Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ ആരാധകരെ.. ഇത് വളരെ മോശമാണ്: ഓഡിയന്‍സായി വന്ന ചേച്ചിയോട് ചെയ്യുന്നത് ക്രൂരത

ബിഗ് ബോസ് മലയാളത്തിലെ ഇന്നലത്തെ വീക്കെന്‍ഡ് എപ്പിസോഡില്‍ ഓഡിയന്‍സായി വന്ന് ശ്രദ്ധ നേടിയ ചേച്ചിയുടെ പ്രകടനം പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്നു. മോഹന്‍ലാല്‍ ജാസ്മിനേയും ഗബ്രിയേയുമൊക്കെ വിമർശിക്കുമ്പോള്‍ വളരെ ഗൌരവത്തോടെയുള്ള മുഖഭാവത്തില്‍ കയ്യടിക്കുന്ന ചേച്ചിയുടെ രംഗങ്ങള്‍ ബിഗ് ബോസ് തന്നെ ഇടയ്ക്ക് ഇടയ്ക്ക് കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ജാസ്മിന്‍ ഗബ്രി വിരുദ്ധയും ജിന്റോ സപ്പോർട്ടറുമാണെന്ന് വിലയിരുത്താന്‍ പറ്റുന്ന തരത്തിലായിരുന്നു എപ്പിസോഡിലെ പ്രകടനം. ജിന്റോയുടെ വിഷയങ്ങള്‍ പറയുമ്പോള്‍ അതുവരെ ചിരിച്ച് കണ്ടിട്ടില്ലാത്ത ചേച്ചിയെ ചിരിച്ച മുഖത്തോടെ കാണാന്‍ സാധിച്ചു. അതേസമയം എപ്പിസോഡ് കഴിഞ്ഞതിന് പിന്നാലെ ചേച്ചിയെ വിമർശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ചിലർ രംഗത്ത് വരികയും ചെയ്യുന്നുണ്ട്. ജാസ്മിന്‍ ആരാധകർ ഇത്തരം അതിരുവിട്ട് നീക്കങ്ങള്‍ നടത്താന്‍ പാടില്ലെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അത്തരത്തിലുള്ള ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jas-audi

നാഴികയ്ക്ക് നാല്പത് വട്ടം സ്ത്രീയായത് കൊണ്ടാണ് ജാസ്മിന്റെ ഗെയിം വിമർശിക്കപ്പെടുന്നത് സ്ത്രീ ആയത് കൊണ്ടാണ് ജാസ്മിൻ ചെയ്യുന്നത് അംഗീകരിക്കപ്പെടാത്തത് എന്ന് നിലവിളിക്കുന്ന ഫാൻസിന്റെ വായിൽ നിന്നും വന്ന വിഷം വമിക്കുന്ന വാക്കുകളാണ്. ഓഡിയൻസ് ആയി വന്ന സ്ത്രീയെ എത്ര നികൃഷ്ടമായി ആക്ഷേപിച്ചിരിക്കുന്നു.

അവർ ചെയ്‌ത തെറ്റ് ജാസ്മിൻ അതിനകത്തു കാണിച്ചത് ലാലേട്ടൻ ചോദ്യം ചെയ്തപ്പോൾ കൈയിടിച്ചത് ആണത്രേ. ഇവരൊക്കെയാണ് പുരോഗമനം സ്ത്രീസാക്തീകരണം എന്നൊക്കെ തള്ളി മറിക്കുന്നത്. ജാസ്മിനെതിരെ പറയുന്നവരെ മുഴുവൻ പോയി ബുള്ളിയിങ് ചെയ്യുക, ബോഡി ഷെയ്മിങ് ചെയ്യുക അത് കണ്ട് ഭയന്നു അവർ ജാസ്മിനെതിരെ പറയുന്നതിൽ നിന്ന് പിന്തിരിയണം എന്നാണ് ഇവർ ആലോചിക്കുന്നത്.

ഇത് ഒരു വികാരത്തിന്റെ പുറത്ത് ഇവർ പറയുന്നതല്ല വ്യക്തമായ ലക്ഷ്യത്തോടുകൂടിയാണ് മറ്റുള്ളവരെ ബുള്ളി ചെയ്യാൻ ഇറങ്ങിയിരിക്കുന്നത്. അതിന്റെ തെളിവാണ് യൂട്യൂബിൽ റിവ്യൂ ചെയ്യുന്ന രേവതിയെ ഇന്നലെ ജാസ്മിന്റെ ഗെയിമിനെ നെപ്പറ്റി പറഞ്ഞതിന്റെ പേരിൽ അവരെ പോയി തെറി വിളിച്ചിരിക്കുന്നതും അവർ അതിനെപ്പറ്റി ഇന്നിട്ട പോസ്റ്റും.

ഈ അന്തങ്ങൾ അല്ലെങ്കില്‍ പി ആർ വർക്കേഴ്സ് മനസിലാക്കാത്ത കാര്യമുണ്ട് പ്രേക്ഷകർ ഇവരുടെ വളച്ചൊടിക്കലുകളിലും കള്ള പ്രചാരണങ്ങളിലും വീഴുന്നവരല്ല. ഇതിനുള്ള മറുപടി അവർ തന്നെ വോട്ടിങ്ങിലൂടെ കാണിച്ചു തരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+