'സിബിന്റെ പ്ലാനായിരുന്നു അത്, സിബിൻ പൂട്ടാൻ നോക്കിയത് ഇയാളെ, ജാസ്മിനെയോ ഗബ്രിയേയോ ജിന്റോയോ അല്ല'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും പുറത്തായിരിക്കുകയാണ് സിബിൻ. മാനസിക ബുദ്ധിമുട്ടുകൾ നേരിട്ട സിബിനെ കഴിഞ്ഞ ദിവസം സൈക്കോളജിസ്റ്റിന്റെ നിർദ്ദേശ പ്രകാരം പുറത്തേക്ക് കൊണ്ടുപോകുകയാണെന്നും സിബിന് വിശ്രമം ആവശ്യമാണെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. അതേസമയം സിബിൻ പോയതോടെ ഹൗസിലെ ശക്തനായൊരു മത്സരാർത്ഥിയാണ് ഇല്ലാതായിരിക്കുന്നതെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഒരുപക്ഷേ ഹൗസിൽ തുടർന്നിരുന്നുവെങ്കിൽ കപ്പുയർത്താൻ വരെ സാധ്യതയുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ സിബിൻ ഒരിക്കലും ഒരു ബെസ്റ്റ് ഗെയിമർ ആയിരുന്നില്ലെന്നും മറിച്ച് ഒരു ഭീരുവാണെന്നും പറയുകയാണ് ഒരു ആരാധകൻ. ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ തന്റെ വാദം ആരാധകൻ വിശദീകരിക്കുന്നുണ്ട്. വായിക്കാം

സിബിൻ ബുദ്ധിയുള്ള ഐഡിയാസ് ഉള്ള പ്ലാനിങ് ഉള്ള എന്നാൽ ഭീരുവായ ഇമേജ് കോൺഷ്യസ് ആയ ഗെയിമർ ആയിട്ടാണ് തോന്നിയത്.
സിബിന്‍ എന്തുകൊണ്ടാണ് ഒരു ഭീരു ആണെന്ന് പറയുന്നത്:
1. നേരിട്ടൊരു വാഗ്‌വാദത്തിനോ അറ്റാക്കിനോ സിബിൻ തയ്യാറല്ല. ആകെ അറിയാവുന്നത് പരിവാരങ്ങളെ കൂട്ടി മുട്ടുന്നതാണ്. ജാസ്മിനോട് നേരിട്ടൊരു കോൺഫ്രണ്ടേഷൻ നടത്തിയപ്പോൾ തന്നെ കണ്ട്രോൾ പോയി. ഇടിക്കുന്ന ആംഗ്യവും നടുവിരൽ പൊക്കി കാണിച്ച് ഫ്രസ്ട്രേഷൻ തീർക്കുകയും ചെയ്തു. അത് കഴിഞ്ഞു ആ കുറ്റം സമ്മതിക്കാൻ അയാൾ ആദ്യം തയ്യാറായില്ല. എന്നാൽ അഭിഷേക് കെ സാക്ഷി പറഞ്ഞപ്പോൾ സിബിൻ കുറ്റം ഏറ്റു പറഞ്ഞു. ജാസ്മിൻ ഇത് ലാലേട്ടന്റെ അടുത്ത് പറയും എന്ന് പറഞ്ഞപ്പോൾ ജാസ്മിൻ പറയുന്നത് എന്ത് ശിക്ഷ സ്വീകരിക്കാനും താൻ തയ്യാറാണെന്ന് പറഞത് നന്മ കൊണ്ടല്ല.
2. സിബിൻ ഏറ്റവും കൂടുതല്‍ ഭയക്കുന്ന മത്സരാർത്ഥി അർജുനാണ്. 'വാഴ' അർജുന് പുറത്തു അത്യാവശ്യം ഫാൻ ബേസ് ഉണ്ടെന്ന് അറിഞ്ഞിട്ടാണ് സിബിൻ വന്നത്. പക്ഷെ സിബിന്റെ ഒരു തരത്തിലുള്ള മാനിപുലേഷനിൽ വീഴാൻ ഒരു സാധ്യതയുമില്ലാത്ത ആളാണ് അർജുൻ എന്ന് സിബിൻ മനസിലാക്കി. നേരിട്ട് പ്രവോക്ക് ചെയ്താൽ അർജുൻ ഫാൻസ് സിബിനെ വോട്ട് ചെയ്യില്ലെന്ന ഭയവും ഉണ്ട്. അതുകൊണ്ട് സിബിൻ മിക്ക സമയവും പ്ലോട്ട് ചെയുന്നത് അർജുനെ പൂട്ടാൻ ആണ്. ശ്രീതു, റെസ്‌മിൻ, ഗബ്രി, ഋഷി എന്നിവരോടൊക്കെ അർജുനെ കുറിച്ച് പറയുന്നത് മനസിലാക്കാം.
3. ചെയ്ത കാര്യങ്ങൾ ആക്സപ്റ്റ് ചെയ്യാനുള്ള മടിയും പേടിയും. ജാസ്‌മിനെ കാലേവാരി നിലത്തടികും എന്ന ഭീഷണി ജിന്റോക്ക് ഉപദേശിച്ച് കൊടുത്തതും ഡെൻ ടീമിനെ ജയിപ്പിക്കാതിരിക്കാൻ പാർഷ്യൽ ആയി ജഡ്ജ് ചെയ്യാമെന്ന പ്ലാൻ ഉണ്ടാക്കിയതും സിബിൻ ആണ്. അത് ലാലേട്ടൻ ചോദ്യം ചെയ്ത ഉടനെ ഇവന്‍ പറഞത് "അങ്ങനെ ഒന്നും ചെയ്‌തിട്ടില്ല എന്നതാണ്" . ക്യാമറ ചുറ്റുമുള്ള ഈ വീട്ടിൽ ഇവന്‍ പറയുന്ന ഓരോ വാക്കുകളും ഒപ്പി എടുക്കുമെന്ന് അറിഞ്ഞിട്ടും ഇവന്‍ ഇൻസ്റ്റിങ്ടീവ് ആയി പറഞത് ഇല്ല എന്നത് ഭയത്തിന്റെ തെളിവാണ്. അഖിൽ മാരാറോടോ സാബുമാനോടോ ഇങ്ങനെ ചോദിച്ചാൽ അവർ അത് ഏറ്റെടുത്ത് പറഞ്ഞു പിടിച്ചു നിൽക്കാനുള്ള ഗട്സ് അവർക്കുണ്ടായിരുന്നു എന്നാൽ സിബിന് അതില്ല.
4. വളരേ ഇമേജ് കോൺഷ്യസ് ആണ് പുള്ളി. പുറത്ത് എന്നെ കുറിച്ച് ആളുകൾ എന്ത് വിചാരിക്കുമെന്ന ട്രോമ കൊണ്ടുണ്ടായ നാടകമാണ് ഇന്നലെ കരഞ്ഞും ഭീഷണി ആയും കണ്ടത്.ഈ ഭീരുവിനെ ബെസ്റ്റ് ഗെയിമർ എന്ന് പറയുന്നവരോട് പുച്ഛം മാത്രം.












Click it and Unblock the Notifications