ജാസ്മിന്‍ കിടന്ന് ഉരുളുകയാണ്, ഒരു വ്യക്തതയുമില്ല: ഒരു കാര്യത്തില്‍ യോജിക്കും, പക്ഷെ അവിടേയും: ദേവു പറയുന്നു
ബിഗ് ബോസ് മലയാളം ഷോയില്‍ നിന്നും പുറത്ത് വരുന്ന താരങ്ങളെല്ലാം യൂട്യൂബ് ചാനലുകളുടെ അഭിമുഖങ്ങളില്‍ സജീവമാകുന്നത് പതിവുള്ള കാഴ്ചയാണ്. എന്നാല്‍ സീസണ്‍ 6 ല്‍ നിന്നും പുറത്തിറങ്ങിയ ചില താരങ്ങളെങ്കിലും ഇതില്‍ നിന്നും വ്യത്യസ്തമാണ്. ജാസ്മിന്‍, ജിന്റോ, അർജുന്‍ തുടങ്ങിയവർ ചുരുക്കം ചില അഭിമുഖങ്ങള്‍ മാത്രമാണ് നല്‍കിയത്. അതേസമയം ഋഷി ആകട്ടെ ഇതുവരെ ആർക്കും അഭിമുഖങ്ങള്‍ നല്‍കിയതായും കണ്ടില്ല.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും ശ്രദ്ധേയയായ മത്സരാർത്ഥിയായിരുന്ന ജാസ്മിന്‍ തന്റെ സ്വന്തം സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലൂടെയായിരുന്നു ആദ്യം പ്രതികരിച്ചത്. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോക്ക് ഒരു മില്യണിലേറെ കാഴ്ചക്കാരെ ലഭിക്കുകയും ചെയ്തു. ഇപ്പോഴിതാ ആദ്യമായി മറ്റൊരു യൂട്യൂബ് ചാനലിന് (സൈന സൗത്ത് പ്ലസ്) താരം അഭിമുഖം നല്‍കിയിരിക്കുകയാണ്.

ബിഗ് ബോസിന് അകത്തും പുറത്തും താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും. ഗബ്രിയുമായുണ്ടാക്കിയ കോംമ്പോയേക്കുറിച്ചുമെല്ലാം താരം അഭിമുഖത്തില്‍ തുറന്ന് പറയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ജാസ്മിന്‍ പറയുന്ന പല കാര്യങ്ങളും വ്യക്തതയുള്ളതല്ലെന്നാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 താരവും ഇന്‍ഫ്ലൂവന്‍സറുമായ ദേവ് അഥവാ മാഡ് വൈബ് ദേവു അഭിപ്രായപ്പെടുന്നത്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ദേവുവിന്ന്റെ പ്രതികരണം.
ജാസ്മിന്റെ ഇന്റർവ്യൂ ഞാന്‍ കണ്ടു, എന്നാല്‍ ഒരു വക കാര്യങ്ങളും എനിക്ക് മനസ്സിലായില്ല. ഒറ്റ ലൈനില്‍ പറഞ്ഞാല്‍ നാല് കാലില്‍ വീഴുക, അല്ലെങ്കില്‍ വീണിടത്ത് കിടന്ന് ഉരുളുന്നതായിട്ടാണ് തോന്നിയത്. അഭിമുഖം ചെയ്യുന്നയാള്‍ വളരെ നല്ല കഴിവുള്ളയാണ്. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും ക്ലാരിറ്റി കൊടുക്കാന്‍ ജാസ്മിന് സാധിക്കുന്നില്ല. ആണോയെന്ന് ചോദിച്ചാല്‍ അതേ, അല്ലേ എന്ന് ചോദിച്ചാല്‍ അല്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെന്നും ദേവു പറയുന്നു.
സൈന പ്ലസ് മാത്രമായതുകൊണ്ടാണ് ഈ അഭിമുഖം കൊടുക്കുന്നതെന്നും ജാസ്മിന്‍ ഞാന്‍ പറയുന്നുണ്ട്. അതായത് മറ്റ് ചില ചാനലുകള്‍ക്ക് കൊടുക്കില്ലെന്ന്. അതിനോട് ഞാന്‍ യോജിക്കുന്നു. ചില ചാനലുകള്‍ ജാസ്മിനെ വിറ്റ് തിന്നിട്ടുണ്ട്. എന്ന് പറയുമ്പോള്‍ തന്നെ തീയില്ലാതെ പുക ഉണ്ടാകില്ല. അതിന് അകത്ത് മറ്റ് ഒരുപാട് മത്സരാർത്ഥികള്‍ ഉണ്ടായിരിക്കെ തന്നെ ഈ ഒരു വ്യക്തിയെ മാത്രം വിറ്റ് തിന്നു എന്നുള്ള പ്രയോഗം വരുന്നത് എന്തുകൊണ്ടാണ്. അതിന് തക്കതായ കാരണങ്ങളുമുണ്ട്.
ചായയില്‍ തുമ്മിയ വിഷയം അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. ജാസ്മിന്‍ പറയുന്നത് അവള്‍ ഒരു അലർജിക്ക് രോഗിയാണെന്നാണ്. ചായയിലോട്ടല്ല തുമ്മിയതെന്ന് ജാസ്മിന്‍ പറയുന്നുണ്ട്. ടേസ്റ്റുണ്ട് എന്നൊക്കെ ഒരു കൌണ്ടർ പോലെ പറഞ്ഞതാണ്. അല്ലാതെ വേറെ ഒന്നും ഉദ്ദേശിച്ചല്ല. അത് എന്റെ ഒരു മിസ്റ്റേക്കാണ്, അതിന് സോറി പറഞ്ഞതാണ്. അതിന് ഞാന്‍ എന്ത് ചെയ്യാനാണെന്ന് ചോദിക്കുന്നു. ഒറ്റവാക്കില്‍ സോറി പറയാത് അതില്‍ ഇങ്ങനെ പോകുകയാണ്. അത് അംഗീകരിക്കാന്‍ പാറ്റുന്നതല്ലെന്നും ദേവു പറയുന്നു.
കാലിന്റെ നഖം കടിച്ചതിലും അവള്‍ വിശദീകരണം നല്‍കുന്നുണ്ട്. കാല് വളരെ ശോകമായ അവസ്ഥയായിരുന്നു. നെയില്‍കട്ടർ പോലും തന്നില്ല, ഒരു ഗതിയും ഇല്ലാതെ ഞാന്‍ തന്നെ കടിച്ച് കളഞ്ഞതാണെന്നും പറയുന്നു. നിങ്ങളും നഖം കടിക്കാറില്ലേയെന്നും ജാസ്മിന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ നമ്മള്‍ വീട്ടില്‍ പെരുമാറുന്നത് പോലെയാണോ നടുറോഡില്‍ നിന്ന് പെരുമാറുക. പബ്ലിക്കില്‍ നമ്മള്‍ പെരുമാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യമുണ്ടെന്നും ദേവു കൂട്ടിച്ചേർക്കുന്നു












Click it and Unblock the Notifications