Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ പോയി ഗബ്രിയുടെ വാപൊത്തും, കൈക്ക് നുള്ളും: ജബ്രിമാരെ തേച്ച് ചുവരിലൊട്ടിച്ച് സിബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ തുടക്കം മുതല്‍ തന്നെ രൂപപ്പെട്ട കോംമ്പോയാണ് ഗബ്രി - ജാസ്മിന്‍ കോംമ്പോ. ഈ കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് ഷോയ്ക്ക് അകത്തും പുറത്തുമായി പലവിധ വിവാദങ്ങളും ഉണ്ടാകുകയും കുടംബക്കാർ തന്നെ പ്രതികരിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വൈല്‍ഡ് കാർഡായി എത്തിയ സിബിന്‍ ഈ കൂട്ടുകെട്ടിനെതിരെ തുറന്നടിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന പ്രസ്മീറ്റ് ടാസ്കിന് ഇടയില്‍ വെച്ചായിരുന്നു സിബിന്‍ ഈ വിഷയം എടുത്തിട്ടത്. പ്രസ്മീറ്റ് നടത്തുന്നവരായി മറ്റ് ടീമുകള്‍ എത്തിയപ്പോള്‍ ചോദ്യം ചോദിക്കാനുള്ളവരായി പവർ ടീമും എത്തി. ക്യാപ്റ്റനായ ജാസ്മിനായിരുന്നു മോഡറേറ്റർ. ഈ ടാസ്കിനിടയില്‍ സിബിന്റെ ടീം ചോദിച്ച പല ചോദ്യങ്ങള്‍ക്കും ഗബ്രി നയിച്ച പവർ ടീമിന് ഉത്തരമില്ലാതെ പോകുകയും ചെയ്തു.

jasmine-sibin

ഗബ്രിയും ജാസ്മിനും ഒരു മത്സരാർത്ഥി എന്ന നിലയില്‍ കളിക്കുന്നവരായിട്ടാണ് തോന്നുന്നത് എന്നായിരുന്നു സിബിന്‍ ഉന്നയിച്ച ആരോപണം. ഗബ്രിയും ജാസ്മിനും ഒരുമിച്ച് ഇരുന്ന് പ്ലാന്‍ ചെയ്ത കാര്യങ്ങളും അത് നടപ്പിലാക്കിയതും, വ്യക്തിപരമായി കളിക്കേണ്ട ഗെയിമില്‍ വരെ കൂട്ടുകൂടി കളിച്ചതും ഞാന്‍ കണ്ടിട്ടുണ്ടെന്നും സിബിന്‍ പറഞ്ഞു.

വ്യക്തിപരമായി കളിക്കേണ്ട മൊബൈല്‍ ചാർജിങ് പോയിറ്റിങ് ഗെയിമില്‍ നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് കളിച്ചു. ഗബ്രി എന്തെങ്കിലും കൈവിട്ട് പറയുകയാണെങ്കില്‍ അപ്പോള്‍ തന്നെ ജാസ്മിന്‍ വന്ന് "ഗബ്രീ.. നോ , ഗബ്രീ സ്റ്റോപ്പ് ഇറ്റ്" എന്നൊക്കെ പറയും. ജാസ്മിന്‍ വന്ന് ഗബ്രിയുടെ വാപൊത്തി പിടിക്കുന്നതും കയ്യില്‍ നുള്ളുന്നതുമൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്.

ഗബ്രിയും ജാസ്മിനും ഒരുമിച്ചാണെങ്കിലും നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് തന്നെയാണ് കളിക്കുന്നത്. ജാസ്മിനെ പവർ ടീമിലേക്ക് കൊണ്ടുവരിക എന്നുള്ളത് ഗബ്രിയുടെ വാശിയായിരുന്നു. അന്നത്തെ ആ ടാസ്കില്‍ എന്റെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച രീതിയില്‍ കളിച്ചത് സിജോ ആയിരുന്നുവെന്നും സിബിന്‍ വ്യക്തമാക്കുന്നു. ഒടുവില്‍ ജാസ്മിന്‍ ഒരു നെടുനീളന്‍ ചോദ്യം ചോദിക്കുകയും ഇതിന് യെസ് ഓർ നോ എന്നതില്‍ നിന്ന് മാത്രം ഉത്തരം നല്‍കണം എന്നും പറഞ്ഞപ്പോള്‍ അതിന് സൌകര്യമില്ലെന്നും ജാസ്മിന്‍ കിടന്ന് മെഴുകിക്കോളൂ എന്നും പറഞ്ഞ് സിബിനും ടീമും പുറത്തേക്ക് വരികയും ചെയ്തു.

സിബിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി ബിഗ് ബോസ് ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. ഡിജെ സിബിന്‍ പക്കാ ബിബി മെറ്റീരിയല്‍ ആണെന്നാണ് തോമസ് ചാക്കോ എന്ന ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാക്കന്മാർ ആയി കഴിഞ്ഞിരുന്ന ഗബ്രിയും ജാസ്മിനും നല്ല ഭേഷാ കിട്ടി. തുരത്തി തുരത്തി അടിക്കുവാ എന്ന് കേട്ടിട്ടേ ഉള്ളൂ. സിബിന്‍ ഇന്നത് വാക്കുകൾ കൊണ്ട് ബിബി Q&A ടാസ്ക്കിൽ കാണിച്ചു കൊടുത്തു.

ജാസ്മിന്റെ 2 പുറം പേജ് ചോദ്യം കഴിഞ്ഞു യെസ് ഓർ നോ ഉത്തരം വേണം എന്നുള്ള ശാഠ്യത്തിന് സൗകര്യം ഇല്ല എന്ന് പറഞ്ഞു തേച്ചു വിട്ട് ടാസ്ക് കഴിഞ്ഞു ഇറങ്ങി പോകുമ്പോ "ഇനി ഇവിടെ നിൽക്കരുത് അവൾ അവിടെ കിടന്ന് മെഴുകട്ടെ" എന്ന് പറഞ്ഞു അർഹിച്ച പുശ്ചത്തോടെ അവഗണിച്ചു വിട്ടു. ടാസ്ക് കഴിഞ്ഞു പുറത്ത് വന്ന് തർക്കിച്ചു ജയിക്കാൻ ജാസ്മിൻ ട്രൈ ചെയ്തപ്പോ "നിനക്ക് ജയിക്കണോ എന്ന നീ ജയിച്ചു" എന്ന് പറഞ്ഞു വീണ്ടാമതും തേച്ചു വിട്ടു. എല്ലാം കഴിഞ്ഞപ്പോ പവർ ടീമിൽ തന്നെ അടിയും പവർ ടീമും മോഡറേറ്ററും തമ്മിൽ തല്ലും. മച്ചാന് പണി അറിയാമെന്നും പ്രേക്ഷകന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+