വായില്‍ 10 ബാന്‍ഡേജ്, തുറന്നാല്‍ താനെ അടഞ്ഞുപോകും: സിജോ തിരിച്ചെത്തി, കൂടെ പ്രത്യേക അറിയിപ്പും
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് സിജോ. അസി റോക്കി ശാരീരികമായി ആക്രമിച്ചതിനെ തുടർന്ന് ചികിത്സയ്ക്ക് വേണ്ടിയായിരുന്നു സിജോ പുറത്തേക്ക് പോയത്. നേരത്തെ മോഹന്‍ലാല്‍ വന്ന ഒരു എപ്പിസോഡില്‍ സിജോ ഷോയിലേക്ക് വന്നിരുന്നെങ്കിലും വീട്ടില്‍ പ്രവേശിച്ചിരുന്നില്ല. ഇപ്പോഴിതാ എല്ലാവിധി ചികിത്സകളും പൂർത്തിയാക്കിയതിന് ശേഷം വീടിനുള്ളിലേക്ക് തന്നെ സിജോ എത്തിയിരിക്കുകയാണ്.
ബിഗ് ബോസ് ടീമിന്റെ ഭാഗത്ത് നിന്നും മികച്ച പരിചരണമാണ് കിട്ടിയതെന്നാണ് സിജോ വ്യക്തമാക്കുന്നത്. ചികിത്സ തുടരുന്നതിനിടയില്‍ ഇടയ്ക്ക് ഒരു സമയത്ത് ഷോയിലേക്ക് വന്നിരുന്നു. സത്യത്തില്‍ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് രാവിലെയാണ് കയ്യിലിട്ട ഡ്രിപ്പ് ഒഴിവാക്കുന്നത്. വീട്ടിലേക്കാണോ ഷോയിലേക്കാണോ എന്നൊന്നും അറിയില്ലായിരുന്നു.

അതിന് മുന്‍പത്തെ ദിവസങ്ങളില്‍ മുഖത്തൊക്കെ ഒരു സാധനം കെട്ടിവെച്ചിരുന്നു. സംസാരിക്കാനൊക്കെ ബുദ്ധിമുട്ടാണ്. പത്ത് ബാന്‍ഡേജായിരുന്നു വായില്‍ ഉണ്ടായിരുന്നത്. വാ തുറന്നാല്‍ താനെ തന്നെ അടഞ്ഞു പോകും. സ്ട്രോ ഉപയോഗിച്ച് ജ്യൂസ് മാത്രമായിരുന്നു കുടിച്ചുകൊണ്ടിരുന്നത്. ലാലേട്ടന്റെ എപ്പിസോഡിലേക്ക് വരുന്നതിന് മുമ്പ് രണ്ട് ആഴ്ച കൂടെ വിശ്രമം വേണമെന്ന് പറഞ്ഞിരുന്നു. അതോടെ ഞാന്‍ വലിയ സങ്കടത്തിലായിരുന്നുവെന്നും സിജോ പറയുന്നു.
സ്റ്റേജിലേക്ക് വന്നപ്പോള്‍ ലാലേട്ടന്‍ എന്റെ കയ്യില്‍ ഒരു പിടുത്തം പിടിച്ചു. സോറി എന്ന വാക്കാണ് അദ്ദേഹം പറയുന്നത്. എനിക്ക് എന്ത് പറയണമെന്ന് അറിയാതെ നില്‍ക്കുന്ന അവസ്ഥയില്‍ ലാലേട്ടന്‍ കൈ ഒന്നുകൂടെ അമർത്തിപ്പിടിച്ചു. അപ്പോള്‍ എനിക്ക് കിട്ടിയ ഒരു എനർജിയുണ്ട്. അത് എന്റെ ജീവിതത്തിന്റെ അവസാനം വരെ കൂടെയുണ്ടാകും.
ബിഗ് ബോസിലേക്ക് ഒരുപാട് സ്വപ്നങ്ങളുമായിട്ട് വന്നത്. ആ സ്വപ്നങ്ങളെല്ലാം ഉപേക്ഷിച്ചുകൊണ്ട് പാതിവഴിയില്‍ പോകേണ്ടതായി വന്നു. പക്ഷെ ഞാന്‍ തിരിച്ച് വന്നിരിക്കുന്നു. നേരത്തെ ഞാന്‍ വന്നത് ഒരു തീയായിട്ടാണെങ്കില്‍ ഈ തിരിച്ച് വരവ് കാട്ടുതീയാണ്. അത് ഞാന്‍ കത്തിച്ച് കത്തിച്ച് ശരിയാക്കും. നൂറ് ദിവസം വരെ ഞാന്‍ ഇവിടെ ഉണ്ടാകും. അതിന് അർക്കും ഒരു സംശയവും വേണ്ട.
ഓപ്പറേഷന്‍ ചെയ്ത സിജോ, അല്ലെങ്കില്‍ ഹെല്‍ത്ത് അല്‍പം വീക്കായ സിജോ എന്ന ഒരു ആനുകൂല്യവും സിമ്പതിയും എനിക്ക് വീടിന് അകത്തും പുറത്തും ഉള്ളവരോട് പറയാനുള്ളത്. നാക്കുകൊണ്ടും ബുദ്ധികൊണ്ടുമാണ് ഇവിടുത്തെ ഗെയിം. ഫിസിക്കല്‍ ടാസ്ക് വരുമ്പോള്‍ ആ തരത്തിലും നേരിടാം. എല്ലാവർക്കും ശക്തനായ ഒരു എതിരാളിയായി ഇനി ഞാന്‍ ഇവിടെ ഉണ്ടാകുമെന്നും സിജോ വീട്ടുകാരോടായി പറയുന്നു.












Click it and Unblock the Notifications