ബിഗ് ബോസ് സീസണ്‍ 6 ലെ റോബിന്‍ അവനായിരിക്കും: തുടക്കത്തിലെ ലവ് ട്രാക്ക്, രജിത് കുമാറും ഉണ്ട്
ബിഗ് ബോസ് മലയാളം ഷോ തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മത്സരാർത്ഥികളെ വിലയിരുത്തിക്കൊണ്ടുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ വന്ന് കഴിഞ്ഞു. ഒരു മത്സരാർത്ഥിയുടേയും ഗെയിംപ്ലാന്‍ മനസ്സിലാകാതെയുള്ള വിലയിരുത്തല്‍ ആയതിനാല്‍ തന്നെ പലവിധത്തിലുള്ള പോരായ്മകളുമുണ്ട്. എന്നിരുന്നാലും ലോറന്‍സ് മാത്യൂ എന്നയാള്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ പ്രേക്ഷക പ്രതിനിധിയായി ബിഗ് ബോസ് വേദിയിലേക്ക് എത്തിയ വ്യക്തി കൂടിയാണ് ലോറന്‍സ്. 'ഒന്നാം ദിനത്തെ പ്രകടനം വെച്ചുകൊണ്ടുള്ള ഒരു പ്രാഥമിക വിലയിരുത്തൽ മാത്രമാണ് ഇത്. ചിലപ്പോൾ ഒരു 25 ദിവസം കഴിയുമ്പോൾ ഈ പട്ടികയ്ക്ക് മാറ്റം വന്നേക്കാം.' എന്നും അദ്ദേഹം കുറിക്കുന്നു. ലോറന്‍സിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

19 പേരിൽ ട്രാന്‍സ്ജെന്‍ഡർ ഉൾപ്പടെ 11 സ്ത്രീകളും 8 പുരുഷന്മാരുമാണ് ഷോയിൽ. ഇതിലെ കോമഡി എന്താണെന്ന് വെച്ചാൽ മോശം ഗെയിം കാരണം ആദ്യം തന്നെ കുറെ സ്ത്രീകൾ ഔട്ട് ആവും. എന്നിട്ട് സ്ത്രീകൾക്ക് റിസർവേഷൻ കൊടുക്കുന്നു എന്നൊക്കെ പറഞ്ഞിട്ട് പെണ്ണുങ്ങളെ ഔട്ട് ആക്കാതെ നിർത്തും. ഈ പരിപാടി ഈ സീസണിലും കാണും.
ഒന്നാം ദിനത്തെ പ്രകടനം വെച്ചുകൊണ്ടുള്ള ഒരു പ്രാഥമിക വിലയിരുത്തൽ മാത്രമാണ് ഇത്. ചിലപ്പോൾ ഒരു 25 ദിവസം കഴിയുമ്പോൾ ഈ പട്ടികയ്ക്ക് മാറ്റം വന്നേക്കാം. ഈ 19 പേരിൽ കുറച്ച് മുന്നോട്ട് പോയേക്കാം സാധ്യത ഉള്ള ആളുകളുടെ പേരാണ് ഇവിടെ സൂചിപ്പിക്കുന്നത്.
1. ശരണ്യ : ലുക്ക് കൊണ്ട് ഓക്കേ ആണ്... ലുക്ക് കൊണ്ട് മാത്രം കുറെ വോട്ടുകൾ പിടിക്കും... ഗെയിം എങ്ങനെ പോകുന്നു എന്നതുപോലെ ഇരിക്കും ബാക്കി.. ഈ സീസണിലെ ഋതു മന്ത്ര ആവാൻ സാധ്യത ഉള്ള പ്ലയെർ.
2. സുരേഷ് മേനോൻ : ഒരു രജിത് കുമാർ വൈബ് ഒക്കെ അടിക്കുന്നുണ്ട്. പക്ഷെ പുറത്ത് ജീവിക്കുന്ന ആളായൊണ്ട്, കുറച്ച് കൂടി ലിബറൽ ചിന്തകൾ ആവാനാണ് സാധ്യത. കുറച്ചു പാട്രിയാർക്കി പ്രൊമോട്ട് ചെയ്യുന്ന ആളുകൾ ആണ് ഇന്ന് വരെ ബിഗ് ബോസ്സ് ജയിച്ചതിൽ അധികവും.
3.അർജുൻ : പോക്ക് കണ്ടിട്ട് ഒരു വിഷ്ണുവോ ബ്ലെസ്ലിയോ ആവാൻ സാധ്യത ഉള്ള പ്ലയെർ ആണ്. കുറച്ച് ജാഡ ഉണ്ട്. ആറ്റിട്യൂട് ഇട്ടാണ് നില്കുന്നത്. റിനോഷ് വൈബും ഇടക്ക് കിട്ടാറുണ്ട്.
4. അൻസിബ : കൂട്ടത്തിൽ ഏറ്റവും പോപ്പുലർ ആയ ആളാണ്... അതുകൊണ്ട് മറ്റുള്ളവരെക്കാൾ ആദ്യ സമയത്ത് വോട്ട് കിട്ടും... ബാക്കി ഗെയിം പോലെ ഇരിക്കും.
5. രതീഷ് അണ്ണൻ : ഇന്നലെ ചളി കാണിച്ചു വെറുപ്പിച്ചു എങ്കിലും, ഈ സീസണിലെ കിങ് മേക്കർ അദ്ദേഹം ആകുമെന്ന് ഒരു ഗട്ട് ഫീലിംഗ് ഉണ്ട്. ആദ്യത്തെ 25 ദിവസത്തിന്റെ ഉള്ളിൽ പുറത്തായില്ലേൽ അണ്ണൻ ഒരു കലക്ക് കലക്കും.
6.ഗബ്രി : എവിടെയോ ഒരു സാഗർ ജുനൈസ് വൈബ് അടിക്കുന്നുണ്ട്.
7. മുടിയൻ : ഫുക്രു അവരുതേ എന്ന പ്രാർത്ഥന മാത്രം... വോട്ട് കിട്ടും... മുന്നോട്ട് പോകും.
8. അപ്സര / യമുന/ ശ്രീതു : ഇവരിൽ ഒരാൾ മുന്നോട്ട് പോകും. ഒരാൾ ടോപ് 5 ഇൽ വരും. അതാരാണെന്ന് ഇപ്പോൾ അറിയില്ല. സീരിയൽ ക്വാട്ടയാണ്.
9.റെസ്മിൻ : നിഷാനയിൽ അധികം പ്രതീക്ഷ ഇല്ല. റെസ്മിൻ കുറച്ചു മുന്നോട്ട് പോകുമെന്ന് തോന്നുന്നു. കുറച്ച് യൂത്ത് വോട്ടുകൾ കിട്ടും.
10. ജാസ്മിൻ : ജാസ്മിൻ ആവുമോ അതോ ഈ സീസണിലെ സെറീന ആവുമോ എന്നറിയില്ല.. ഒരു ലവ് ട്രാക്ക് മണക്കുന്നുണ്ട്.
11. സിജോ : ഈ സീസണിലെ റോബിൻ ആവാൻ ഏറ്റവും സാധ്യത ഉള്ള പ്ലയെർ...
ബിഗ് ബോസ്: എന്തൊരു വെറുപ്പിക്കല്‍, രതീഷ് തന്നെ ആദ്യം പുറത്താവുമെന്ന്; പിന്നാലെ എയറില്‍, കാരണമുണ്ട്












Click it and Unblock the Notifications