Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ ചൊറിഞ്ഞു.. കേറി മാന്തിയത് സിജോ: കമന്റിന് കൊടുത്ത മറുപടി വൈറല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 താരം സിജോ ജോണ്‍ വിവാഹിതനാകാന്‍ പോകുകയാണ്. പ്രണയിനി ലിനു മരിയയുമായുള്ള വിവാഹ നിശ്ചയ തിയതി താരം തന്നെ ആരാധകരുമായി പ്രഖ്യാപിച്ചു. സെപ്തംബർ എട്ടിന് ചങ്ങനാശേരിയിൽ വെച്ചായിരിക്കും ചടങ്ങ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു റൊമാൻ്റിക് വീഡിയോയിലൂടെയാണ് സിജോ വിവാഹ നിശ്ചയ തിയതി വെളിപ്പെടുത്തിയത്.

ഈ ഓണം തങ്ങൾക്ക് സ്പെഷ്യൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിനു മരിയയെ നേരത്തെ തന്നെ സിജോ ജോണ്‍ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. ബിഗ് ബോസിൽ നിന്നുള്ള സഹ മത്സരാർത്ഥികളില്‍ മിക്കവരും വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

jasmin-sijo-jhon

താനും ലിനുവും തമ്മില്‍ അഞ്ച് വർഷത്തെ പരിചയമാണെന്ന് സിജോ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. 'അഞ്ചു വർഷമായി. അറിയാം, നല്ല സുഹൃത്തുക്കളായിരുന്നു. ജീവിതത്തില്‍ എനിക്കൊരു മോശം അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് എന്റെ കൂടെ നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്തത് അവളാണ്. ആ ഒരു സ്നേഹവും ബഹുമാനവും എനിക്ക് അവളോടുണ്ട്' സിജോ പറഞ്ഞു.

കല്യാണത്തിന്റെ തിയതിയൊന്നും ഇതുവരെ ആലോചിച്ചിട്ടില്ല. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഇ തുടരുന്നുണ്ട്. അതൊക്കെ പരിഹരിക്കണം. അതിന് ശേഷമായിരിക്കും കല്യാണത്തിന്റെ തിയതി നിശ്ചയിക്കുക. ബിഗ് ബോസില്‍ പോയതോടെ ശരീര ഭാരമൊക്കെ വലിയ രീതിയില്‍ കുറഞ്ഞു. അതൊക്കെ ശരിയാക്കണം. കല്യാണത്തിന്റെ വിവരങ്ങളൊക്കെ എല്ലാവരോടും പങ്കുവെക്കുമെന്നും സിജോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം വിവാഹ നിശ്ചയ തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള താരത്തിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ജാസ്മിന്‍ ജാഫർ, വിഷ്ണു ജോഷി, ശ്രീരേഖ, തുടങ്ങിയവരൊക്കെ ആശംസകള്‍ അറിയിച്ചു. ജാസ്മിന്റെ കമന്റിന് താഴെ ചിലർ താരത്തെ അധിക്ഷേപിച്ച് എത്തിയപ്പോള്‍ ശക്തമായ മറുപടിയുമായി സിജോയും രംഗത്ത് വന്നു.

'അതിന് നീ ഏതാ.. , കുളിക്കാത്തവർ, എടി മൂക്കളേ.. ' എന്നൊക്കെയായിരുന്നു ജാസ്മിന്റെ കമന്റിന് താഴെ ഒരു വ്യക്തി കുറിച്ചത്. ഇതിന് തക്ക മറുപടിയുമായി സിജോ ജോണ്‍ തന്നെ രംഗത്ത് വരികയും ചെയ്തു. 'മൂക്കള എല്ലാവർക്കും ഉള്ളതല്ലേ മോനേ...സ്വന്തമായി മോൻ മൂക്ക് ചീറ്റി അതെടുത്തു തിന്നു' എന്നായിരുന്നു സിജോയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയ രംഗത്ത് നേരത്തെ തന്നെ സജീവമായ വ്യക്തിയാണെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താരമാണ് സിജോ. ആദ്യ ദിനങ്ങളിലെ പ്രകടനം കൊണ്ട് തന്നെ സീസണിലെ വിജയി ആകാന്‍ സാധ്യതയുള്ള താരങ്ങളില്‍ ഒരാളായും സിജോയും വിലയിരുത്തപ്പെട്ടു. എന്നാല്‍ അസി റോക്കി എന്ന സഹതാരത്തില്‍ നിന്നും നേരിടേണ്ടി വന്ന ശാരീരിക ആക്രമണം കാരണം സിജോയ് ഷോയിലെ വിലപ്പെട്ട ദിവസങ്ങള്‍ നഷ്ടമാകുകയാണ് ഉണ്ടായത്

പരിക്ക് പൂർണ്ണമായി ഭേദമാകുന്നതിന് മുമ്പ് തന്നെ ഷോയിലേക്ക് സിജോ തിരികെ എത്തുകയും ചെയ്തു. എന്നാല്‍ പഴയ പ്രകടനം പുറത്തെടുക്കാന്‍ സിജോയ്ക്ക് സാധിച്ചിരുന്നില്ല. എങ്കിലും ഷോയുടെ അവസാന നാളുകള്‍ വരെ മത്സരത്തില്‍ നിലയുറപ്പിക്കാന്‍ സിജോയ്ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+