ആ താരത്തിനുള്ള സപ്പോർട്ട് കണ്ട് സിജോയുടെ കുരുപൊട്ടിയിരിക്കുകയാണ്: ചൊറിച്ചിലിന്റെ ആരംഭവും അവിടെ
ബിഗ് ബോസില്‍ പിആർ ചെയ്യുന്നു എന്ന് പറയുന്നത് ഇന്ന് ആർക്കും ഒരു പുതുമയും ഇല്ലാത്ത കാര്യമാണ്. പല താരങ്ങളും ബിഗ് ബോസിലേക്ക് പോകുന്നത് തന്നെ പുറത്ത് പിആർ സെറ്റ് ചെയ്തുവെച്ചുകൊണ്ടാണ്. കഴിഞ്ഞ സീസണുകളില്‍ ഒന്നില്‍ പ്രധാനപ്പെട്ട ഒരു താരം തന്നെ ഇക്കാര്യം തുറന്ന് സമ്മതിച്ചിരുന്നു. ഇപ്പോഴിതാ സീസണ്‍ 6 താരം സിജുവിനെതിരേയും പിആർ ആരോപണം പര്യസമായി ഉയർന്ന് വന്നിരിക്കുകയാണ്. സീസണിലെ മറ്റൊരു മത്സരാർത്ഥി റസ്മിന്‍ ഭായിയുടെ ഒരു ആരാധകനാണ് ഇത്തരം ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പുറത്ത് കുറേ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്നവരുടെ പൂർണ്ണ പിന്തുണ നിനക്ക് ഉണ്ട് എന്നതിന്റെ ആത്മവിശ്വാസമാണ് നീ അകത്തു കാണിക്കുന്നതെന്ന് ഏത് കൊച്ചു കുഞ്ഞിന് പോലും അറിയാം എന്ന് ജോണ്‍ ബ്രിട്ടോ എന്നയാള്‍ കുറിക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്നലത്തെ ക്യാപ്റ്റൻസി നോമിനേഷൻ കഴിഞ്ഞ് റസ്മിന്‍ ഭായിയുടെ ഹൗസിനുള്ളിലെ സപ്പോർട്ട് കണ്ട് സിജോയ്ക്ക് കുരുപൊട്ടിയിരിക്കുകയാണ്. ഈ സപ്പോർട്ട് ഉള്ളിൽ ഉണ്ടെങ്കിൽ പുറത്തും ഉണ്ടാകും എന്ന് അവനെ വ്യക്തമാണ് സിജോ ഒരിക്കലും വിചാരിച്ചില്ല റസ്മിന്‍ ഭായിക്ക് ഇത്രയും സപ്പോർട്ട് ഹൗസ് മേറ്റ്സിന്റെ ഇടയിൽ നിന്നും ലഭിക്കുമെന്ന്.
ആ നോമിനേഷൻ കഴിഞ്ഞ് ഉടനെ തന്നെ അവൻ റസ്മിന്‍ അടുത്തുകൂടെ നടന്നു പോകുമ്പോൾ പറയുന്നു റസ്മിന്‍ആർമി എന്ന്. അത് അവന്റെ ചൊറിച്ചിലിന്റെ ആരംഭം ആണെന്ന് മനസ്സിലാക്കൂ സഹോദരങ്ങളെ അവൻ ആ കാർഡ് എടുത്ത് കളിക്കാൻ 100% സാധ്യതയുണ്ട്. സിജോ നിന്നോട് ഒരു ചോദ്യം, നീ പുറത്ത് പല യൂട്യൂബേഴ്സിനെയും പല ഗ്രൂപ്പുകളുടെ അഡ്മിനെയും നിനക്ക് വേണ്ടി പിആർ വർക്ക് ചെയ്യാൻ അവരെയെല്ലാം പോയി നേരിട്ട് കണ്ട് എല്ലാം പറഞ്ഞു ഉറപ്പിച്ച് സെറ്റ് ആക്കിയിട്ടാണ് നീ അകത്തേക്ക് പോയത് എന്നതിന്റെ മൊത്ത തെളിവും ഞങ്ങളുടെ കൈയിലുണ്ട്.
ആവശ്യം വന്നാൽ അതെല്ലാം പുറത്തുവിടും, അതുകൊണ്ട് റസ്മിന്‍ ഭായ്നോട് കളിക്കുന്ന കളി മാറ്റിവെക്കുന്നതാണ് നിനക്ക് നല്ലത്. പുറത്ത് കുറേ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്നവരുടെ പൂർണ്ണ പിന്തുണ നിനക്ക് ഉണ്ട് എന്നതിന്റെ ആത്മവിശ്വാസമാണ് നീ അകത്തു കാണിക്കുന്നതെന്ന് ഏത് കൊച്ചു കുഞ്ഞിന് പോലും അറിയാം.
നിനക്ക് സോഷ്യൽ മീഡിയയിൽ ഉള്ള പരിചയം എന്താണെന്ന് സുഹൃത്ത് ബന്ധങ്ങൾ എന്താണെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അല്ലെങ്കിൽ കയറി ഒരു ദിവസം കഴിയുന്നതിനു മുമ്പ് ഡോക്ടർ റോബിൻ ആർമി എന്ന ഒരു പേജ് നിനക്ക് വേണ്ടി സപ്പോർട്ട് ചെയ്തെങ്കിൽ ആർമി ഗ്രൂപ്പിന്റെ തലപ്പത്തിരിക്കുന്ന എല്ലാ തലതൊട്ടപ്പന്മാരെയും കണ്ട് കരാർ ഉറപ്പിച്ചിട്ടാണ് നീ അകത്തേക്ക് പോയിരിക്കുന്നത് എന്ന് വ്യക്തമാണ്.
സാധാരണക്കാരന്റെ ഇടയിൽ നിന്നും കയറിയ ഒരു സാധാരണക്കാരുടെ പ്രതിനിധിയായ ഒരു നല്ല പ്ലെയറായ
റസ്മിനെ നീ ചൊറിയാൻ നോക്കുന്നു എന്ന് ഇന്നലെ തന്നെ മനസ്സിലായി. നിനക്ക് വേണ്ടി പുറത്തു കടന്ന് ആരൊക്കെ തലകുത്തി മറിഞ്ഞാലും ഞങ്ങൾ രശ്മിൻ നല്ല ഗെയിമാണ് ഉള്ളിൽ കളിക്കുന്നത് എന്ന ബോധം ഞങ്ങൾക്കുണ്ട്.
ഞങ്ങളുടെ ഇടയിൽ നിന്നും പോയ അവരെ ഞങ്ങൾ സപ്പോർട്ട് ചെയ്യുകയും വിജയിപ്പിക്കുകയും ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചാൽ നിന്റെ മോഹന വാഗ്ദാനങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഒരുത്തനും ഞങ്ങളുടെ മുമ്പിൽ നിൽക്കില്ല എന്ന് സിജോ നീ ഓർക്കുന്നത് നന്നായിരിക്കും












Click it and Unblock the Notifications