Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് നടന്നാൽ ബിഗ് ബോസ് സീസൺ 6 ന്റെ വിജയി ഈ മത്സരാർത്ഥി,എന്തുകൊണ്ട്'; തുറന്ന് പറഞ്ഞ് രജിത് കുമാർ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും സിജോ പുറത്ത് പോകുമോയെന്ന ആശങ്കയിലാണ് ആരാധകർ. റോക്കിയുടെ ഇടിയിൽ താടിയെല്ല് തകർന്ന സിജോ ശസ്ത്രക്രിയയൊക്കെ കഴിഞ്ഞ് കഴിഞ്ഞ ദിവസം ഷോയിലേക്ക് തിരിച്ച് എത്തിയിരുന്നു. എന്നാൽ സിജോ ഹൗസിലേക്ക് കയറിയിട്ടില്ല. സിജോയ്ക്ക് വിശ്രമം ആവശ്യമാണെന്നാണ് അവതാരകനായ മോഹൻലാൽ വ്യക്തമാക്കിയത്. ഇതോടെ ഇനി ഒരിക്കലും സിജോ വരില്ലെന്നാണോ അതോ സിജോയെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണോയെന്നൊക്കെയാണ് ആരാധകർ ആശങ്ക പങ്കുവയ്ക്കുന്നത്.

അതിനിടയിൽ ഇപ്പോഴിതാ സിജോയെ കുറിച്ച് പ്രതികരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ രജിത് കുമാർ. സിജോ മടങ്ങി വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് രജിത് കുമാർ പറയുന്നത്.

rajith2-1

'ഈ സീസണിനെ കുറിച്ച് നല്ലത് പറയാൻ പറ്റുന്നില്ല. റോക്കി പോയതിൽ എനിക്ക് വിഷമം ഉണ്ടായിരുന്നു. കാരണം ആ വീട് റോക്കി ഉള്ളപ്പോൾ ചലനാത്മകമായിരുന്നു. പക്ഷേ റോക്കി പുറത്ത് ഇറങ്ങിയപ്പോൾ പറഞ്ഞ വാക്കുകൾ ,ഭാഷകൾ രസകരമായി എനിക്ക് തോന്നിയിട്ടില്ല.

സിജോ ക്വാളിറ്റിയുള്ള മത്സരാർത്ഥിയാണ്. സിജോയേയും റോക്കിയേയും അപ്സരയേയുമാണ് എനിക്ക് ഇഷ്ടമെന്ന് നേരത്തേ ഞാൻ പറഞ്ഞതാണ്. ഇത്രയും വലിയൊരു ഫിസിക്കൽ അസോൾട്ട് ബിഗ് ബോസിൽ ഉണ്ടായിട്ടില്ല. പക്ഷേ അതിനോട് ക്ഷമിക്കാൻ കഴിഞ്ഞുവെന്നത് സിജോയുടെ നല്ല മനസാണ്. കഴിഞ്ഞ സീസണിൽ ശോഭ ക്ഷമിച്ചിരുന്നു. പക്ഷേ എന്റെ സീസണിലും സീസൺ 4 ലും അങ്ങനെ ക്ഷമിച്ചിട്ടില്ല.

റോക്കിക്ക് ഇനി തിരിച്ചുകയറാനാകില്ല. പക്ഷേ സിജോയ്ക്ക് തിരിച്ചുവരാനാകുമോയെന്നതാണ് എന്റെ സംശയം. റോക്കിയുടെ ഇടിയിൽ സിജോയുടെ താടിയെല്ല് പൊട്ടിയിട്ടുണ്ടാകണം. അതുകൊണ്ടാകണം നീര് വന്നത്. അതിന് സർജറി ചെയ്ത് സ്ക്രൂ ഇട്ടു. ഇനി കട്ടിയുള്ള ഭക്ഷണം സിജോയ്ക്ക് കഴിക്കാൻ സാധിക്കില്ല. രണ്ടാഴ്ചത്തെ വിശ്രമം കൊണ്ട് ഭേദപ്പെടുമായിരിക്കും. എന്നാലും ഒരു മാസം ഒക്കെ ഉണ്ടായാലേ ഭക്ഷണമൊക്കെ ചവച്ചരച്ച് കഴിക്കാനാകു. എങ്ങനെ പോയാലും ഒരു മാസത്തെ വിശ്രമം വേണ്ടി വരും. അപ്പോൾ തിരിച്ചുവരാൻ സാധിക്കുമോയെന്നത് സംശയമാണ്. എന്നിരുന്നാലും തിരിച്ചുവന്നാൽ ഷോയുടെ വിജയി സിജോ ആയിരിക്കും. സിജോ തിരിച്ചുവരട്ടെ , വരാൻ വേണ്ടി പ്രാർത്ഥിക്കാം.

ഇനി ഷോ ലൈവായി പോകണമെങ്കിൽ ഇടിവെട്ടായിട്ടുള്ള വൈൽഡ് കാർഡുകൾ വന്നേ മതിയാകൂ. 50 ലക്ഷം രൂപയുടെ കളിയായത് കൊണ്ട് ഏത് അധാർമ്മിക വഴിയും മത്സരാർത്ഥികൾ സ്വീകരിച്ചേക്കുമെന്ന കാര്യത്തിൽ ലാലേട്ടൻ വന്നപ്പോൾ ഈ ആഴ്ചചത്തെ എപ്പിസോഡിലൂടെ വ്യക്തമായി കഴിഞ്ഞു', രജിത് കുമാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+