Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജിന്റോ റോണ്‍സന്റെ പതിന്മടങ്ങ് വാഴ... ജാസ്മിന് കളിക്കാനറിയില്ല'; മത്സരാര്‍ത്ഥികളുടെ അവലോകനം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിരിക്കുകയാണ്. ഞായറാഴ്ചയായിരുന്നു ലോഞ്ചിംഗ് എപ്പിസോഡ്. ഇന്നലെ തന്നെ ആദ്യ ടാസ്‌കും ക്യാപ്റ്റനെ തീരുമാനിക്കലും നടന്നിരുന്നു. ബിഗ് ബോസിന്റെ മറ്റൊരു സീസണ്‍ കൂടി ആരംഭിച്ചതോടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഫാന്‍ പേജുകളും സജീവമായിരിക്കുകയാണ്. ഇതിനോടകം വിവിധ മത്സരാര്‍ത്ഥികളെ അവലോകനം ചെയ്ത് കൊണ്ടുള്ള പല വിലയിരുത്തലുകളും വന്ന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസ് മലയാളം അണ്‍ ഒഫീഷ്യല്‍ ഗ്രൂപ്പില്‍ തിങ്കള്‍ ബിലാല്‍ എന്ന പ്രൊഫൈലില്‍ നിന്ന് വന്ന എട്ട് മത്സരാര്‍ത്ഥികളുടെ ഒന്നാം ദിനത്തിലെ അവലോകനമാണ് വൈറലായിരിക്കുന്നത്. ശ്രീരേഖ, ഗബ്രിയേല്‍, രതീഷ്, ജിന്റോ, അര്‍ജുന്‍, രണ്ട് കോമണേഴ്‌സ്, ജാസ്മിന്‍ എന്നിവരുടെ വിലയിരുത്തലാണ് തിങ്കള്‍ ബിലാല്‍ നടത്തിയിരിക്കുന്നത്. ബാക്കിയുള്ളവരുടെ അവലോകനം വരും ദിവസങ്ങളില്‍ ഉണ്ടാകും എന്നും തിങ്കള്‍ ബിലാല്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്...

bigg boss

ഒന്നാം ദിവസത്തെ കുറച്ചു പേരുടെ അവലോകനം

ശ്രീരേഖ

സീസണ്‍ 5 ലെ ദേവുവിനെ പോലെയാണ് ശ്രീരേഖയെ തോന്നുന്നത് എന്നാണ് തിങ്കള്‍ ബിലാല്‍ പറയുന്നത്. പെട്ടന്ന് പോകാന്‍ ചാന്‍സ് ഉണ്ട്. പുകഴ്ത്തല്‍ നന്നായിട്ട് ഇഷ്ടപ്പെടുന്നത് പോലെയാണ് ശ്രീരേഖയെ കുറിച്ച് തോന്നിയത് എന്നും അവലോകനത്തില്‍ തിങ്കള്‍ പറയുന്നു.

ഗബ്രിയേല്‍

വലിയ എന്തോ സംഭവം ആണെന്നും കലിപ്പന്‍ ആണെന്നും തെളിയിക്കാന്‍ നടക്കുന്ന പോലെയാണ് ഗബ്രിയേലിന്റെ പ്രകടനം കണ്ടപ്പോള്‍ തോന്നിയത് എന്നാണ് തിങ്കള്‍ പറയുന്നത്. ലാസ്റ്റ് സീസണിലെ ശ്രുതി ലക്ഷ്മി-റിനോഷ് ട്രാക്ക് പിടിക്കാന്‍ ചാന്‍സ് ഉണ്ട് എന്നാണ് വിലയിരുത്തല്‍.

രതീഷ്

പുള്ളി കുറച്ചു റോബിനും രതീഷ് ഉം(സീസണ്‍ 3), ലക്ഷ്മിപ്രിയയും സമം ചേര്‍ത്ത് ആളാണ് എന്നും വെറുപ്പിച്ചു കൈയില്‍ തന്നു എന്നുമാണ് തിങ്കള്‍ ബിലാലിന്റെ അഭിപ്രായം. അതേസമയം ജിന്റോയെ കുറിച്ച് റോണ്‍സണിന്റെ പതിന്മടങ്ങ് വാഴയാണ് എന്നാണ് വിലയിരുത്തല്‍.

അര്‍ജുന്‍

അര്‍ജുന്‍ കുറച്ചു ബ്ലെസ്ലിയും തമിഴ് സീസണ്‍ 3യിലെ ദര്‍ശന്‍ ആകാനും ശ്രമിക്കുന്നുണ്ട് എന്നാണ് തിങ്കള്‍ ബിലാലിന്റെ അഭിപ്രായം. എന്നാല്‍ ഫൈനല്‍ ഫൈവില്‍ വരാനുള്ള സാധ്യതയും ഉണ്ട്. അതേസമയം രണ്ട് കോമണേഴ്‌സും എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറാണ് എന്നാണ് തിങ്കള്‍ ബിലാലിന്റെ അഭിപ്രായം.

ജാസ്മിന്‍

വന്നപ്പോള്‍ എല്ലാരും തലയില്‍ കേറ്റി വെച്ചിട്ടുണ്ട്. അതിന്റെ ചെറിയൊരു അഹങ്കാരം പുള്ളിക്കാരിക്കും ഉണ്ട്. എന്തായാലും ബിഗ് ബോസ് ഗെയിം എന്താണെന്ന് വലിയ പിടിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+