Get Updates
Get notified of breaking news, exclusive insights, and must-see stories!

റോക്കിയുടെ അടി, പല്ലിളകിയെന്ന് സിജോ: റോക്കിയുടെ വന്‍ കരച്ചില്‍, തല്ല് ഇരന്ന് വാങ്ങിയതോ?

ബിഗ് ബോസ് മലയാളം സീസണ്‍ 6 തുടങ്ങിയപ്പോള്‍ ആദ്യം തന്നെ രൂപപ്പെട്ട കോംമ്പോയായിരുന്നു അസി-സിജോ കൂട്ടുകെട്ട്. ആദ്യ ക്യാപ്റ്റന്‍സി ടാസ്ക്കില്‍ പരാജയപ്പെട്ടെങ്കിലും ഇരുവരും തമ്മില്‍ ഒരു ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു മത്സരിച്ചത്. എന്നാല്‍ ഇപ്പോഴിതാ അതേ സിജോയെ അടിച്ചതിന് അസി റോക്കിയെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.

കിച്ചണ്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. ആദ്യം പതിവ് രീതിയിലുള്ള വാക്കുതർക്കമായിരുന്നെങ്കില്‍ പിന്നീട് സിജോയുടെ പ്രകോപനത്തിനൊടുവില്‍ റോക്കി മുഖത്തിനിട്ട് ഇടിക്കുകയായിരുന്നു. ഇടിയില്‍ പല്ല് ഇളകിയെന്നാണ് സിജോ ഡോക്ടറോട് പറഞ്ഞത്. റോക്കിയാകട്ടെ കണ്‍ഫഷന്‍ റൂമില്‍ വെച്ച് വന്‍ കരച്ചിലുമാണ്. ഈ സംഭവത്തില്‍ റോക്കിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

sijo-rocky-

ഒരാളുടെ വീക്ക് പോയിൻ്റ് പ്രസ്സ് ചെയ്തു പ്രവോക് ചെയ്യുക എന്നത് വിജയകരമായ ഒരു ഗെയിം സ്ട്രാറ്റജിയാണ്. സിജോ അതിൽ വിജയിക്കുകയും റോക്കി തോറ്റെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2 പേരും ഇതിൻ്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരും. അള്‍ട്ടിമേറ്റ്ലി ഇവർ രണ്ടുപേരും ഈ ആക്ട് കൊണ്ട് ഈ സീസണിൽ പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നതെന്നും പ്രേക്ഷകർ പറയുന്നു.

കഴിഞ്ഞ തവണ 50 days വരേ ഏറ്റവും വെറുപ്പ് കിട്ടിയിരുന്ന ജുനൈസ് മൂന്നാം സ്ഥാനത്ത് എത്തിയത് പോലെ ജാസ്മിനും ഗാബ്രിക്കും ഇത്തവണ കപ്പടിക്കൻ 100% ചാൻസ് ഉണ്ട്. കാരണം അഖിൽ മാരരെ പോലെ ഒറ്റയാൻ ആയി നിൽക്കുന്ന മത്സരാർത്ഥികൾ ഈ സീസണിൽ ഇല്ല. ഇപ്പോൾ റോക്കി പുറത്ത് ആവുന്നതോടെ സിജോക്ക് എതിരായി വോട്ടുകൾ കുന്നുകൂടനും ചാൻസ് ഉണ്ട്. അത് ആര് കൊണ്ട് പോവും എന്നത് ഈ സീസൺ നിർണായകം ആക്കുമെന്നും പ്രേക്ഷകർ കൂട്ടിച്ചേർത്തു.

അതേസമയം, റോക്കിയെ അനുകൂലിക്കുന്നവർ പറയുന്നത് സിജോ തല്ല് ഇരങ്ങുവാങ്ങിയതെന്നാണ്. 'ഒരാളുടെ പേഴ്സണൽ സ്പേസിൽ കേറി വന്നു അയാൾ എതിർത്തിട്ടും അയാൾ തല്ലുമെന്ന് പറഞ്ഞിട്ടും അയാളുടെ താടിയിലും ദേഹത്തും പിടിച്ചതിന് അതിനി എത്ര ഗെയിം സ്ട്രാറ്റജി ആണെന്ന് പറഞ്ഞാൽ പോലും ആ തല്ല് സിജോ ഇരന്നു വാങ്ങിയതാണ്.' എന്നാണ് റോക്കിയെ അനുകൂലിക്കുന്ന പ്രേക്ഷകർ പറയുന്നത്.

സിജോ മാത്രമല്ല ഇത്രയും കാലം റോക്കി കവാലകുറ്റി അടിച്ചു പൊളിക്കുമെന്ന് പറഞ്ഞപോ ഇതൊക്കെ വെറും സ്ക്രീൻസ് സ്പേസിന് വേണ്ടിയാണ് ഷോക്ക് വേണ്ടിയാണ് എന്നൊക്കെ പറഞ്ഞവർക്ക് ഉള്ള ഒരു മറുപടി കൂടി ആണ്. ഇവിടന്നു കിട്ടുന്ന ക്യാഷിന് വേണ്ടി അല്ല റോക്കി ഈ ഗെയിമിൽ വന്നത്. അയാൾ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരുന്നു ഇത്രേം ദിവസം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിച്ച്. കൂടെ നിന്നവരെ ചേർത്ത് പിടിച്ചു. നല്ല സൗഹൃദങ്ങൾ ഉണ്ടാക്കി. ഒരു പക്കാ ബിബി മെറ്റീരിയല്‍ ആയിരുന്നു അദ്ദേഹമെന്നും പ്രേക്ഷകർ പറയുന്നു.

നട്ടെല്ല് പണയം വെയ്കാൻ അറിയാത്ത കൊണ്ട് അയാൾ വന്നത് എന്തിനാണോ അത് ഈ 2 ആഴ്ച കൊണ്ട് ഒരു ഒറ്റ അടി കൊണ്ട് നേടി എടുത്തിട്ടാണ് അയാൾ പോകുന്നത്. ഒരു പക്ഷേ ഇനി ഈ ഹൗസിൽ ഉള്ളവർ 100 ദിവസം നിന്നാൽ പോലും ഉണ്ടാകാൻ പറ്റാത്ത മൈലേജ് നേടി എടുത്താണ് അയാൾ പുറത്താക്കപ്പെടുന്നതെന്നും അനികൂലിക്കുന്ന പ്രേക്ഷകർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+