Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിന്‍ 'ദുരന്തം' എന്ന വാക്കിന്റെ പര്യായം: ഉമ്മാക്കി കണ്ട് പേടിക്കില്ല, രൂക്ഷ വിമർശനവുമായി അപ്സരയുടെ ഭർത്താവ്

ബിഗ് ബോസ് താരം സിബിനെതിരെ രൂക്ഷവിമർശനവുമായി സഹമത്സരാർത്ഥി അപ്സരയുടെ ഭർത്താവ് ആല്‍ബി ഫ്രാന്‍സിസ്. ബിഗ് ബോസിനും ഏഷ്യാനെറ്റിനും താല്‍പര്യമുള്ള മത്സരാർത്ഥികളാണ് ഷോയില്‍ തുടർന്ന് പോകുന്നതെന്ന സിബിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആല്‍ബിയുടെ പ്രതികരണം. കിട്ടാത്ത മുന്തിരി പുളിക്കും എന്നത് പോലെയാണ് സിബിന്റെ ആരോപണങ്ങളെന്നും ആല്‍ബി പറയുന്നു.

സിബിനിനെ കുറിച്ച് പറയുകയാണെങ്കില്‍, തുടക്കത്തില്‍ അദ്ദേഹം നല്ല മത്സരാർത്ഥിയാണെന്ന് തോന്നിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ വന്ന ആ എപ്പിസോഡിലൂടെ അയാള്‍ ഒരിക്കലും ബിഗ് ബോസിന് പറ്റിയ മെറ്റീരിയല്‍ അല്ലെന്ന് ബോധ്യമായി. ഒരു വിമർശനം വന്നപ്പോള്‍ അയാള്‍ ഇരുന്ന് കരഞ്ഞ് നിലവിളിച്ച് പുറത്തേക്ക് വരുന്നത് കണ്ടെന്നും നമസ്കാരം കേരള എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആല്‍ബി പറയുന്നു.

sibin-apsara-

സിബിന്‍ ഏറ്റവും അധികം ലക്ഷ്യമിട്ട മത്സരാർത്ഥികളില്‍ ഒരാള്‍ അപ്സരയായിരുന്നു. അത് എനിക്ക് കൃത്യമായി അറിയാം. ഒരിക്കല്‍ ശ്രീതുവിന്റെ അടുത്ത് സോറി പറയിക്കാന്‍ അപ്സരെ കൊണ്ടുപോയി. എനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ല, പുറത്ത് പോ എന്നായിരുന്നു റൂമില്‍ നിന്നും ശ്രീതു പറഞ്ഞത്. ഉടന്‍ തന്നെ സിബിന്‍ പുറത്ത് വന്ന് പറഞ്ഞത് ശ്രീതു അപ്സരയെ ഗെറ്റൌട്ട് അടിച്ചെന്നായിരുന്നു. മാത്രമല്ല, അവള്‍ക്ക് അങ്ങനെ തന്നെ വേണം, ഞാന്‍ മനഃപ്പൂർവ്വം ചെയ്തതാണെന്നും പറയുന്നു.

അപ്സരയും അന്‍സിബയും തമ്മില്‍ ചെറിയൊരു ക്ലാഷ് ഉണ്ടായിരുന്നു. മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്നുണ്ട്. ആ വിഷയത്തില്‍ അപ്സരയെ കുറ്റം പറയുകയാണ് സിബിന്‍ ചെയ്തത്. പിന്നെ സിബിന്‍ ജോത്സ്യനായി എത്തിയ സമയത്ത് 'അപ്സരയുടെ നാള്‍ ഉത്രട്ടാതിയാണ്, വായിലെ നാവ് ശരിയല്ലെങ്കില്‍ ഒരുപാട് കരയേണ്ടി വരും' എന്നും പറഞ്ഞു.

അപ്സര എല്ലാ ചാനലിലും വർക്ക് ചെയ്ത ആളാണ്. എന്റെ അറിവില്‍ സിബിന്‍ ഏഷ്യാനെറ്റിന്റെ സ്റ്റാർ മ്യൂസിക്കിലൂടെ മാത്രം അറിയപ്പെട്ട വ്യക്തിയാണ്. അന്‍സിബയെ അപ്സര കയ്യടിച്ച് വിളിച്ചത് തെറ്റാണെന്ന് പറഞ്ഞ സിബിന്‍ പവർ റൂമില്‍ കയറിയപ്പോള്‍ ഞാന്‍ അവനെ തുലച്ച് കളിയുമെന്ന് പറയുന്ന ഒരു വീഡിയോ വന്നു. ഞാന്‍ അത് ഷെയർ ചെയ്തു. അവനെ എനിക്ക് നേരത്തെ അറിയുന്നത്. അവന്‍ നല്ലൊരു പയ്യനാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കൂടെ കൊണ്ടുപോയി കുഴിയില്‍ തള്ളിയിട്ട് മനഃപ്പൂർവ്വം ചെയ്തതാണെന്ന് പറയുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.

അപ്സര അവിടെ കിടന്ന് കരയേണ്ടി വരുമെന്ന് പറഞ്ഞ സിബിനാണ് രണ്ട് ദിവസം മുഴുവന്‍ അവിടെ ഇരുന്ന് കരഞ്ഞത്. അപ്പോഴാണ് ദുരന്തം എന്ന വാക്കിന്റെ പര്യായമാണ് സിബിന്‍ എന്ന് ഞാന്‍ പറഞ്ഞത്. ആ പോസ്റ്റ് ഇപ്പോഴും അവിടെ ഉണ്ട്. പിന്നീട് സിബിന്‍ പുറത്ത് വന്നപ്പോള്‍ "അണ്ണന്‍ അണ്ണന്റെ ഭാര്യക്ക് വേണ്ടി വോട്ട് പിടിച്ചോ, എന്റെ പറയരുത്, അണ്ണനുള്ള ചായയും വടയും ഞാന്‍ ശരിയാക്കി വെച്ചിട്ടുണ്ട്, ഉടനെ തന്നോളാം" എന്നും പറഞ്ഞു.

തിരുവനന്തപുരത്തൊക്കെ ചായയും വടയും തരാമെന്ന് പറയുന്നത് മരിപ്പിനാണ്. എന്നെ ആക്രമിക്കുമെന്ന ഭീഷണിയാണോ എന്ന് അറിയാനാണ്. ഒന്നാമത് ചായ കുടിക്കാത്ത ആളാണ് ഞാന്‍ എന്നാണ് എനിക്ക് സിബിനോട് പറയാനുള്ളത്.വട അത്ര ഇഷ്ടവുമല്ല. വേറെ വല്ല കട്ലെറ്റൊക്കെയാണെങ്കില്‍ കഴിക്കാം. ചെറിയ ഉമ്മാക്കിയൊന്നും കണ്ട് പേടിക്കുന്ന വ്യക്തിയല്ല ഞാനെന്നും ആല്‍ബി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+