Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിൻ കുടുങ്ങുമോ? ജാസ്മിനോട് മോശം ആംഗ്യം കാണിച്ചോ?, പൊട്ടിത്തെറിച്ച് പാഞ്ഞടുത്ത് ജാസ്മിൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ആറ് പേരിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരാണ് ഡിജെ സിബിൻ. ഈ സീസണിലെ ഗെയിം ചെയ്ഞ്ചറായ വൈൽഡ് കാർഡ് കൂടിയാണ് സിബിൻ എന്നാണ് പ്രേക്ഷകർ പറയുന്നത്. തുടക്കത്തിൽ സിബിനിൽ യാതൊരു പ്രതീക്ഷയും പ്രേക്ഷകർക്ക് ഉണ്ടായിരുന്നില്ല. എന്നാൽ എപ്പിസോഡുകൾ ഓരോന്നും പിന്നിടുമ്പോൾ സിബിന് കൂടുതൽ ആരാധകരെ ലഭിക്കുന്നുണ്ട്.

വാക് ചാതുര്യവും സരസമായ സംസാരവും എതിരാളിയെ എങ്ങനെ നേരിടണമെന്നതുമെല്ലാം കൃത്യമായി ധാരണയുള്ള മത്സരാർത്ഥിയാണ് സിബിൻ എന്നത് തന്നെയാണ് സിബിന്റെ പ്രത്യേകത. മാത്രമല്ല ഈ സീസണിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ജാസ്മിൻ-ഗബ്രി കൂട്ടുകെട്ടിനെതിരാണ് സിബിന്റെ ഗെയിം എന്നതും പ്രേക്ഷകരെ സിബിനിലേക്ക് അടിപ്പിച്ചിട്ടുണ്ട്.

jasminesibin2-

ഇരുവരും തന്നെയാണ് തന്റെ പ്രധാന എതിരാളി എന്ന് തോന്നിപ്പിക്കും വിധത്തിലാണ് ഹൗസിലെ സിബിന്റെ ഗെയിം. ആദ്യ ഡീബേറ്റ് ടാസ്കിൽ ഇരുവരേയും അടിച്ചിരുത്തികൊണ്ട് സിബിൻ നടത്തിയ പ്രതികണങ്ങൾ ഇതിന്റെ വ്യക്തമായ തെളിവാണെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ദിവസം ഗബ്രിയും ജാസ്മിനും ഒരുമിച്ചിരുന്ന ഡെൻ റൂം പൂട്ടിയതും ഇരുവരേയും ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാണ്. പല അവസരങ്ങളിലും ഈ മൂന്ന് പേരും കൊമ്പ് കോർത്ത സാഹചര്യമുണ്ട്.

ജാസ്മിനും ഗബ്രിക്കുമെതിരായ സിബിന്റെ നീക്കങ്ങളിൽ എല്ലാം തന്നെ പൊതുവെ ഹൗസിലെ മറ്റ് മത്സരാർത്ഥികൾ സിബിനൊപ്പം തന്നെ നിൽക്കാറുണ്ട്. എന്നാൽ ഏറ്റവും പുതിയ പ്രമോയിൽ സിബിനെതിരെ അഭിഷേക് അടക്കമുള്ള മത്സരാർത്ഥികൾ രംഗത്തെത്തുകയാണ്. ജാസ്മിനെതിരെ സിബിൻ മോശമായ ആംഗ്യം കാണിച്ചെന്നാണ് ആരോപണം ഉയർന്നത്. തന്നോട് സിബിൻ മോശമായ ആഗ്യം കാണിച്ചെന്ന് പറഞ്ഞുകൊണ്ട് ജാസ്മിൻ പൊട്ടിത്തെറിക്കുന്നത് പ്രമോയിൽ കാണാം. ഹൗസ്മേറ്റ് എല്ലാവരും ചേർന്ന് ജയിൽ നോമിനേഷൻ സംസാരിക്കുന്നതിനിടയിലാണ് സംഭവം. പെട്ടെന്ന് നിങ്ങൾ എന്ത് ആക്ഷനാണ് കാണിച്ചതെന്ന് ചോദിച്ച് വളരെ രോഷത്തോടെ സിബിനരികിലേക്ക് പാഞ്ഞടുക്കുന്ന ജാസ്മിനാണ് പ്രമോയിൽ ഉള്ളത്.

എന്നാൽ താനൊരു ആക്ഷനും കാണിച്ചില്ലെന്നാണ് സിബിൻ പ്രതികരിക്കുന്നത്. ഇതോടെ എന്ത് ആക്ഷനാണ് കാണിച്ചതെന്ന് താൻ തന്നെ കാണിച്ച് തരാമെന്ന് ജാസ്മിൻ പറയുന്നുണ്ട്. ഇതിനിടയിൽ അഭിഷേകിനോട് അഭി നീ കണ്ടതല്ലേ എന്ന് ചോദിക്കുമ്പോൾ കണ്ടു എന്ന് അഭിഷേകും പറയുന്നുണ്ട്. എന്തായാലും ഇന്നത്തെ എപ്പിസോഡിൽ ഇത് വിശദമായി കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+