Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രെഡിക്ഷൻ ലിസ്റ്റിലെ മുൻ നിരക്കാരൻ, ബി​ഗ് ബോസ് വീട്ടിൽ കളംപിടിക്കാൻ എത്തുന്ന ലാലേട്ടന്റെ ആ കട്ടഫാൻ

ബി​​ഗ് ബോസിന്റെ ലോഞ്ചിം​ഗ് നടന്നുകൊണ്ടിരിക്കുകയാണ് പ്രേക്ഷകർ നേരത്തെ നടത്തിയ പ്രവചനം പോലെയാണ് ഇതുവരെ വന്ന മത്സരാർത്ഥികൾ. ഇപ്പോൾ നേരത്തെ തന്നെ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്ന സിജോ ടോക്സും അതുപോലെ തന്നെ ട്രാൻസ്ജെൻഡർ വിഭാ​ഗത്തിലേക്ക് ജാൻമണിയുമാണ് എത്തിയിരിക്കുന്നത്. സിജോയുടെ പേരും ജാൻമണിയുടെ പേരും ആദ്യം തൊട്ട് തന്നെ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിയാണ് സിജോ ടോക്സ്.. ആലപ്പുഴ സ്വദേശിയാണ് സിജോ. ബി എഡ് പഠനം പൂർത്തിയാക്കിയ ആളാണ് സിജോ. @sijotalks എന്നാണ് സിജോയുടെ യൂട്യൂബ് ചാനലിന്റെ പേര്. ഫേസ്ബുക്കിലും ഇതേ പേജിൽ പേജുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ സിജോ അഭിപ്രായം പറയാറുണ്ട്. സിനിമ റിവ്യൂകളും സിജോ ചെയ്യാറുണ്ട്. ടോവിനോയെ പോലെയാണ് സിജോയിനെ കാണാൻ എന്ന് പലരും കമന്റ് ഇടാറുണ്ട്.

sijo

ഏകദേശം മൂന്ന് വർഷം മുമ്പാണ് സിജോ യൂട്യൂബ് ചാനൽ തുടങ്ങുന്നത്. 195 കെ ഫോളോവേഴ്സ് സബ്സ്ക്രൈബേഴ്സ് ആണ് സിജോയ്ക്കുള്ളത്. 466 വീഡിയോകളാണ് ഇതുവരെ ചെയ്തിട്ടുള്ളത്. മില്യാൺ വ്യൂസ് കിട്ടിയ വീഡിയോകൾ ഉണ്ട്. 19 പേരാണ് ഇത്തവണ ബി​ഗ് ബോസിലേക്ക് മത്സരിക്കാൻ എത്തുന്നത്. ബി​ഗ് ബോസ് അവതാരകനായി ഇത്തവണയും എത്തുന്നത് മോഹൻലാൽ തന്നെയാണ്. 100 ദിവസം ബിബി വീട്ടിൽ നിൽക്കുന്ന ആളാണ് വിജയി ആകുക.

ബി​ഗ് ബോസ് വീട്ടിൽ ആദ്യം കയറിയത് നടി അൻസിബ ആയിരുന്നു. ഇതിന് പിന്നാലെ ഫിറ്റ്നസ് ട്രെയിനർ ജിന്റോ എത്തി. പിന്നീട് സീരിയൽ നടി യമുനാ റാണിയും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരമനായ ഋഷി എന്ന മുടിയനും സോഷ്യൽ മീഡിയയിലെ സജീവ താരമയ ജാസ്മിനും എത്തി.

പ്രേക്ഷകർ പറഞ്ഞ് പോലെ തന്നെയാണ് ഇതുവരെ എത്തിയ ആളുകൾ. ഏതാണ്ട് പ്രെഡിക്ഷൻ ലിസ്റ്റ് കൃത്യമാകുന്നതാണ് കാണുന്നത്. ഇനി ആരൊക്കെയായിരിക്കും ബാക്കിയുള്ള മത്സരാർത്ഥികൾ എന്ന് അറിയാനഉള്ള കാത്തരിപ്പിലാണ് ആരാധകർ. ഇത്തവണ പല പല മാറ്റങ്ങളും ഉണ്ടാവും. വീട്ടിലെ ബെഡ് റൂമിൽ തന്നെ മാറ്റം ഉണ്ട്. ഇത്തവണ നാല് ബെഡ് റൂമാണ്. ഇങ്ങനെ പല മാറ്റങ്ങളും ഉണ്ടാവും.ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ മത്തരാർത്ഥികൾക്ക് പാൻസും ഉണ്ടായവും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+