Get Updates
Get notified of breaking news, exclusive insights, and must-see stories!

'എടാ കുണുവാവേ, നിന്റെ സോറി മടക്കി കൈയ്യിൽ വെച്ചാൽ മതി'; അസി റോക്കിയെ പറപ്പിച്ച് സിജോ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന് പുറത്തായ മത്സരാർത്ഥിയായിരുന്നു അസി റോക്കി. സിജോയുടെ താടിയെല്ല് തകർത്തതിനാണ് റോക്കിയെ പുറത്താക്കിയത്. സംഭവത്തിൽ റോക്കി ഒരിക്കൽ പോലും ഖേദം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ ഷോ അവസാനിച്ചുപ്പോൾ സിജയോട് താൻ മാപ്പ് ചോദിക്കുന്നുവെന്ന് റോക്കി പറഞ്ഞിരുന്നു. ഇപ്പോഴിതാ റോക്കിയുടെ സോറി സ്വീകരിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സിജോ. തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് പ്രതികരണം. സിജോയുടെ വാക്കുകളിലേക്ക്

'റോക്കിയുടെ സോറിയെ പറ്റി സിജോയുടെ അഭിപ്രായം എന്താണെന്ന് എന്നോട് പലരും എന്റെ അഭിപ്രായമെന്താണെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. ആദ്യം പ്രതികരിക്കേണ്ടെന്നാണ് വിചാരിച്ചിരുന്നത്. കാരണം അനാവശ്യമായി ഞാൻ എന്തിനാണ് വിവാദമുണ്ടാക്കുന്നത്. പക്ഷെ ഇനിയും പ്രതികരിക്കാതിരുന്ന് കഴിഞ്ഞാൽ ശരിയാവത്തിൽ. പുള്ളിക്കാരൻ വെളിവും വെള്ളിയാഴ്ചയുമില്ലാതെ ബോധവില്ലായ്മ വിവരമില്ലായ്മ, ഉളുപ്പില്ലായ്മ ഇങ്ങനെ ഛർദ്ദിച്ചുകൊണ്ടേയിരിക്കുകയാണ്. അതുകൊണ്ട് എന്തായാലും രണ്ട് വാക്ക് പറയാമെന്ന് കരുതി. എന്റെ മോനെ നിനക്ക് കൃത്യമായിട്ട് അറിയാമായിരുന്നു 16ാം ദിവസം ആ ഹൗസിൽ നിന്നും ഇറങ്ങിയിട്ട് എനിക്ക് ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നുവെന്നത്.

sijo-azi-rocky-

കൺഫെഷൻ റൂമിൽ കിടന്ന് കരഞ്ഞപ്പോൾ അറിയില്ലെങ്കിലും പുറത്തിറങ്ങിയപ്പോഴേക്കും അറിയാമായിരുന്നില്ലേ. നീ തന്നെ കാശ് കൊടുത്തല്ലേ എയർപോട്ടിൽ ആളുകളെ കൊണ്ടുവന്ന് മാലയിടിപ്പിച്ചത്. ആ മാലയ്ക്ക് എത്ര രൂപയാണ്? കാശ് കൊടുത്ത് മാലവെപ്പിച്ചതും കിരീടം വെപ്പിച്ചതുമൊക്കെ ആണല്ലോ. എന്തായാലും സംഭവമൊക്കെ കൊള്ളാം.

ഓപറേഷന് ശേഷം ഞാൻ ഹൗസിൽ നിന്നും മാറി നിന്നും, പിന്നീട് തിരികെ എത്തി, ഈ സമയത്ത് ഉളുപ്പുണ്ടായിരുന്നുവെങ്കിൽ മര്യാദയുടെ ഒരു അംശം ഉണ്ടായിരുന്നുവെങ്കിൽ നീ എന്റെ വീട്ടുകാരെ കോൺടാക്ട് ചെയ്തിട്ട് അവരെ ഒന്ന് ആശ്വസിപ്പിക്കാം, അല്ലെങ്കിൽ അറിയാതെ ചെയ്ത് പോയതാണെന്ന് ഒരു വാക്ക് അവരോട് പറയാം. കുണുവാവ അത് ചെയ്തിരുന്നോ?

എന്റെ ഫ്രണ്ട്സിനെയും ഈ കുണുവാവക്ക് നന്നായി അറിയാം. അവരേയും കോൺടാക്ട് ചെയ്തിട്ടില്ല. പിന്നെ 100 ദിവസം കഴിഞ്ഞ് ഫിനാലെ കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോൾ ആരെയോ ബോധ്യപ്പെുത്താനുള്ള രീതിയിൽ പൊറാട്ട് നാടകം കളിച്ച് ഉളുപ്പില്ലാത്ത സോറി പറച്ചിൽ നടത്തുമ്പോഴേക്കും അത് സ്വീകരിച്ച് കഴിഞ്ഞാവ്‍ ഞാൻ നിന്നെപോലെ മണ്ടനായിപ്പോവില്ലേ. അതുകൊണ്ട് എനിക്ക് കുണുവാവയുടെ ആ സോറി വേണ്ട. നീ എപ്പോഴും പറയാറുള്ള നിന്റെ മാൻഷൻ ഇല്ലേ, അതിന്റെ അടിയിൽ ഈ സോറി അങ്ങ് പൂഴ്ത്തി വെച്ചേക്ക്. പിന്നെ നിന്റെ കലാപരിപാടികൾ ഒന്നും നിർത്തരുത്. കിണ്ണൻ സാധനമാണ്.ചിരിക്കണമെന്ന് തോന്നുന്ന സമയത്തൊക്കെ ഞാൻ ഈ വീഡിയോസൊക്കെ കാണാറുണ്ട്. നീ ബി​ഗ് ബോസിലായിരുന്നില്ല ശരിക്കും വരേണ്ടിയിരുന്നത്. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസിലായിരുന്നു. നീ ഓരോന്ന് കാണിക്കുമ്പോൾ അത് നിനക്ക് ഭയങ്കര മാസായിരിക്കും, പക്ഷെ കാണുന്നവർക്ക് നല്ല ചിരിവരുന്നുണ്ട്.

മാസാണെന്ന് പറഞ്ഞ് ഇത്രയും വിവരക്കേട് കാണിച്ച് കൂട്ടാൻ ഇന്ന് കേരളത്തിൽ വേറെ ആളില്ല. ഈ വിവരക്കേട് നിർത്തരുത്. ഞങ്ങൾക്ക് ചിരിക്കണം. വിവക്കേടും ബോധമില്ലായ്മയും ചെയ്യുന്നത് തുടരുക. സോറി അവിടെ മടക്കിവെച്ചേക്കെടാ കുണുവാവക്കുട്ടാ'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+