Get Updates
Get notified of breaking news, exclusive insights, and must-see stories!

സാബുവല്ല, വിജയ് കയറിയിട്ടും കാര്യമില്ല!; എന്നെ ഇറക്കിവിടണമെന്ന് വിചാരിച്ചിട്ടുണ്ടാകും: തുറന്നടിച്ച് സിബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 രണ്ട് പുതിയ ചലഞ്ചേഴ്‌സിനെ എത്തിച്ചതോടെ കൂടുതല്‍ ആവേശകരമായിരിക്കുകയാണ്. സീസണ്‍ ഒന്നിലെ ജേതാവ് സാബുമോനും അതേ സീസണിലെ മത്സരാര്‍ത്ഥിയായ ശ്വേതാ മേനോനുമാണ് ചലഞ്ചേഴ്‌സായി ബിഗ് ബോസ് ഹൗസിനുള്ളില്‍ കയറിയിരിക്കുന്നത്. അതിനിടെ ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ത്ഥിയായ ഗബ്രി പുറത്താകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് ഷോയെക്കുറിച്ച് ശ്രദ്ധേയമായ ഒരു കാര്യം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഈ സീസണിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്ന സിബിന്‍. ഈ സീസണിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ശ്രദ്ധയനായ മത്സരാര്‍ത്ഥിയായിരുന്നു സിബിന്‍. എന്നാല്‍ പാതിവഴിയില്‍ വെച്ച് സിബിന് പുറത്തിറങ്ങേണ്ടി വന്നു. ഇത് സംബന്ധിച്ചും താരം പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

bigg boss

സഹമത്സരാര്‍ത്ഥിയായിരുന്ന പൂജക്കൊപ്പം സിനിമ കാണാനെത്തിയ സിബിന്‍ മാധ്യമങ്ങളോട് സംസാരിക്കവെ ആണ് ബിഗ് ബോസ് ഷോയെ കുറിച്ച് പ്രതികരിച്ചത്. പഴയ മത്സരാര്‍ത്ഥികളൊക്കെ കയറി ബിഗ് ബോസ് കളറായിരിക്കുകയാണല്ലോ എന്ന ചോദ്യത്തിന് ബിഗ് ബോസ് അടിപൊളിയാണോ ഇപ്പോള്‍ എന്നായിരുന്നു സിബിന്‍ തിരിച്ച് ചോദിച്ചത്. ചലഞ്ചേഴ്‌സ് വന്നത് വര്‍ക്കാവുമോ എന്ന് തനിക്കറിയില്ല എന്നും സിബിന്‍ പറഞ്ഞു.

'റെസിപ്രൊക്കേറ്റ് ചെയ്യുക എന്ന് പറയില്ലേ. നമ്മള്‍ എന്തെങ്കിലും കൊടുത്തിട്ട് തിരിച്ച് കിട്ടുന്നവരാണെങ്കിലെ കൊടുത്തിട്ട് കാര്യമുള്ളൂ. സാബു ചേട്ടന്‍ എന്നല്ല, ഇളയ ദളപതി വിജയിയെ കയറ്റി വിട്ടാലും തിരിച്ച് കിട്ടേണ്ടേ എന്തെങ്കിലും. അവിടെയിരുന്ന് ഉറങ്ങിയിട്ട് കാര്യമില്ലല്ലോ,' എന്നായിരുന്നു സിബിന്‍ പറഞ്ഞത്. നല്ല മത്സരാര്‍ത്ഥിയെ ആണ് ഇറക്കി വിട്ടത് എന്ന് സിബിന്‍ പുറത്ത് പോയതിന് പിന്നാലെ പലരും പറഞ്ഞിരുന്നു.

സിബിനായിരിക്കും ബിഗ് ബോസ് വിന്നര്‍ എന്ന് വരെ പലരും പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് ആകേണ്ട എന്ന് ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടായിരിക്കും എന്നും അതിനാലാകും ഇറക്കി വിട്ടത് എന്നുമാണ് സിബിന്‍ പറയുന്നത്. ഗബ്രി ഇറങ്ങിയത് കണ്ടിരുന്നും എന്നും തങ്ങള്‍ സംസാരിച്ചിരുന്നു എന്നും സിബിന്‍ വ്യക്തമാക്കി. ഗബ്രി സുഖമായിട്ടിരിക്കുന്നു എന്നും സിബിന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം സ്വദേശിയായ ഡിജെ സിബിന്‍ വിനോദ വ്യവസായത്തിലെ അറിയപ്പെടുന്ന വ്യക്തിയാണ്. ഡിജെ, കൊറിയോഗ്രാഫര്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരുമുണ്ട്. പ്രശസ്തമായ ഡാന്‍സ് റിയാലിറ്റി ഷോയായ 'തകദിമി'യില്‍ പങ്കെടുത്തതോടെയാണ് സിബിന്‍ ശ്രദ്ധിക്കപ്പെടുന്നത്. 'സ്റ്റാര്‍ട്ട് മ്യൂസിക്' എന്ന സെലിബ്രിറ്റി മ്യൂസിക് ഷോയില്‍ ഡിജെ എത്തിയത് വഴിത്തിരിവായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+