അപ്സരക്ക് കുരുട്ടുബുദ്ധിയെന്ന് പൂജ... ഏറ്റവും നന്മയുള്ള മത്സരാര്‍ത്ഥി ജാസ്മിനെന്ന് സിബിന്... കാരണം ഇത്
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ വൈല്‍ഡ് കാര്‍ഡ് ആയി എത്തി ഏറെ ആവേശം ജനിപ്പിച്ച രണ്ട് മത്സരാര്‍ത്ഥികളായിരുന്നു പൂജ കൃഷ്ണയും സിബിനും. ബിഗ് ബോസ് ഹൗസിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികള്‍ എന്ന് ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ പേര് സമ്പാദിച്ച ഇരുവരും പക്ഷെ വളരെ പെട്ടെന്ന് തന്നെ പുറത്തിറങ്ങുകയും ചെയ്തിരുന്നു. അനാരോഗ്യം കാരണമായിരുന്നു പൂജ ഇറങ്ങിയത്.
മാനസിക സമ്മര്‍ദ്ദം കാരണമായിരുന്നു സിബിനും പുറത്തായത്. ഇപ്പോഴിതാ ബിഗ് ബോസിലെ നിലവിലെ ഓരോ മത്സരാര്‍ത്ഥികളേയും വിലയിരുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിബിനും പൂജയും. ബിഹൈന്‍ഡ് വുഡ്സ് എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിന്റെ ഭാഗമായി നടത്തിയ ഒരു ടാസ്കിലാണ് മത്സരാര്‍ത്ഥികളെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായം ഇരുവരും രേഖപ്പെടുത്തുന്നത്.

ബിഗ് ബോസിലെ ഏറ്റവും ബുദ്ധിമാനായ മത്സരാര്‍ത്ഥി ആര് എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഇതിന് ജിന്റോ എന്നാണ് രണ്ടാളും എഴുതിയ ഉത്തരം. ഏറ്റവും കുരുട്ടുബുദ്ധി പ്രയോഗിക്കുന്ന മത്സരാര്‍ത്ഥി എന്ന ചോദ്യത്തിന് പൂജ അപ്സര എന്നും സിബിന് സായി എന്നുമാണ് എഴുതിയത്. അപ്സരക്ക് ബുദ്ധിയും കുരുട്ടുബുദ്ധിയും ഒന്നുമില്ല എന്നും സിബിന് പറയുന്നുണ്ട്. ഏറ്റവും സുന്ദരനായ മത്സരാര്‍ത്ഥി എന്ന ചോദ്യത്തിന് അര്ജുന് എന്നാണ് സിബിനും പൂജയും എഴുതിയത്.
കുത്തിരിപ്പിന്റെ റാണിയായ മത്സരാര്‍ത്ഥിയായി സിബിനും പൂജയും എഴുതിയത് ശരണ്യയെയാണ്. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം അവിടെയുണ്ടെന്ന് മനസിലാകുന്ന മത്സരാര്‍ത്ഥി ശ്രീതുവാണ് എന്നാണ് പൂജ എഴുതിയത്. എന്നാല്‍ ഈ ചോദ്യത്തിന് റസ്മിന് എന്നാണ് സിബിന്റെ ഉത്തരം. ഏറ്റവും ഫേക്കാണെന്ന് തോന്നുന്ന മത്സരാര്‍ത്ഥി എന്ന ചോദ്യത്തിന് ഇരുവരും ശ്രീരേഖ എന്നാണ് എഴുതിയത്.
ശ്രീരേഖ ഏത് ക്യാരക്ടറാണ് പിടിച്ചിരിക്കുന്നത് എന്ന് ബിഗ് ബോസിന് പോലും മനസിലായിട്ടില്ല എന്നാണ് സിബിന് പറയുന്നത്. മാനിപുലേഷന് എതിരാളികളില്ലാതെ അവാര്‍ഡ് ലഭിക്കുക ആര്‍ക്കായിരിക്കും എന്ന ചോദ്യത്തിന് ഇപ്പോള്‍ ആരുമില്ല എന്നാണ് രണ്ടാളും മറുപടി നല്‍കിയത്. അഭിനയത്തിന് ഓസ്കാര്‍ കിട്ടാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥി എന്ന പട്ടവും ഇരുവരും ശ്രീരേഖക്കാണ് നല്‍കുന്നത്.
ശ്രീരേഖ ചേച്ചി ഇറങ്ങുമ്പോള്‍ ഈ വീഡിയോ കാണണം എന്ന് സിബിന് പറയുന്നു. ഇതൊക്കെ അറിഞ്ഞ് കൊണ്ടാണ് അവിടെ നിന്നത് എന്നും നിങ്ങള്‍ നമ്മളെ പറ്റിച്ചു എന്നൊരു ധാരണയില്‍ ഇറങ്ങി വരണ്ട എന്നും സിബിന് പറയുന്നു. മനസില്‍ നന്മയുള്ള മത്സരാര്‍ത്ഥി ആര് എന്ന ചോദ്യത്തിന് സിബിന് ജാസ്മിന്റെ പേരാണ് എഴുതിയത്. ഇതുപോലെ നന്മയുള്ള കുട്ടിയെ കണ്ടിട്ടില്ല എന്നാണ് ചിരിയോടെ സിബിന് പറയുന്നത്.
അവിടെ ആരുമായിട്ട് എന്ത് പ്രശ്നമുണ്ടായാലും അടുത്ത ദിവസം തന്നെ അത് ഫിക്സ് ചെയ്യും എന്നാണ് അതിന് കാരണമായി സിബിന് പറയുന്നത്. അയാള്‍ക്ക് വയ്യാണ്ടാവുകയോ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്താല്‍ അവരുടെ കൂടെ പോയിരിക്കും. അങ്ങനെയൊക്കെ നോക്കുമ്പോള്‍ എവിടെയൊക്കയോ നന്മയുള്ളതായിട്ട് തോന്നും. പക്ഷെ അതിന് മറ്റ് അര്‍ത്ഥങ്ങളുണ്ടോ എന്ന് തനിക്കറിയില്ല എന്നും സിബിന് പറയുന്നു.
എന്നാല്‍ പൂജ റിഷിയുടെ പേരാണ് പറഞ്ഞത്. കപ്പടിക്കാന്‍ ചാന്‍സുള്ള മത്സരാര്‍ത്ഥി എന്ന ചോദ്യത്തിന് പൂജ എഴുതിയത് അഭിഷേക് എസിന്റെ പേരാണ്. എന്നാല്‍ അവന് കൊടുക്കില്ല എന്നാണ് സിബിന് പറയുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications