സിജോ ഇനി ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചുവന്നേക്കില്ല; ഇതാണ് കാരണം, വീഡിയോയുമായി നാദിറ മെഹ്റിൻ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ സിജോ ഇനി തിരിച്ചുവരുമോയെന്നാതാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അസി റോക്കിയുടെ ഇടിയുടെ ആഘാതത്തതിൽ സിജോയുടെ താടിയെല്ലിന് പരിക്കേൽക്കുകയും തുടർന്ന ്താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സിജോയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
സിജോയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണെന്നാണ് വാർത്തകൾ വരുന്നതെങ്കിലും ഇനി സിജോ തിരിച്ചുകയറാനുള്ള സാധ്യത വളരെ കുറവാണെന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ നാദിറ മെഹ്റിൻ പറയുന്നത്. അതിനുള്ള കാരണവും നാദിറ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. നാദിറയുടെ വാക്കുകളിലൂടെ

'സിജോ സുരക്ഷിതമായി ഇരിക്കുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഒകെയാണ് ആള്.ചെറിയൊരു സർജറിയാണ് കഴിഞ്ഞത്. തിരിച്ചുവരുമോയെന്നാണ് പലരും ചോദിക്കുന്നത്. അത് എനിക്ക് പറയാനാകില്ല. എന്നിരുന്നാലും വരാനുള്ള സാധ്യത കുറവാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. കാരണം ലോഞ്ച് എപ്പിസോഡിൽ ഒരു നിയമം മോഹൻലാൽ സാർ വായിച്ചിരുന്നു. ഒരു ദിവസത്തോളം ആശുപത്രി വാസം ഉണ്ടായാൽ റീ എൻട്രി ഉണ്ടാകില്ലെന്ന്. തന്റേതല്ലാത്ത കാരണങ്ങൾ എന്നൊരു ക്ലോസ് ഒന്നും അവിടെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഒരു മത്സരാർത്ഥിക്ക് എന്തെങ്കിലും സ്പെഷ്യൽ പരിഗണന കൊടുക്കുമോയെന്ന് അറിയില്ല.
ജാസ്മിന്റെ കുടുംബം ബന്ധപ്പെട്ടതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ബിഗ് ബോസ് റൂൾ മാറ്റുമോയെന്നാണ് സംശയം. നിയമം തെറ്റിച്ച് കൊണ്ടുവന്നാൽ അത് വലിയ വിമർശനത്തിന് കാരണമായേക്കും. മറ്റൊരു കാര്യം സിജോ ഒന്നോ രണ്ടോ ദിവസത്തേക്കാണ് പോയതെങ്കിൽ എവിക്ഷൻ വേണ്ടെന്ന് വെയ്ക്കേണ്ട കാര്യമില്ലല്ലോ, കാരണം തിരിച്ചുവരുമല്ലോ. ഇപ്പോൾ സിജോ കൂടി പോയത് കൊണ്ട് എവിക്ഷൻ മാറ്റിയിട്ടുണ്ട്. എവിക്ഷൻ മാറ്റിവെച്ചതും ലോഞ്ച് എപ്പിസോഡിൽ കൃത്യമായി തന്നെ നിയമം അറിയിച്ചത് കൊണ്ടും സിജോ ഇനി തിരിച്ചുവരൻ സാധ്യത ഇല്ലെന്ന് തന്നെയാണ് നിഗമനം.
ഇനി എന്ത് മാറ്റമാണ് വേണ്ടതെന്ന രീതിയിൽ ബിഗ് ബോസ് ചോദ്യം ഉയർത്തിയതായി അറിയാൻ സാധിച്ചു. എന്തുകൊണ്ടാണ് അങ്ങനെയൊരു ചോദ്യം എന്ന് മനസിലാകുന്നില്ല. പുറത്ത് പോയ രണ്ട് മത്സരാർത്ഥികൾ മാത്രമായിരുന്നോ ശക്തർ. അവിടെയുള്ളവരിൽ വിശ്വാസം അർപ്പിക്കുന്ന പ്രേക്ഷകർ പുറത്തില്ലേ? ബിഗ് ബോസിന്റേത് വേണ്ടാത്ത ഒരു ചോദ്യമാണെന്നാണ് തോന്നിയത്. വെറും രണ്ടാമത്തെ ആഴ്ചമാത്രമാണ് ആയിരിക്കുന്നത് എന്നത് മറ്റൊരു കാര്യം. ഇപ്പോൾ സീസൺ 6 80 ദിവസം ആയെന്നൊരു ഫീൽ ആണ്.
ഇത്തവണത്തെ ടാസ്കുകൾ പോലും കുഞ്ഞ് ടാസ്കുകൾ ആണ്. കാണാൻ രസമോ ക്യൂരിയോസിറ്റിയോ ഇല്ലാത്ത മത്സരങ്ങളാണ്. വേറൊന്നും ചെയ്യാനില്ലാതെ മത്സരാർത്ഥികൾ സംസാരിച്ചിരിക്കുന്നത് പോലെ തോന്നി. എല്ലാവരും ഒതുങ്ങിപ്പോയ പോലെ തോന്നി. ഞങ്ങളും ഒതുങ്ങിയിരുന്നു. അത് പക്ഷേ 60 ദിവസമൊക്കെ കഴിഞ്ഞായിരുന്നു. എന്നാൽ ഇതിപ്പോൾ രണ്ടാമത്തെ ആഴ്ച തന്നെ ഒതുങ്ങി പോയ അവസ്ഥയാണ്.












Click it and Unblock the Notifications