Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്കും പറയാനുണ്ട്, ഇതാണ് നടന്നത്'; ആവശ്യമെങ്കിൽ, പിന്നീട് നടന്ന കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് സിബിൻ

ബി​ഗ് ബോസിൽ നിന്ന അപ്രതീക്ഷിതമായിട്ടായിരുന്നു സിബിൻ പുറത്തുവന്നത്, ഇതിന് പിന്നാലെ പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് വലിയ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. വീക്കന്റ് എപ്പസോഡിൽ സിബിനെ മോഹൻലാൽ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വളരെ വിഷമത്തിൽ ആയിരുന്നു സിബിൻ പിന്നാലെ ഷോയിൽ നിന്ന് പുറത്തുപോകണമെന്ന് സിബിൻ പറഞ്ഞിരുന്നു. തുടർന്ന് കുറച്ച് സമയത്തേക്ക് സിബിനെ പുറത്തേക്ക് കൊണ്ടുപോയി. അതിന് ശേഷം സിബിൻ തിരിച്ചുവന്നില്ല പുറത്താവുകയായിരുന്നു, ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് സിബിൻ.

'നമസ്‌ക്കാരം സിബിനാണ്, ആദ്യമേ എല്ലാവർക്കും താങ്ക്‌സ്, ഒത്തിരി ഒത്തിരി സ്‌നേഹം മാത്രം എല്ലാവരോടും. എന്റെ സ്വീകരിച്ച, സപ്പോർട്ട് ചെയ്ത എല്ലാവർക്കും സ്‌നേഹം മാത്രം തരുന്നു. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാട്ടോ ഇത്രയും ആക്‌സപ്റ്റൻസ് പുറത്ത് എനിക്കുണ്ടാവുമെന്ന്. ഇത്രയും സീസൺ കണ്ടിട്ടും എനിക്കറിയില്ലായിരുന്നു എനിക്ക് ഇത്രയും സ്വീകരണം പുറത്ത് കിട്ടുമെന്ന്, സിബിൻ പറയുന്നു..

SIBIN

കുറച്ച് ക്ലാരിഫിക്കേഷൻ നൽകനാണ് ഈ വീഡിയോ ചെയ്യുന്നതെന്ന് സിബിൻ പറയുന്നു. യൂട്യൂബിൽ പലരും പല കാര്യങ്ങൾ പറയുന്നുണ്ട്, അതുകൊണ്ടാണ് തന്റെ ഭാഗം പറയുന്നതെന്നാണ് സിബിൻ പറയുന്നത്. താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദൈവത്തെ പോലെ കാണുന്നവ്യക്തിയാണ് മോഹൻലാൽ എന്നാണ് സിബിൻ പറയുന്നത്. മോഹൻലാൽ എന്ന് പറയുന്ന മഹാനടൻ എന്നെ വഴക്ക് പറഞ്ഞത് എനിക്ക് എടുക്കാൻ കഴിഞ്ഞില്ല. അത് എന്റെ മാത്രം പ്രശ്‌നമാണ്.

അദ്ദേഹം ഇങ്ങനെ ബാക്ക് ടു ബാക്ക് ഫയർ ചെയ്യുകയായിരുന്നു. അത് ആഴത്തിൽ മനസ്സിൽ പതിയുന്നതിനൊപ്പം അദ്ദേഹം ഉപയോഗിച്ച വാക്കുകൾ, ലക്ഷക്കണക്കിന് ആൾക്കാരുടെ അഭിപ്രായമാണെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ പാളി. ഞാൻ ആൾക്കാരെ രസിപ്പിക്കുന്ന ആളാണ്, അത് അവരിലേക്ക് എത്തുന്നില്ലേ അവർക്ക് മുന്നിൽ അപഹാസ്യനായോ, ഞാൻ ചെയ്ത തമാശകളൊന്നും അവരിലേക്ക് എത്തുന്നില്ലേ, പിന്നെ മനുഷ്യനല്ലേ ദേഷ്യം വരുമ്പോൾ ദേഷ്യം കാണിക്കും, എനിക്ക് അത് എടുക്കാൻ പറ്റിയില്ല.

ഒരുപാട് കഷ്ടപ്പെട്ടിട്ടാണല്ലോ നമ്മൾ ഇവിടെ വരെ എത്തിയത്. ഞാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഒരെുപാട് ജോലികൾ ചെയ്തിട്ടുണ്ട്, സിബിൻ പറയുന്നു. ഇമോഷണലി ഞാൻ തകർന്നു അതെന്റെ കുറവാണ്, ഒരു മഹാനടനല്ലേ പറയുന്നത് അത് സത്യമാണെന്ന് ഞാൻ വിശ്വസിച്ചു. തകർന്നുപോയി. ആ തകർച്ചയുടെ ഭാഗമായിട്ട് ആ ശനിയാഴ്ചത്തെ എപ്പിസോഡിന്റെയും ഞായറാവ്ചത്തെ എപ്പിസോഡിന്റെയും ഇടയ്ക്ക് കുറച്ച് കാര്യങ്ങൾ സംഭവിച്ചു. അത് നിങ്ങൾ കാണില്ല.

അതൊന്നും പുറത്ത് പറയേണ്ട കാര്യമില്ലല്ലോ. ഞായറാഴ്ചത്തെ എപ്പിസോഡ് കഴിഞ്ഞുണ്ടായതിന്റെ ഫലമായിട്ടാണ് ഞാൻ പിറ്റേദിവസം രാവിലെ ഭയങ്കരമായി തളർന്നുപോയത്. എനിക്ക് എങ്ങനെയെങ്കിലും അവിടെ നിന്ന് ഇറങ്ങിയാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ അവിടെ ആകെ കണക്ട് ആയത് പൂജയുമായിട്ടാണ് പൂജ ഇങ്ങനെ വേദന കൊണ്ട് കരയുന്നു, നിലവിളിക്കുന്നു ഇതൊക്കെ കണ്ടപ്പോൾ മാനസികമായി ഞാൻ ആകെ തളർന്നുപോയി ഞാൻ മനുഷ്യനല്ലേ.

ബാക്കിയുള്ളവരെ പോലെ നിങ്ങളന്നെ കംപെയർ ചെയ്യരുത്. കഴിഞ്ഞ സീസണിലെ വിന്നറുടെ മനക്കട്ടിയും ആദ്യത്തെ സീസണിലെ വിന്നറുടെ മനക്കട്ടിയും അങ്ങ് വളരെ വളരെ അറ്റത്താണ്. ഞാൻ അത്രയ്ക്കും മനക്കട്ടിയുള്ള ആളല്ലെന്ന് സമ്മതിക്കുന്നുവെന്നും സിബിൻ പറയുന്നു
നിസ്സഹരണത്തിന്റെ ഭാഗമായിട്ടാണ് സൈക്കോളജിസ്റ്റിനെ കാണാനുള്ള സാഹചര്യം ഉണ്ടായത്.

ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് എനിക്ക് ഈ ഷോയിൽ ഞാൻ ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി പുറത്തോട്ട് വരുന്നില്ല എന്നുള്ളൊരു ധാരണ എനിക്കുള്ളത് കൊണ്ട് ഞാൻ കമ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിക്കുന്ന പല കാര്യങ്ങളും വേറെ രീതിയിൽ എത്തുന്നു എന്ന കാരണം കൊണ്ട് എനിക്ക് ഷോയിൽ തുടരാനുള്ള മാനസിക നിലയില്ല ഞാൻ വിഷമത്തിലാണ് സങ്കടത്തിലാണ് എന്ന് ഡോക്ടറോട് പറഞ്ഞുവെന്ന ്‌സിബൻ പറയുന്നു.

ഒരുപാട് വിഷമിച്ചിരിക്കുമ്പോഴും സങ്കടപ്പെട്ടിരിക്കുമ്പോളഴും തീരുമാനങ്ങൾ എടുക്കരുതെന്നും സിബിൻ കുറച്ച് നേരം ബ്രേക്ക് എടുക്കൂ എന്നും ആലോചിച്ച ശേഷം തീരുമാനം എടുക്കൂവെന്നും അദ്ദേഹം പറഞ്ഞുവെന്നും അന്ന് ടെക്‌നിക്കില ചില കാരണങ്ങൾ കൊണ്ട് പുറത്തുപോകാൻ പറ്റിയില്ലെന്നും കുറച്ച് നേരം ഇരുന്ന് റിലാക്‌സ് ആയ ശേഷം തിരിച്ച് വീടനികത്ത് കയറി ഒന്ന് കളിച്ച് നോക്കാം ഓഡിയൻസ് പുറത്താക്കുമ്പോൾ പുറത്ത് പോകാമെന്ന് ചിന്തിച്ച് പിടിച്ച് നിൽക്കാൻ ശ്രമിച്ചു.

അടുത്ത ദിവസവും തനിക്ക് ശരിയായില്ലെന്നും സിബിൻ പറയുന്നു, അടുത്ത ദിവസം പോണമെന്ന് ബിഗ് ബോസിനെ അറിയിച്ചു. ഡോക്ടറുടെ നിർദ്ദേശം കുറച്ച് സമയം പുറത്തേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞു കണ്ണ് കെട്ടി കൊണ്ടുപോയി. കണ്ണുതുറക്കുമ്പോൾ ഒരു റൂമിലെത്തിയെന്നും അവിടെ തന്നെ നോക്കുന്ന ഒരാൾ ഉണ്ടായിരുന്നുവെന്നും സിബിൻ പറയുന്നു.

പുറത്ത് പോയി കളി കണ്ടുവരാൻ പറ്റുന്ന ഒന്നല്ല ഈ ഷോയെന്നും അങ്ങനെ ഉണ്ടായിട്ട് ഇതിന് മുമ്പെങ്കിലും തന്െന കാര്യത്തിൽ താൻ തിരിച്ചുവരുമോ എന്താണ് നടക്കുന്നതെന്ന് അവർക്കും അറിയില്ല എനിക്കുമറിയില്ല. ഒരു തീരുമാനം അപ്പോളും ഉണ്ടായിട്ടില്ല.
കൂൾ ആയപ്പോൾ താൻ എടുത്ത തീരുമാനം തിരിച്ചഷോയിലേക്ക് പോകാം എന്നതായിരുന്നുവെന്നും സിബിൻ പറയുന്നു. താൻ അകത്ത് കയറാൻ പൂർണമായും തയ്യാറായി.

തന്റെ വീട്ടുകാരേയോ പ്രൈമറി കോൺടാക്റ്റുകളെയോ ഇവർ ഒരു കാര്യവും അറിയിച്ചിരുന്നില്ലെന്ന് സിബൻ പറയുന്നു. 24 മണിക്കൂർ കഴിഞ്ഞു. 48 മണിക്കൂർ കഴിഞ്ഞു 72 മണിക്കൂറായി, ഇതിനിടയിൽ ഒരിക്കൽക്കൂടി സൈക്കോളജിസ്റ്റുമായി സംസാരിച്ചെന്നും കുറച്ച് കാര്യങ്ങളുണ്ടായി അതൊന്നും പുറത്ത് പറയാൻ പാടില്ലെന്ന് ഉണ്ട്. പക്ഷേ ആവശ്യമെങ്കിൽ പുറത്തുപറയുമെന്നു സിബൻ പറയുന്നു. ഇത് എവിടെയൊക്കെയാണ് ചെന്ന് കയറുന്നത് എന്ന് എനിക്കറിയില്ല. എതൊക്കെ പിആർ ടീം എന്തൊക്കെ കാണിക്കും.

എനിക്കെതിരെ ആരൊക്കെയാണ് പ്രവർത്തിക്കുന്നത് എന്നൊന്നും അറിയില്ല. ആ പ്രവർത്തനങ്ങൾ ഏത് ദിശയിലാണ് പോകുന്നതെന്ന് ആലോചിച്ച് മനസ്സിലാക്കിയ ശേഷം ഞാൻ പിന്നെ ഉണ്ടായ കാര്യം പറയാം, സിബിൻ പറയും. ഞാൻ മുറിയിലെത്തി അഞ്ചാമത്തെ മണിക്കൂർ തുടങ്ങി 80 മണിക്കൂർ വരെ എനിക്ക് എന്ത് സംഭവിച്ചു എന്നത്. അവിടെ എന്തൊക്കെ നടന്നു എന്നത് ഞാൻ പറയും, ഇപ്പോൾ കോൺഫിഡൻഷ്യലാണ്, സിബൻ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+