റോക്കിയുടെ ഇടിയില്‍ പല്ലിളകി: സിജോയുടെ താടിയെല്ലിനും പരിക്ക്, ആശുപത്രിയില്‍, സർജറി വേണമെന്ന്?
സഹമത്സരാർത്ഥിയായ സിജോയുടെ മുഖത്തിനിട്ട് ഇടിച്ച സംഭവത്തില്‍ അസി റോക്കിയെ വീടിനുള്ളില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ് ബിഗ് ബോസ്. ഇന്നലെ ഉച്ചയോടെയായിരുന്നു നാടകീയ സംഭവ വികാസങ്ങള്‍. വാക്ക് തർക്കത്തിനിടെ സിജോയെ അസി റോക്കി മർദ്ദിക്കുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ താരത്തെ ബിഗ് ബോസ് പുറത്താക്കുകയും ചെയ്തു.
അസി റോക്കിയുടെ ഇടിയില്‍ സിജോയ്ക്ക് കാര്യമായ രീതിയില്‍ പരിക്ക് പറ്റിയെന്നാണ് ഇന്നലെ ലൈവ് കണ്ടവർക്ക് മനസ്സിലാക്കാന്‍ സാധിക്കുക. പല്ലിന് ഉള്‍പ്പെടെ പരിക്കേറ്റ സിജോയെ ആശുപത്രിയിലാക്കിയിരിക്കുകയാണ്. പരിക്ക് ഭേദമായതിന് ശേഷം സിജോ വീട്ടിലേക്ക് തിരിച്ച് വരുമെന്നും ഇല്ലെന്നും തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ ഉയർന്ന് വന്നിട്ടുണ്ട്.

ഇന്ന് കാണിക്കുന്ന ലൈവില്‍ സിജോയുടെ മുഖം നല്ല രീതിയില്‍ വീർത്തിട്ടുണ്ട്. ഇന്നാണ് സിജോയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇത് നാളത്തെ ലൈവിലെ കാണാന്‍ സാധിക്കുകയുള്ളു. സിജോയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഉറപ്പൊന്നുമില്ല.
ഭക്ഷണം കഴിക്കുന്നതിനൊക്കെ സിജോയ്ക്ക് നല്ല ബുദ്ധിമുട്ടിട്ടുണ്ട്. താടിയെല്ലിന് പരിക്കേറ്റ അദ്ദേഹത്തിന് സംസാരിക്കാനും പ്രശ്നമുണ്ട്. പരിക്ക് ഗുരുതരമാണെങ്കില്‍ സിജോ വീടിന് പുറത്തേക്ക് പോകേണ്ടി വരും. രണ്ട് ദിവസത്തില്‍ കൂടുതല്‍ പുറത്ത് നില്‍ക്കേണ്ടി വന്നാല്‍ മത്സരാർത്ഥികള്‍ക്ക് ബിഗ് ബോസിനോട് വിടപറയേണ്ടി വരും.
അതേസമയം സിജോയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. സിജോയെ ഫിസിക്കൽ അസോൾട്ടില്‍ മാത്രമേ വീഴ്ത്താൻ കഴിയൂ എന്നാണ് വിചാരിച്ചത്. എന്നാൽ അതിലും വീഴുന്ന ആളല്ല
സിജോ എന്ന് മനസ്സിലാക്കിയ ദിവസമായിരുന്നു കഴിഞ്ഞ ദിവസമെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്.
ഇനി സിജോയെ തോൽപ്പിക്കാൻ ആർക്കും സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ബിഗ് ബോസ് സീസൺ സിക്സിന്റെ കപ്പ് സിജോ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ദിവസത്തിലേക്ക് മാത്രം ഇനി പോയാൽ മതി. കാരണം ജനങ്ങളുടെ ഇടയിൽ സിജോയ്ക്ക് ഒരു സഹതാപ തരംഗം കൂടി ക്രിയേറ്റ് ആയിരിക്കുന്നു. ഇനി ആര് പുറത്തൂന്ന് വന്നാലും സിജോ എന്ന വൻ മരത്തിനെ വീഴ്ത്താൻ സാധിക്കില്ല.
ഇപ്പോൾ പുറത്തുള്ള സപ്പോർട്ടിന്റെ മൂന്ന് മടങ്ങ് സപ്പോർട്ട് ഇന്നലത്തെ എപ്പിസോഡിന് ശേഷം സിജോയ്ക്ക് ലഭിക്കുമെന്ന് 100% ഉറപ്പ്. ബിഗ് ബോസിന്റെ ഈ സീസൺ സിജോയ്ക്ക് മാത്രം ഉള്ളതാണ്. ഇനി ബിഗ് ബോസ് ടീമംഗങ്ങൾക്കും ഏഷ്യാനെറ്റിനും എന്റമോള്‍ ഷൈനിനും സിജോയെ ജയിപ്പിച്ചേ പറ്റൂ. ഒരു ഉടായിപ്പും ഇനി അവർക്ക് കാണിക്കാൻ സാധിക്കില്ല. അത്രയ്ക്ക് ജനപിന്തുണ സിജോയ്ക്കുണ്ടെന്നും അദ്ദേഹത്തിന്റെ ആരാധകർ പറയുന്നു.












Click it and Unblock the Notifications