'ആ സമയത്ത് ഭാര്യയും മക്കളുമില്ലേ? രതീഷിനെതിരെ സിജോ; ജാൻമണിക്ക് മുൻപിൽ ഏത്തമിട്ട് രതീഷ്
കൊച്ചി:തന്റെ അനുവാദമില്ലാതെ ജാൻമണി കെട്ടിപിടിച്ചുവെന്ന് പറഞ്ഞ് രതീഷ് പൊട്ടിക്കരഞ്ഞ സംഭവം ബിഗ് ബോസ് ഹൗസിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇന്ന് ജാൻമണി തന്നെ കെട്ടിപിടിച്ചു, നാളെ ഉമ്മവെച്ചാലോ, തന്റെ കുടുംബത്തിൽ പ്രശ്നമുണ്ടാക്കരുത് എന്ന് പറഞ്ഞാണ് രതീഷ് കരഞ്ഞത്. ഇപ്പോഴിതാ സംഭവത്തിൽ രതീഷിനെതിരെ തിരിഞ്ഞിരിക്കുകയാണ് മത്സരാർത്ഥികളിൽ ചിലർ.
'കുടുംബത്തേയും ഭാര്യയേയുമൊക്കെ വലിച്ചിട്ട് വിഷയം വൾനറബിൾ ആക്കാൻ ശ്രമിക്കുകയാണ് എന്നാണ് ഋഷി തുറന്നടിച്ചത്. സ്വയം നാറിക്കൊണ്ടിരിക്കുകയാണ്. സ്പേസ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അത് വെറും മണ്ടത്തരമാണ്. കരയേണ്ടകാര്യമെന്താണ്, എന്തിനാണ് ഓവർ ആക്കുന്നത്. കുടുംബത്തെ ഒക്കെ വലിച്ചിടുന്നത് വെറും സ്പേസിന് വേണ്ടി മാത്രമാണ്', എന്നായിരുന്നു ഋഷി പറഞ്ഞത്. ഇതിന് ഞാൻ കാണിക്കുന്നത് ബുദ്ധിപരമായിട്ട് തന്നെയാണ് എന്നായിരുന്നു രതീഷിന്റെ മറുപടി. ജാൻമണി മാത്രം കെട്ടിപിടിക്കുന്നതാണോ അതോ മറ്റുള്ളവർ കെട്ടിപിടിക്കുന്നതും വിഷയമാണോയെന്ന മറ്റ് മത്സരാർത്ഥികളുടെ ചോദ്യത്തിന് ജാൻമണി പറയുന്ന സ്റ്റേറ്റ്മെന്റ് ആണ് പ്രശ്നം എന്നായിരുന്നു രതീഷിന്റെ പ്രതികരണം.

അതേസമയം സഹോദരനെ പോലെ വെറും സുഹൃത്തിനെ പോലെ മാത്രമാണ് താൻ ഇവിടെയുള്ളവരെ കാണുന്നതെന്നും രതീഷേട്ടനും അതുപോലെ തന്നെയാണെന്നും ജാൻമണി പറഞ്ഞു. എല്ലാവരേയും കെട്ടിപിടിച്ചിട്ടാണ് ഞാൻ ഗുഡ് മോണിങ് പറയാറുള്ളത്. അത് അദ്ദേഹത്തിന് ഇഷ്ടമല്ലെങ്കിൽ അദ്ദേഹത്തിന് എന്നോട് പറയാനായിരുന്നുവെന്നും ജാൻമണി കാമറ നോക്കി പറഞ്ഞു. പിന്നാലെ രതീഷിനോടും ജാൻമണി ക്ഷമ ചോദിച്ചു. വളരെ ബഹുമാനത്തോടെയാണ് താൻ കാണുന്നതെന്നും ചേട്ടൻ എന്നാണ് താൻ വിളിക്കുന്നതെന്നും ജാൻമണി പറഞ്ഞു. നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ജാൻമണി വ്യക്തമാക്കി. അതേസമയം കൈയ്യടിച്ച് കൊണ്ടായിരുന്നു രതീഷ് ഇതിനോട് പ്രതികരിച്ചത്.താനും ക്ഷമ ചോദിക്കുന്നുവെന്നും നിങ്ങളെ ബഹുമാനിക്കുന്നുവെന്നും രതീഷ് പറഞ്ഞു. രതീഷ് ക്ഷമ പറഞ്ഞ് ഏത്തമിടുകയും ചെയ്തു.
അതേസമയം രതീഷ് വൃത്തികെട്ട കണ്ടന്റ് ഉണ്ടാക്കുകയാണെന്നാണ് സിജോ ഋഷിയോടും റോക്കിയോടും പറയുന്നത്. 'പുള്ളി രാവിലെ ഗുഡ് മോണിങ് പറയുന്ന സമയത്ത് പറയുന്നൊരു കാര്യം മോണിങ് ടാസ്ക് കഴിഞ്ഞിട്ട് ഭക്ഷണം കഴിക്കാൻ നിൽക്കുമ്പോഴാണ് ഇത് പറയുന്നത്. അതെന്താ ആദ്യം പറയാത്തത് . അപ്പോൾ പുള്ളിക്ക് ഭാര്യയും മക്കളുമില്ലേ?', സിജോ പറഞ്ഞു. അതേസമയം ഇതൊക്കെ സ്ക്രീൻ സ്പേസിന് വേണ്ടിയാണെന്നും യഥാർത്ഥ ക്യാരക്ടർ ഒരാഴ്ച കഴിയുമ്പോൾ പുറത്തുവരുമെന്നും റോക്കി പറഞ്ഞു.












Click it and Unblock the Notifications