്നു ബിഗ് ബോസ് വീടിനുള്ളില്‍ പറഞ്ഞത്. അത് തന്നെയാണ് സംഭവിച്ചത്. ഡോക്ടർ എന്നോട് പറഞ്ഞത് സിബിന്‍ ഒരാഴ്ച ബ്രേക്ക് എടുത്ത് വീട്ടില്‍ പോയി കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചിലവഴിക്കാനായിരുന്നു. അതിന് ശേഷം ബിഗ് ബോസ് ടീം ബന്ധപ്പെടുമെന്നും വ്യക്തമാക്കി.
അതിന് ശേഷമാണ് ഞാന്‍ അറിയുന്നത്, എനിക്ക് തുടരാന്‍ കഴിയില്ലെന്ന് ഡോക്ടർ വ്യക്തമാക്കിയെന്ന്. ഷോയില്‍ തുടരാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അത് നടന്നില്ല. മാനസികമായി വളരെ അധികം ബുദ്ധിമുട്ടിയ സമയത്താണ് കരഞ്ഞ് പുറത്ത് പോകണമെന്ന് ഞാന്‍ വാശി പിടിച്ചത്. അങ്ങനെ പറയുന്നവരെയൊക്കെ പുറത്തേക്ക് വിടാനായിരുന്നെങ്കില്‍ ആ വീട്ടിനുള്ളിലെ 85 ശതമാനം ആളുകളും പുറത്ത് പോകണമെന്ന് പറഞ്ഞിട്ടുണ്ട്.

ഈ സീസണില്‍ മാത്രമോ? മലയാളത്തില്‍ മാത്രമോയല്ല, എല്ലാ സീസണിലും എല്ലാ ഭാഷകളിലും ആളുകള്‍ പുറത്ത് പോകണമെന്ന് പറയാറുണ്ട്. എന്നിട്ട് എല്ലാവരേയും അങ്ങനെ പുറത്ത് വിടാറുണ്ടോ? എന്റെ മാനസിക ശക്തി അളക്കാനായിരിക്കും ആ വീക്കെന്‍ഡ് എപ്പിസോഡില്‍ എന്നെ അത്രയും പറഞ്ഞത്. പക്ഷെ അതിന്റെ അളവ് കൂടിപ്പോയി. അത് എന്നെ മാനസികമായി ഏറെ തളർത്തിയെന്നും ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സിബിന്‍ പറയുന്നു.
പതിമൂന്ന് പ്രാവശ്യമൊക്കെയാണ് ഗബ്രി പുറത്ത് പോകണമെന്ന് പറഞ്ഞത്. ഇപ്പോള്‍ അതിന് അകത്ത് താരറാണിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജാസ്മിന്റെ കാര്യത്തിലും ഞാന്‍ അത് തന്നെ പറയും. പുള്ളിക്കാരിയും പുറത്ത് പോകണം, പുറത്ത് പോകണം എന്ന് തന്നേയല്ലേ പറഞ്ഞത്. എന്നിട്ട് പുള്ളിയെ പുറത്ത് വിട്ടോ?
എന്റെ ജീവിതത്തില്‍ ഞാന്‍ ഒറ്റപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ ഷോ കാരണം എനിക്ക് അത് വീണ്ടും ഉണ്ടാകരുത്. അവിടെ സംഭവിച്ച കാര്യം നിങ്ങള്‍ക്ക് എല്ലാവർക്കും അറിയാം. ചെയ്യാത്ത കാര്യം ചെയ്ത് എന്നെ മോശക്കാരനാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഞാന്‍ തളർന്ന് പോയത്. ഈ കാരണം കൊണ്ട് എന്നെ സ്നേഹിക്കുന്നവരെ നഷ്ടപ്പെടുമോയെന്ന ഭയമായിരുന്നു എന്റെ ട്രോമ.
ബാക്കിയുള്ളവർ പറയുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയില്ല. എന്തെങ്കിലുമൊക്കെ പറയണമെങ്കില്‍ അതൊക്കെ എന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കിയായിരിക്കും ഞാന്‍ പ്രതികരിക്കുക. പ്രതികരിക്കേണ്ട സമയത്ത്, കൃത്യമായി തന്നെ പറയും. എന്നെ ഇവിടം വരെ ആക്കിത്തീർത്ത ഒരു ചാനലാണ് ഏഷ്യാനെറ്റ്. അതുകൊണ്ട് തന്നെ ആരാണ്, എന്താണ് എന്നൊക്കെ ആലോചിച്ചതിന് ശേഷമേ പ്രതികരിക്കുകയുള്ളുവെന്നും സിബിന്‍ പറയുന്നു.
ഞാന്‍ കാണിച്ചത് എന്റെ കഷ്ടകാലത്തിന് ആ പെണ്‍കുട്ടി കണ്ടു. അക്കാര്യം അവർ എടുത്ത് അലക്കുമെന്ന് എനിക്ക് അറിയാം. അങ്ങനെ അവരൊന്നും ആഘോഷിക്കേണ്ട എന്ന് കരുതിയാണ് ഞാന്‍ എഴുന്നേറ്റ് നിന്ന് സോറി പറഞ്ഞത്. ജാസ്മിന്റെ വിവരക്കേട് കേള്‍ക്കാന്‍ താല്‍പര്യമില്ലാതിരുന്നത് കൊണ്ടാണ് അവള്‍ സംസാരിക്കാന്‍ വരുമ്പോള്‍ മാറിപ്പോയിരുന്നതെന്നും സിബിന്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications