Get Updates
Get notified of breaking news, exclusive insights, and must-see stories!

10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു: അതിന്റെ അസൂയ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍. വിമർശനങ്ങള്‍ ഏറെ കേള്‍ക്കേണ്ടി വന്നെങ്കിലും മറ്റ് പല മത്സരാർത്ഥികളേക്കാളും മികച്ച രീതിയുള്ള പ്രകടനം ജാസ്മിന്‍ കാഴ്ചവെക്കുന്നു. പലരും ഗെയിമിനെ ഗെയിം ആയി കാണുന്നില്ലെന്നതുകൊണ്ടാണ് ജാസ്മിനെ പലരും വിമർശിക്കുന്നതെന്നാണ് താരത്തെ അനുകൂലിച്ചുകൊണ്ട് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.

വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം എന്ന് പറയുന്നവരുടെ ഉള്ളിലിരിപ്പ് വെറും അസൂയ മാത്രമാണെന്നും ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നു. ആ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

jasmine-new

ജാസ്മിനെ ഒരുപാട് ഇഷ്ടമാണ്, ജാസ്മിന് വേണ്ടി സപ്പോർട്ടും ചെയ്യുന്നു. കാരണം ഞാൻ മനസ്സിലാക്കിയ ജാസ്മിൻ ജനുവിൻ ആണ്. ഒന്നും ഒളിച്ചുവെച്ച് സംസാരിക്കാറില്ല. പലരും ഗെയിമിനെ ഗെയിം ആയി കാണുന്നില്ല. മലയാളികൾക്ക് ഉള്ള ഒരു പ്രശ്നം ഒരാളുടെ വളർച്ചയിൽ വലിയ ആസൂയയാണ്. പരദൂഷണം ഏഷണി കുശുമ്പ് എന്തെങ്കിലും പറഞ്ഞു ഒരാളുടെ വളർച്ച തടസ്സപ്പെടുത്തുക അവനെ ഉയരത്തിൽ നിന്ന് തള്ളി താഴെ ഇടുക.

ബിഗ് ബോസിൽ ജാസ്മിനെ ട്രോള്‍ ചെയ്യുന്ന കാരണം എന്താണ്.. ഹൈജീൻ. അത് ശരി തന്നെ ഞാൻ സമ്മതിച്ചു തരുന്നു. ചായയുടെ കേസ് ആണെങ്കിൽ ജിന്റോ കുടിക്കുന്ന വെള്ളം ബാത്റൂമിൽ കൊണ്ടുപോയി അത് ചിന്നു തന്നെ കുടിക്കുന്നു അങ്ങനെ കരുതിയാലും മതി ജാസ്മിൻ തുമ്മിയ ചായ ജാസ്മിൻ തന്നെ കുടിക്കുന്നു. ജാസ്മിന്റെ കാലിലെ നഖം ജാസ്മിൻ തന്നെ കടിക്കുന്നു...

എന്നാൽ ഇതിനൊക്കെ പ്രതിഷേധം പ്രകടിപ്പിക്കുന്നത് ആരാണ് ? എവിടെയോ ഇരുന്ന് ടിവി കാണുന്ന മധ്യ വയസ്കർ. ബാത്റൂമിൽ ചെരുപ്പ് ഇടാതെ കയറി ആ കാലുകൾ കൊണ്ട് സോഫയിൽ ഇരിക്കുന്നു. അത് ഗബ്രിയും നോറയും അങ്ങനെ തന്നെ. ഒരാൾ ഒരുതവണ കള്ളനായാൽ എല്ലാ കുറ്റവും അയാളുടെ തലയിൽ ആവും എന്നത് പറഞ്ഞതുപോലെ ഹൈജിന്റെ വിഷയം ജാസ്മിന്റെ തലയിലാണ്.

എന്നാൽ ഇതുകൊണ്ട് ജാസ്മിൻ ഒരു നല്ല മത്സരർഥി അല്ലാതെ ആവുമോ ? ഒരിക്കലും ഇല്ല. ഈ കാരണങ്ങൾ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം എന്ന് പറയുന്നവരുടെ ഉള്ളിലിരിപ്പ് എന്താണ് വെറും അസൂയ തന്നെ. കാരണം ഗൾഫിൽ പോയി 10 വർഷം പണിയെടുക്കുന്നവർക്ക് ഈ ബിഗ് ബോസിൽ വന്ന് അവൾ സമ്പാദിക്കുന്ന തുക കിട്ടത്തില്ല. അതും ഇരുപത്തിമൂന്നാം വയസ്സിൽ.

പ്രബുദ്ധ മലയാളികൾക്ക് അസൂയപ്പെടാൻ ഇതിനേക്കാൾ വലിയ കാരണം എന്തെങ്കിലും വേണോ. ഒരു വീട്ടമ്മയുടെ കമന്റ് ആണ് പ്രശസ്തം. ഞാൻ ഒരിക്കലും ജാസ്മിനെ വോട്ട് ചെയ്തില്ല എന്റെയും എന്റെ കുടുംബത്തെയും വോട്ട് ജിന്റോക്കാണ്. ജാസ്മിന് വോട്ട് ചെയ്യാതിരിക്കാൻ ഉള്ള കാരണം അവൾ ക്ക് 3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ വന്ന ഗബ്രിയുമായി ഇഷ്ടത്തിലായി. അവർക്കും 2 പെണ്മക്കൾ ഉണ്ട്. അവർ സ്കൂളിലാണ് പഠിക്കുന്നത് ഇതുപോലെ ഒരു സ്വഭാവമുള്ള സ്ത്രീയെ അവർ കണ്ടു പഠിക്കരുതെന്ന്

പറയുന്നത് കേട്ടാൽ തോന്നും അവരുടെ മക്കൾ പുരുഷന്മാർ ഇല്ലാത രാജ്യത്തെ സ്കൂളിൽ ആണ് പഠിക്കുന്നതെന്ന്. ഇവിടെയുള്ള എല്ലാ പ്രമുഖന്മാരും ചുരുങ്ങിയത് മൂന്ന് നാല് ലൈൻ പൊട്ടിയിട്ടുള്ള വരാണ് കമന്റ് ഇടുന്നവർ അടക്കം. എന്തുകൊണ്ട് ജാസ്മിനെ മാത്രം അത് പറഞ്ഞു ഫോക്കസ് ചെയ്യുന്നു എന്ന് പറഞ്ഞാൽ ബിഗ് ബോസ് സീസണ്‍ 6 ലെ ഏറ്റവും വലിയ മത്സരാർത്ഥികളിൽ ഒന്നാണ് ജാസ്മിൻ.

നെഗറ്റീവ് ട്രോളുകൾ പലതും ഉണ്ടാവും എന്ന് പറഞ്ഞിട്ട് തന്നെയാണ് എല്ലാവരും ബിഗ് ബോസിൽ പോകുന്നത്. ബിഗ്ബോസിൽ പോയിട്ട് നല്ല പേരുമാത്രം ലഭിച്ച ഏതെങ്കിലും മത്സർഥി ഉണ്ടോ? സർവൈവ് ചെയ്യണം അതുകൊണ്ടാണ് അവർക്ക് ഇത്രയും അധികം ശമ്പളം കൊടുത്ത് പങ്കെടുക്കുന്നത്. മത്സരത്തെ മത്സരമായി മാത്രം കാണാൻ ശ്രമിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+