Get Updates
Get notified of breaking news, exclusive insights, and must-see stories!

സിജോയുടെ താടിയെല്ലിനും അണപ്പല്ലിനും ഓപ്പറേഷന്‍: പക്ഷെ ഒരു സന്തോഷവാർത്തയുണ്ട്, വൈറല്‍ കുറിപ്പ്

അസി റോക്കിയുടെ ഇടിയില്‍ മുഖത്തിന് ഗുരുതരമായി പരിക്കേറ്റ സിജോയെ ബിഗ് ബോസ് അധികൃതർ രണ്ട് ദിവസമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ അസി റോക്കിക്ക് പിന്നാലെ സിജോയും ഷോയില്‍ നിന്നും പുറത്ത് പോകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ സിജോ ഷോയിലേക്ക് തിരികെ വരുമെന്ന വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.

സിജോയുടെ താടിയെല്ലിനും അണപ്പല്ലിനും ഒരു ചെറിയ ഓപ്പറേഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ഉടന്‍ തന്നെ ബിഗ് ബോസ് വീടിനുള്ളിലേക്ക് കയറുമെന്നാണ് ഒരു സിജോ ആരാധകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

sijo-rocky

ഒരു സന്തോഷ വാർത്തയുണ്ട്. സിജോയുടെ മൂന്നാം ദിവസത്തെ ഉയർത്തെഴുന്നേൽപ്പുണ്ട്. എല്ലാവരുടെയും പ്രാർത്ഥന ഫലം കണ്ടു, സിജോ രണ്ട് ദിവസത്തിനുള്ളിൽ ബിഗ് ബോസ് ഹൗസിന് ഉള്ളിലേക്ക് കയറും. താടിയെല്ലിനും അണപ്പല്ലിനും ഒരു ചെറിയ ഓപ്പറേഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിജോ ഓപ്പറേഷന് പോകുന്നതിനു മുമ്പ് മാനസികമായ സപ്പോർട്ട് കൊടുക്കാൻ പോയ വ്യക്തി ഒരു യൂട്യൂബ് വീഡിയോ ഇട്ടിട്ടുണ്ട്.

സിജോയ്ക്ക് എതിരാളികൾ കൂടിയിട്ടുണ്ട് ഇപ്പോൾ ഹൗസിൽ. ഇനിയാണ് കളികൾ കാണാൻ ഒരു രസം. ഹൗസിനുള്ളിൽ ഇപ്പോൾ ഉള്ള അഞ്ചു പേരിൽ അധികം സിജോയെ ഒരു വലിയ എതിരാളി ആയിട്ടാണ് കാണുന്നത്. അതിൽ ഏറ്റവും പ്രധാനി നോറയാണ്. പിന്നാലെ തന്നെ അൻസിബ, ഋഷി, അർജുൻ, ജിന്റോ തുടങ്ങിയവരുമുണ്ട്. സിജോ മടങ്ങി വന്നതിന് ശേഷം ബിഗ് ബോസിനും പ്രേക്ഷകർക്കും വാഗ്ദാനം കൊടുത്തത് പോലെ ഈ ഷോ തീർച്ചയായും ഏറ്റവും മികച്ച ഷോയാക്കി അദ്ദേഹം മാറ്റും - പ്രേക്ഷകന്റെ കുറിപ്പ് അവസാനിക്കുന്നു.

അതേസമയം, അടികിട്ടിയിട്ടും തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ സിജോയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വരുന്നത്. "റോക്കിയിൽ നിന്നും ഫിസിക്കല്‍ അസാള്‍ട്ട് നേരിട്ട്, വേദന കടിച്ചമർത്തി ഇരിക്കുമ്പോളും സിജൊ പറഞ്ഞ ഒരു കാര്യം മനസ്സിൽ തറച്ചു. ബിഗ്ഗ്‌ബോസ് ചോദിക്കാതെ തന്നെ സിജൊ എല്ലാവരുടെയും മുന്നിൽ വെച്ച് പറഞ്ഞു. 'എനിക്ക് പരാതിയില്ല ബിഗ്ഗ്‌ബോസ് ... അവൻ എന്റെ സുഹൃത്താണ് ... സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കായെ ഇതിനെ കാണുന്നുള്ളൂ'" എന്നും ആരാധകർ പറയുന്നു.

ഇതിൽ നിന്നും പലതും അനുമാനിക്കാം:- ഒന്ന് - സിജൊ നന്മമരം ചമഞ്ഞു എന്നുകരുതാം . മറ്റുള്ള മത്സരാത്ഥികളുടെയും പ്രേക്ഷകരുടെയും മുന്നിൽ ഒരു അഭിനയം. രണ്ട് - റോക്കിയുടെ അതുവരെയുള്ള പ്രകടനം വെച്ച് കുറച്ചു പ്രേക്ഷക പിന്തുണ എന്തായാലും കാണും . അവരെ പിണക്കേണ്ട എന്ന് കരുതി പറഞ്ഞതാവാം . പക്ഷെ മുകളിൽ പറഞ്ഞതിൽ ഒന്നോ രണ്ടോ കാര്യങ്ങൾ ഉണ്ടെങ്കിൽ കൂടി അടിസ്ഥാനപരമായി ഇതിനെല്ലാം അപ്പുറം സിജൊയുടെ വാക്കുകളിൽ ഒരു കാര്യം പ്രകടമാണ് - അവനിൽ അൽപ്പം മാനുഷത്വം ഉണ്ട് എന്നുള്ളത്.

പിന്നിട്ട സീസണുകളിൽ നമ്മൾ കണ്ടതാണ്. ഫിസിക്കല്‍ അസാള്‍ട്ടിന് ഇരയാകുന്ന മത്സരാത്ഥികൾ കിട്ടിയ അവസരം ഉപയോഗിച്ച് ബിഗ്ഗ്‌ബോസിനോട് പരാതിപ്പെട്ട് മാപ്പുകൊടുക്കാൻ തയാറാകാതെ എതിരാളിയെ പുറത്താക്കാൻ ആണ് ശ്രമിക്കുക . ബിഗ്ഗ്‌ബോസ് പോലത്തെ ഒരു പ്ലാറ്റ്‌ഫോമിൽ എല്ലാവരും ആഗ്രഹിക്കുക എതിരാളിയെ പുറത്താക്കാൻ തന്നെയാകും . അതിൽ മനസാക്ഷി നോക്കേണ്ട കാര്യമില്ല . അവിടെയാണ് സിജൊ വ്യത്യസ്‌തനാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+