ജാസ്മിന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം സിബിൻ; എയർപോർട്ടിലെത്തി?എന്താണ് നടക്കുന്നത്..ഞെട്ടൽ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ഫാമിലി ടാസ്കിൽ ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുന്നത് ജാസ്മിന്റെ കുടുംബത്തിന്റെ വരവിനായാണ്. ഹൗസിൽ ഗബ്രിയുമായുള്ള ബന്ധത്തിനെതിരെ തുടക്കം മുതൽ തന്നെ കടുത്ത എതിർപ്പാണ് കുടുംബം പ്രകടിപ്പിച്ചത്. ഗബ്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ ജാസ്മിനെതിരെ പുറത്തുയരുന്ന വിമർശനങ്ങൾ സംബന്ധിച്ച് വ്യക്തമായ സൂചനയും മുന്നറിയിപ്പും കുടുംബം നൽകിയിരുന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ഗബ്രിയുടെ കൂട്ട് ജാസ്മിൻ തുടർന്നു.
ഇതോടെ ജാസ്മിന് വസ്ത്രങ്ങൾ അയക്കുന്നത് വരെ വീട്ടുകാർ അവസാനിപ്പിച്ചിരുന്നു. പലപ്പോഴും വിശേഷപ്പെട്ട ദിവസങ്ങളിൽ മത്സരാർത്ഥികളുടെ മാതാപിതാക്കൾ ബിഗ് ബോസ് ആവശ്യപ്പെടുന്നത് പ്രകാരം വീഡിയോ സന്ദേശങ്ങൾ അയക്കാറുണ്ട്. മറ്റ് മത്സരാർത്ഥികളുടെ കുടുംബങ്ങൾ ഏറെ സന്തോഷത്തോടെ അവരെ ഗെയിമിന് കുറിച്ച് സംസാരിക്കുമ്പോൾ തങ്ങളുടെ അതൃപ്തികൾ പരോക്ഷമായി ജാസ്മിന്റെ മാതാപിതാക്കൾ പ്രകടിപ്പിച്ചിരുന്നു.

ഇതെല്ലാം കൊണ്ട് തന്നെ ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇതിനോടകം ജാസ്മിന്റെ ഉമ്മയും ഉപ്പയും ഹൗസിൽ കയറി കഴിഞ്ഞു. എന്നാൽ അതിനിടയിൽ ഇപ്പോഴിതാ മറ്റൊരു ചിത്രമാണ് ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ ചർച്ചയാകുന്നത്. ജാസ്മിന്റെ ഏറ്റവും വലിയ വിമർശകനായിരുന്ന സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് വൈറലാകുന്നത്.
'എന്റെ എതിർപ്പ് ജാസ്മിനോടല്ല, ജാസ്മിന്റെ പിആർ ടീം എന്ന് പറഞ്ഞു നടക്കുന്നവോരോടാണ്. ഇത് അവർക്കുള്ള മറുപടി ആണ്', എന്ന കുറിപ്പുകളോടെയാണ് സിബിൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഏറെ സന്തോഷത്തോടെ നിൽക്കുന്ന ജാസ്മിന്റെ കുടുംബത്തെ ഫോട്ടോയിൽ കാണാം. അതേസമയം ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് സിബിനെ അഭിനന്ദിച്ചും വിമർശിച്ചും രംഗത്തെത്തിയിരിക്കുന്നത്.
പിന്നല്ല, ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, നീ അതിനോട് യോജിക്കുന്നില്ലേ സിബിൻ എന്നാണ് ആര്യ ബഡായി കുറിച്ചിരിക്കുന്നത്. 'ലോകമേ നിങ്ങളിത് കാണുക, ഇത് ചരിത്ര മൂഹൂർത്തം' എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ പൂജ കൃഷ്ണ കമന്റ് ചെയ്തിരിക്കുന്നത്. ഇത് സൂപ്പർ ആയല്ലോയെന്നാണ് ചിലരുടെ കമന്റ്. അതേസമയം ജാസ്മിനെ കുറിച്ച് കടുത്ത അധിക്ഷേപം നടത്തിയിട്ട് ,അവളെ അപമാനിച്ചിട്ട് ഈ ഫോട്ടോ പങ്കുവെയ്ക്കാൻ നാണമില്ലേയെന്നാണ് ചിലർ ചോദിക്കുന്നത്.
'പിആർ എന്ന് താൻ അല്ലെടോ പറഞ്ഞത്. താൻ അവളെ ബുള്ളി ചെയ്യുമ്പോ എല്ലാരും നോക്കിയിരിക്കണോ. ഇപ്പൊ പേടിച്ചിട്ടാണെങ്കിലും തെറ്റ് തിരുത്തിയെ നന്നായി', 'അധിക്ഷേപം മുഴുവൻ അഭിമുഖം ആക്കി കൊടുത്ത് സൈബർ ബുള്ളിയിംഗിന് ഒരു 23 കാരിയെ ഇട്ട് കൊടുത്തിട്ട് നന്മ മരം വെച്ച് പിടിപ്പിക്കല്ലേ. ജാസ്മിൻ പിആർ ആണെന്ന് വിചാരിച്ചോ . പിന്തുണയ്ക്കുന്നവർ പിആർ ആണെങ്കിൽ ഞങ്ങൾ പിആർ തന്നെയാണ്','എടാ നീ എന്തൊക്ക കട്ടി കൂട്ടിയാലും നീ ആ കുട്ടിക്ക് എതിരെ എന്തൊക്കെ ആണ് ചെയ്തതെന്ന് പറഞ്ഞതൊന്നും ഞങ്ങള് കണ്ടതാ', 'മോളെ പറ്റി കുറ്റം പറഞ്ഞിട്ടും നിന്റെ കൂടെ ഫോട്ടോ എടുക്കാൻ അവർ കാണിച്ച മനസ് അവരെ കണ്ട് പഠിക്കാൻ ശ്രമിക്കടോ', ഇങ്ങനെ പോകുന്നു സിബിനെ വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ. ഇനിയെങ്കിലും ബിഗ് ബോസ് എന്നത് വെറും ഗെയിം ഷോയാണെന്ന് മനസിലാക്കി കാര്യങ്ങൾ ആ രീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കണമെന്നും വെറുപ്പും വിദ്വേഷവുമൊക്കെ അവസാനിപ്പിച്ച് സ്വന്തം ജീവിതവുമായി മുന്നോട്ട് പോകാൻ ശ്രമിക്കണമെന്നും സിബിനെ ഉപദേശിക്കുന്നവരും കുറവല്ല.












Click it and Unblock the Notifications