Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയിനി ലിനിക്കൊപ്പം സിജോ: കല്യാണം എപ്പോഴാണ്? രഹസ്യം പരസ്യമാക്കിയത് സായി

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താരമാണ് സിജോ. ആദ്യ ദിനങ്ങളിലെ പ്രകടനം കൊണ്ട് തന്നെ സീസണിലെ വിജയി ആകാന്‍ സാധ്യതയുള്ള താരങ്ങളില്‍ ഒരാളായു സിജോയെ ആരാധകർ കണ്ടിരുന്നു. എന്നാല്‍ അസി റോക്കി എന്ന സഹതാരത്തില്‍ നിന്നും നേരിടേണ്ടി വന്ന ശാരീരിക ആക്രമണം കാരണം സിജോയ് ഷോയിലെ വിലപ്പെട്ട ദിവസങ്ങള്‍ നഷ്ടമാകുകയാണ് ഉണ്ടായത്.

പരിക്ക് പൂർണ്ണമായി ഭേദമാകുന്നതിന് മുമ്പ് തന്നെ ഷോയിലേക്ക് തിരികെ എത്തിയെങ്കിലും പഴയ പ്രകടനം പുറത്തെടുക്കാന്‍ സിജോയ്ക്ക് സാധിച്ചിരുന്നില്ല. എങ്കിലും ഷോയുടെ അവസാന നാളുകള്‍ വരെ മത്സരത്തില്‍ നിലയുറപ്പിക്കാന്‍ സിജോയ്ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

sijo-lini

ബിഗ് ബോസില്‍ നിന്നും തിരികെ എത്തിയ സിജോയ്ക്ക് വിമാനത്താവളത്തില്‍ വെച്ച് സ്വീകരണം നല്‍കിയപ്പോള്‍ തന്നെ തന്റെ പ്രണയിനിയേയും അദ്ദേഹം ആരാധകർക്ക് മുമ്പില്‍ പരിചയപ്പെടുത്തിയിരുന്നു. ലിനു എന്നാണ് സിജോയുടെ പ്രണയിനിയുടെ പേര്. കല്യാണമെന്നും ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്നും സിജോ തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

'കോട്ടയം ചങ്ങനാശ്ശേരിയാണ് സ്ഥലം. അഞ്ചു വർഷമായി. അറിയാം, നല്ല സുഹൃത്തുക്കളായിരുന്നു. ജീവിതത്തില്‍ എനിക്കൊരു മോശം അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് എന്റെ കൂടെ നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്തത് അവളാണ്. ആ ഒരു സ്നേഹവും ബഹുമാനവും എനിക്ക് അവളോടുണ്ട്' എന്നും സിജോ പറഞ്ഞു.

ഇപ്പോഴിതാ ലിനുവിനൊപ്പമുള്ള പുതിയ വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് സിജോ. ലിനു എയർപോർട്ടില്‍ വരുന്നതിന് പ്രശ്നമില്ലെങ്കിലും വീഡിയോയിലൊന്നും വരാതെ നോക്കണമെന്ന് ലിനുവിന്റെ പപ്പ പറഞ്ഞിരുന്നു. എന്നാല്‍ സായി ആണ് വിഡിയോക്കാർക്ക് മുമ്പില്‍ വെച്ച് ആ രഹസ്യം പരസ്യമാക്കിയതെന്നും സിജോ വ്യക്തമാക്കുന്നു.

കല്യാണത്തിന്റെ തിയതിയൊന്നും ഇതുവരെ ആലോചിച്ചിട്ടില്ല. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. അതൊക്കെ പരിഹരിക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും കല്യാണത്തിന്റെ തിയതി നിശ്ചയിക്കുക. ബിഗ് ബോസില്‍ പോയതോടെ ശരീര ഭാരമൊക്കെ വലിയ രീതിയില്‍ കുറഞ്ഞു. അതൊക്കെ ശരിയാക്കണം. കല്യാണത്തിന്റെ വിവരങ്ങളൊക്കെ നിങ്ങളോട് പങ്കുവെക്കുമെന്നും സിജോ കൂട്ടിച്ചേർക്കുന്നു.

അതേസമയം, ബിഗ് ബോസില്‍ വെച്ച് തന്നെ കായികമായി നേരിട്ട സഹമത്സരാർത്ഥി അസി റോക്കിയോട് ക്ഷമിക്കില്ലെന്നും സിജോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ ഞാന്‍ കൂടുതല്‍ പ്രതികരിക്കാതിരുന്നത് പ്രശ്നങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടാണ്. എന്നാല്‍ പുള്ളി അതിനെ ആഘോഷമാക്കുന്നത് കാണുമ്പോഴാണ് ഞാന്‍ പ്രതികരിച്ചു പോകുന്നതെന്നും സിജോ പറഞ്ഞു.

ഒരു വശത്ത് പുള്ളി അതിനെ ആഘോഷിക്കുമ്പോള്‍ മറുവശത്ത് ഞാനൊരു മണ്ടനായി പോകുന്ന അവസ്ഥ വരും. ബിഗ് ബോസ് എന്ന് പറയുന്നത് ഒരുപാട് ആളുകള്‍ കാണുന്ന പ്ലാറ്റ് ഫോമാണ്, അവിടെ എനിക്ക് റിയാക്ട് ചെയ്യാന്‍ പറ്റില്ല. എന്നെ തന്നെ കണ്‍ട്രോള്‍ ചെയ്യുക എന്നുള്ളത് ഞാന്‍ പുലർത്തേണ്ട മര്യാദയാണ്. ഇത് അദ്ദേഹം ആഘോഷമാക്കി മുന്നോട്ട് പോകുകയാണെന്ന് നമുക്ക് അറിയില്ല, അത് നമുക്ക് സ്വീകാര്യവുമല്ലെന്നും സിജോ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+