Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോ മണ്ടനല്ല, എന്നും ജിന്റോ പാടുന്ന ആ പാട്ടിലെ വരികളിലുണ്ടത്; ജിന്റോയെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രീരേഖ

ബി​ഗ് ബോസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ശ്രീരേഖ. ഒറ്റയ്ക്ക് നിന്ന് കളിച്ചുകൊണ്ടിരുന്ന ശ്രീരേഖ ഒട്ടും പ്രതീക്ഷിക്കാതെയാണ് ബി ബി വീട്ടിൽ നിന്ന് പുറത്താകുന്നത്. പുറത്ത് വന്നതിന് ശേഷം തന്റെ വിശേഷങ്ങളും മറ്റ് മത്സരാർത്ഥികളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശ്രീരേഖ. ഇപ്പോൾ ശ്രീരേഖ ജിന്റോയെക്കുറിച്ച് പറഞ്ഞ കാര്യമാണ് ചർച്ചയാകുന്നത്. ജീന്റോ എപ്പോഴും പാടുന്ന ഒരു പാട്ട് ഉണ്ട്. ആ പാട്ടിൽ ഉണ്ട് ആരാണ് ജിന്റോ എന്നാണ് ശ്രീരേഖ പറയുന്നത്.

'' ജിന്റോ എപ്പോഴും പാടുന്ന ഒരുപാട്ടുണ്ട്. വേഷങ്ങൾ ജന്മങ്ങൾ, അതിൽ ഒരു വരി ജിന്റോ ആഡ് ചെയ്ത് പാടും, വേഷം മാറാൻ നിമിഷങ്ങൾ, ഞാൻ അറിഞ്ഞിട്ടാടുകയാണീ ജീവിത വേഷം. ഈ പാട്ടിലൂടെയാണ് ഞാൻ ജിന്റോയുടെ ഫ്രണ്ട് ആകുന്നത്. ഞാൻ ജിന്റോയുടെ ചോദിക്കും ലോക കള്ളാ നീ കാണിക്കുന്നതൊക്കെ കള്ളത്തരമല്ലേ നീ ലോകത്തിലെ ഏറ്റവും വലിയ ഗെയിമേഴ്‌സിൽ ഒരാളാണ് എന്ന് ഞാൻ പറയും. അപ്പോഴും ജിന്റോ പാടും ഞാൻ അറിഞ്ഞിട്ടാടുകയാണീ ജീവിത വേഷം.

jinto

അപ്പോൾ ഞാൻ പറയും എനിക്കറിയാം ഞാൻ ആരോടും പറയില്ലെന്ന്. പക്ഷേ മണ്ടനായിരിക്കുക എന്നത് ഒരു സ്ട്രാറ്റർജി ആണ്, ഒരിക്കലും മണ്ടനല്ല. നമ്മൾ ഒരാളെ മണ്ടൻ എന്ന് പറയുന്നത് പോലും തെറ്റാണ്. അതിനൊരു ഉദാഹരണം പറയാനുണ്ടായിരുന്നു. ഞങ്ങൾക്കൊരു മോണിംഗ് ടാസ്‌ക്കുണ്ടായിരുന്നു. അതിൽ നമുക്ക് ആ ഹൗസിൽ ഉള്ള ആളെക്കുറിച്ച് വിപരീതമായി പറയണം, നുണക്കഥ പറയണം. അത് ഒരാളെക്കുറിച്ചാവാം അല്ലെങ്കിൽ അവിടെ നടന്ന എന്തെങ്കിലും സംഭവങ്ങളക്കുറിച്ച് ആവാം.

അതിൽ ഞാൻ പറഞ്ഞത് ജിന്റോയെ ആണ്. ഞാൻ പറഞ്ഞു ജിന്റോ എന്ന് പറയുന്ന ആൾ ലോകമണ്ടനാണ്. മരമണ്ടനാണെന്ന് അത് നേരെ ഓപ്പോസിറ്റാണല്ലോ എടുക്കേണ്ടത്. ഇത് പ്രേക്ഷകർ അങ്ങനയെ എടുത്തൂ. ആഹാ ജിന്റോ മണ്ടനാണെന്ന് പറഞ്ഞേക്കുന്നു. ആ ടാസ്‌ക്ക് ശരിക്കും ഓപ്പോസിറ്റുള്ളത് എടുക്കാനാണ്. ഞാൻ അഭിമാനത്തോടെ ജിന്റോയെ നോക്കി ഞാൻ കത്തിച്ചുകൊടുത്തു, നിനക്ക് ഇത് പോരെ, ഹാപ്പി അല്ലേ എന്ന് ചോദിച്ചു. നേരെ വന്ന ഞാൻ പിന്നെ ബഹിരാകാശത്തായിരുന്നു. ജിന്റോയുടെ അടുത്ത് എനിക്ക് സട്രാറ്റർജിയുടെ ആവശ്യമില്ല ജിന്റോയും ഞാനും തമ്മിൽ ജെനുവിനായിട്ടുള്ള ഫ്രണ്ട്ഷിപ്പാണ് ഉണ്ടായിരുന്നത്, ശ്രീരേഖ പറഞ്ഞു.

ബി​ഗ് ബോസിലെ മികച്ച മത്സരാർത്ഥികളി‍ൽ ഒരാളായിരുന്നു ശ്രീരേഖ. അപ്രതീക്ഷിതമായിട്ടാണ് ശ്രീരേഖ പുറത്തായത്. അവസാന ഘട്ടം വരെ ശ്രീരേഖ ബി​ഗ് ബോസിനകത്ത് നിൽക്കുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ പത്താം വാരത്തിലേക്ക് എത്തുമ്പോൾ ആണ് ശ്രീരേഖ പുറത്തായത്. താൻ ഒറ്റയ്ക്ക് നിന്നാണ് കളിച്ചത് എന്നാണ് ശ്രീരേഖ എപ്പോഴും പറഞ്ഞിരുന്നത്. ശക്തമായ ഒരു കൂട്ടുകെട്ട് ഇല്ലാത്തതും ശ്രീരേഖ പെട്ടെന്ന് പുറത്താവാൻ കാരണമായി എന്നാണ് ചിലർ വിലയിരുത്തുന്നത്.

സിനിമയിലും സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത നടിയാണ് ശ്രീരേഖ. സൈക്കോളജിസ്റ്റ് കൂടിയാണ്. ഷെയിൻ നി​ഗം നായകനായ വെയിൽ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി 18 കിലോ ഭാരമാണ് ശ്രീരേഖ വർദ്ധിപ്പിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+