'12 കിലോയോളമാണ് നഷ്ടമായത്, ഇനി ഒരു ഓപ്പറേഷൻ കൂടി'; വെളിപ്പെടുത്തി സിജോ..റോക്കിയെ കാണുമോ? മറുപടി
ബിഗ് ബോസ് മലയാളം സീസൺ 6ൽ പ്രേക്ഷകരെ ഞെട്ടിച്ച സംഭവമായിരുന്നു റോക്കി സിജോയെ മർദ്ദിച്ചത്. വാക്കുതർക്കത്തിനിടയിൽ റോക്കി സിജോയെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. മർദ്ദനത്തിൽ സിജോയുടെ താടിയെല്ല് തകർന്നു. തുടർന്ന് സിജോയെ ശസ്ത്രകിയക്ക് വിധേയമാക്കി. ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമായിരുന്നു പിന്നീട് സിജോയെ ഹൗസിൽ പ്രവേശിപ്പിച്ചത്. ഫിസിക്കൽ അസോൾട്ട് ചൂണ്ടിക്കാട്ടി റോക്കിയെ ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം താൻ ശാരീരികമായി പല ബുദ്ധിമുട്ടുകളും നേരിട്ടെന്ന് പറയുകയാണ് ഇപ്പോൾ സിജോ. ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യത്തിനാണ് സിജോയുടെ പ്രതികരണം. തന്റെ ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ചും സിജോ പ്രതികരിച്ചു. സിജോയുടെ വാക്കുകളിലേക്ക്

'90 ദിവസം ബിഗ് ബോസിൽ നിൽക്കാൻ സാധിച്ചല്ലോ, സന്തോഷം. എന്തുകൊണ്ട് പുറത്തായി, എങ്ങനെ പുറത്തായി എന്നതൊക്കെ ഞാൻ ആലോചിക്കണം. എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ തിരുത്തണം. കോമ്പോ കളിച്ച് പുറത്തായെന്നൊന്നും ഞാൻ കരുതുന്നില്ല. ഞാൻ കോമ്പോ ഉണ്ടാക്കാനൊന്നുമല്ല പോയത്. എന്റെ ആരോഗ്യം മോശമായി 45ാം ദിവസമാണ് ഞാൻ കയറിയത്. അന്നെനിക്ക് കൈത്താങ്ങായി നിന്നവരാണ് നന്ദനയും സായിയും അർജുനുമൊക്കെ. എന്നെ സംബന്ധിച്ച് അവർ കോമ്പോയല്ല. ഗെയിമിന്റെ ഭാഗമായി അങ്ങനെ ആളുകൾ കണ്ടതായിരിക്കാം. മനസിൽ നിന്ന് വന്ന സൗഹൃദങ്ങളാണ് അതൊക്കെ. ജീവിതാവസാനം വരെ അത് കൊണ്ടുപോകും.
ജാസ്മിനൊരു കപ്പ് എന്ന നിലയ്ക്കൊന്നുമല്ല ഗെയിം പോകുന്നത്. എല്ലാവർക്കും അപ്പ് ആന്റ് ഡൗൺസ് ഉണ്ടാകും. എന്റെ വ്യൂ പോയിന്റെ ഞാൻ കപ്പടിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.പക്ഷേ വോട്ട് കിട്ടിയില്ല. ജാസ്മിനും അപ്പും ഡൗൺസും ഉണ്ടായിട്ടുണ്ട്. മോശം ഗെയിം നല്ല ഗെയിം എന്നൊന്നുന്നില്ല. പല കാഴ്ചപ്പാടുകളാണ്. പ്രേക്ഷകർ ചിലത് ഇഷ്ടപ്പെടും ചിലത് ഇഷ്ടപ്പെടില്ല. അതിനെ ചോദ്യം ചെയ്യാനാകില്ല. അതുകൊണ്ട് ശ്രീതു നല്ല ഗെയിമറല്ല എന്നൊന്നും പറയാനാകില്ല.
റോക്കി റീഎൻട്രി നടത്തിയാൽ എന്താണ്? ബിഗ് ബോസ് എന്റെ സ്വന്തമല്ലല്ലോ. അതിൽ കയറുന്നവർ കയറും. അതൊക്കെ സാധാരണമല്ലേ. ഓരോരുത്തരും ഗെയിം കളിക്കുന്നതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ്. ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നവർ വിജയിക്കും. അല്ലാതെ സെയിഫ് ഗെയിം എന്നൊന്നും ഇല്ല. ആര് കപ്പടിക്കുമെന്ന് എനിക്ക് പറയാൻ സാധിക്കില്ല. ജാസ്മിൻ വിജയിക്കുമോയെന്നും പറയാനാകില്ല.
സോഷ്യൽ മീഡിയയിൽ സജീവമായി നിന്നൊരാളാണ് ഞാൻ. ബിഗ് ബോസിൽ പോയപ്പോൾ പല ഇഷ്ടങ്ങളും ആഗ്രഹങ്ങളും പുതുതായി ഉണ്ടായിട്ടുണ്ട്. അതിന് വേണ്ടി ശ്രമിക്കും. ഹെൽത്തൊക്കെ ശരിയാക്കി എടുക്കണം. പന്ത്രണ്ടര കിലോയോളം നഷ്ടമായി അതൊക്കെ ശരിയാക്കി എടുക്കണം. അടുത്ത ആഴ്ച ഒരു ചെക്കപ്പ് കൂടി ഉണ്ട്. അത് കഴിഞ്ഞിട്ടാണ് ബാക്കിയുള്ള കാര്യങ്ങൾ ശരിയാക്കാൻ.
റോക്കിയുമായൊരു മീറ്റിംഗ് ഒന്നും ആലോചിക്കുന്നില്ല. അതിനെക്കുറിച്ചൊക്കെ പിന്നെ സംസാരിക്കാം. ഞാൻ അതൊന്നും ഓർക്കാൻ ആഗ്രഹിക്കുന്നില്ല. എന്തിനാണ് അതൊക്കെ ഓർത്തിട്ട് . അനുഭവിക്കാൻ ഉള്ളത് അനുഭവിച്ചു കഴിഞ്ഞു. ഇനി പരാതി പെട്ടിട്ടോ ആലോചിച്ച് അതിന്റെ പുറകെ നടന്നിട്ടോ എനിക്ക് ഒരു ഗുണവും ഇല്ല. ഗുണം ഇല്ലാത്ത കാര്യത്തിന് വേണ്ടി ഞാൻ എന്തിനാണ് ഒരു മീറ്റിംഗ് വെയ്ക്കുന്നത്? എന്തിനാണ് സംസാരിക്കുന്നത്? ഓഗസ്റ്റ് അഞ്ചാം തീയതി ഇനി ചെറിയൊരു ഓപ്പറേഷൻ കൂടിയുണ്ട് ഇവിടെ. എനിക്കൊരുപാട് ബുദ്ധിമുട്ടുണ്ടാക്കിയ കാര്യങ്ങളാണ് ഇതൊക്കെ. ഇതിനെക്കുറിച്ചൊക്കെ വീണ്ടും വീണ്ടും ആലോചിക്കുന്നത് എന്തിനാണ്', താരം പറഞ്ഞു.












Click it and Unblock the Notifications