Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിജോ ആഹാരം കഴിക്കുന്നത് ലിക്വിഡ് പരുവത്തിൽ'; ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ..ഇനി മടങ്ങി വരാനാകുമോ?

കൊച്ചു: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വെച്ച് സഹമത്സരാർത്ഥിയുടെ മർദനമേറ്റതോടെയാണ് മത്സരാർത്ഥിയായ സിജോയ്ക്ക് ഷോയിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്. റോക്കിയായിരുന്നു സിജോയെ തല്ലിയത്. വാക്കുതർക്കത്തിനിടെ പ്രകോപിതനായ റോക്കി സിജോയുടെ കവിളിൽ ആഞ്ഞടിക്കുകയായിരുന്നു. ഇതോടെ താടിയെല്ലിന് ഗുരുതരമായി സിജോ ശസ്ത്രക്രിയയ്ക്ക് വിധേയനായി.

പിന്നാലെ സിജോ ഷോയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് കരുതപ്പെട്ടെങ്കിലും താരത്തിന് കൂടുതൽ ദിവസം വിശ്രമം ആവശ്യമാണെന്ന് ബിഗ് ബോസ് പ്രേക്ഷകരെ അറിയിക്കുകയായിരുന്നു. എന്നാൽ സിജോ മടങ്ങി വരുമോ എന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയും ഇപ്പോഴും ഷോ അധികൃതർ നൽകിയിട്ടില്ല. അതിനിടയിൽ ഇപ്പോഴിതാ സിജോയുടെ മടങ്ങിവരവ് സംബന്ധിച്ചുള്ള വിവരം പങ്കിട്ടെത്തിയിരിക്കുകയാണ് ഒരു ആരാധകൻ. ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ

sijo2-

' സിജോ തിരിച്ചു വരുന്നതിനെ കുറിച്ച് ചോദിച്ച് ഒരുപാട് മെസ്സേജുകൾ വരുന്നു എല്ലാവർക്കും ഉള്ള ഒരു മറുപടി. സിജോയെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡോക്ടർ ചെക്കപ്പ് ചെയ്യാൻ ഇരുന്നതായിരുന്നു . പക്ഷേ ഡോക്ടറുടെ അസൗകര്യം മൂലം അതു സാധിച്ചില്ല അപ്പോയിൻമെന്റ് ലഭിച്ചില്ല. 15/04/24 തിങ്കളാഴ്ചയിലേക്ക് മാറ്റി ഡോക്ടറുടെ അപ്പോയിൻമെന്റ് തിങ്കളാഴ്ച കിട്ടിയിട്ടുണ്ട്.

നിലവിൽ സിജോയുടെ പല്ലിൽ ഒരു സ്ക്രൂ ഫിക്സ് ചെയ്തിട്ടുണ്ട്. ഒന്ന് രണ്ട് ബാൻഡ്എയ്ഡ് കൂടിയുണ്ട് അൽപ്പാൽപ്പം ആഹാരം ലിക്വിഡ് പരുവത്തിൽ കഴിക്കാൻ പറ്റുന്നുണ്ട്, ജ്യൂസുകളും മറ്റും. സിജോ ഇപ്പോഴും ബിഗ് ബോസ് ടീം അംഗങ്ങളുടെ നിരീക്ഷണത്തിൽ ട്രീറ്റ്മെന്റിൽ ആണ്. നാട്ടിൽ നിന്നും പോയവർക്ക് സിജോയെ കാണാനും സാധിച്ചിട്ടില്ല ഹോസ്പിറ്റൽ അധികൃതർ നൽകിയ വിവരങ്ങളാണ് ഇത് 15/04/24 തിങ്കളാഴ്ചയിലെ ചെക്കപ്പിൽ ഡോക്ടർ പറയും.

സ്ക്രൂ & ബാൻഡേഡുകളും അഴിച്ചുമാറ്റാൻ സാധിക്കുമെങ്കിൽ അപ്പോൾ അത് ചെയ്തതിനുശേഷം ഡോക്ടർ ഒരു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബിഗ് ബോസ് അധികൃതർക്ക് കൊടുക്കും ഈ നടപടികളെല്ലാം തിങ്കൾ മുതൽ ഒരാഴ്ചയ്ക്കുള്ളിൽ നടക്കും അതിനുശേഷം ഏതൊരു ദിവസം വേണമെങ്കിലും സിജോയുടെ റീ എൻട്രിയെ കുറിച്ച് ബിഗ് ബോസ് അധികൃതർ ഒരു തീരുമാനമെടുത്ത് അകത്തേക്ക് കയറ്റും വരും ആഴ്ചകളിൽ ഏതൊരു ദിവസം വേണമെങ്കിലും നമുക്ക് അത് പ്രതീക്ഷിക്കാം ഇതാണ് നിലവിലെ അപ്ഡേറ്റ്', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+