Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിബിന്റെ അച്ഛന് നെഞ്ചുവേദന വന്ന് ആശുപത്രിയിലേക്ക് പോയി, അവനെ ഇതൊന്നും അറിയിച്ചിട്ടില്ല'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡായി എത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ഡിജെ സിബിൻ. എന്നാൽ ഇപ്പോഴിതാ ഷോയിൽ നിന്നും സിബിൻ പുറത്തായിരിക്കുകയാണ്. സഹമത്സരാർത്ഥികളുമായുള്ള തർക്കങ്ങൾ അടക്കമുള്ള വിഷയങ്ങളെ തുടർന്ന് സിബിൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതിന് പിന്നാലെ സൈക്കോളജിസ്റ്റിന്റെ സേവനം തേടുകയും ചെയ്തിരുന്നു. തുടർന്ന് സൈക്കോളജിസ്റ്റിന്റെ നിർദ്ദേശ പ്രകാരം വിശ്രമത്തിനായി സിബിനെ മാറ്റുകയാണെന്നാണ് ബിഗ് ബോസ് അറിയിച്ചത്.

അതേസമയം എന്താണ് സിബിനെ ഇത്രമാത്രം മാനസിക സംഘർഷത്തിലാക്കിയതെന്ന് വ്യക്തമല്ല പറയുകയാണ് ഇപ്പോൾ സിബിൻറെ കുടുംബം. വളരെ സൗമ്യനാണ് സിബിനെന്നും ആരോടും പെട്ടെന്ന് ദേഷ്യപ്പെടാത്ത ആളാണെന്നും സിബിന്റെ മുത്തശ്ശി പറഞ്ഞു. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.വായിക്കാം

sibin2-

;സിബിന്റെ അച്ഛന് നെഞ്ചുവേദന വന്ന് ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. കുഴപ്പമൊന്നുമില്ല. സിബിനെ ഇതൊന്നും അറിയിച്ചിട്ടില്ല. സിബിനുമായി ഞങ്ങൾ ബന്ധപ്പെടുന്നില്ലല്ലോ. ടിവിയിൽ കാണുന്നല്ലേയുള്ളൂ. കഴിഞ്ഞ ദിവസം സിബിനെ മോഹൻലാൽ വഴക്ക് പറഞ്ഞത് കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി. അങ്ങനെയൊരു ഷൗട്ടിങ് വേണ്ടിയിരുന്നില്ല. അവിടെ പലരും കെട്ടിപിടിക്കുകയൊക്കെ ചെയ്യുന്നുണ്ട്. അതിനെ കുറിച്ച് ഒന്നും പറയാതെ ഇവൻ ചെയ്ത ചെറിയൊരു തെറ്റിന് ഇത്രയും പറഞ്ഞപ്പോൾ ഞങ്ങൾക്ക് വലിയ പ്രയാസം തോന്നി.

സിബിന് പെട്ടെന്ന് ദേഷ്യപ്പെടുന്നാരാളല്ല. എല്ലാവരോടും വലിയ സ്നേഹം കാണിക്കുന്നയാളാണ്. സിബിൻ ബിഗ് ബോസിൽ പോകുന്നതിന് മുൻപ് പറഞ്ഞിരുന്നു. അവൻ നല്ല രീതിക്ക് വരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവന് ഇപ്പോൾ നിരവധി ആരാധകരുണ്ട്. അവൻ ആ രീതിയിൽ‌ തന്നെയാണ് ആളുകളോട് പെരുമാറുന്നത്. സമാധാനത്തോടെ കാര്യങ്ങൾ സംസാരിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ആളാണ്.

സിബിൻ നല്ല കഴിവുള്ളയാളാണ്. സിബിനെ വല്ലതും പറഞ്ഞ് പുറത്താക്കുമോയെന്ന ആശങ്കയെ ഉള്ളൂ. അവൻ പുറത്താകില്ലെന്ന് തന്നെയാണ് വിശ്വാസം. അവന്റെ മാനസിക പ്രശ്നം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല. അവന്റെ അനിയൻ ഖത്തറിലാണ്. നന്നായാണ് ജീവിക്കുന്നത്. അച്ഛനും അമ്മയും സുഖമായിട്ടാണ് ജീവിക്കുന്നത്. അവന്റെ മനസിനകത്ത് വല്ല പ്രയാസവും ഉണ്ടോയെന്ന് അറിയില്ല. കളിയിൽ വന്ന പ്രയാസം മാത്രമേ ഉള്ളൂ.

ബിഗ് ബോസിൽ എന്താണ് നടക്കുന്നത് എന്ന് നമ്മുക്ക് അറിയില്ല. എപ്പിസോഡിൽ വരുന്നത് മാത്രമാണ് നമ്മൾ കാണുന്നത്. സിബിൻ മാനിപ്പുലേറ്റ് ചെയ്യുന്നുവെന്നൊക്കെ പറയുന്നത് തെറ്റാണ്. ലാലേട്ടനോട് പറയാനുള്ളത് എല്ലാവരേയും ഒരുപോലെ കാണുകയെന്നാണ്.ഒരാളോട് മാത്രം ഷൗ്ട്ട് ചെയ്യുമ്പോൾ അവർക്ക് മാനസിക പ്രയാസം ഉണ്ടാകും. തെറ്റ് കാണിച്ചാൽ ആദ്യം താക്കീത് ചെയ്യാം. വീണ്ടും തെറ്റ് കാണിച്ചാൽ മാറ്റി നിർത്താം. പന്തിയിൽ പക്ഷം കാണിക്കുന്നതായി തോന്നിയിട്ടില്ല. സിബിൻ പുറത്തായാൽ പുറത്തായെന്നേ ഉള്ളൂ. അവൻ വിഷമിക്കേണ്ടതില്ല. ഇവിടെ വന്ന് സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യം അവനുണ്ട്', മുത്തശ്ശി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+