ഈ ആഴ്ച രതീഷ് കൊണ്ടുപോയി, ശ്രീരേഖ ഗെയിം ചേഞ്ചറായേക്കുമോ? ആദ്യ ആഴ്ചയില്‍ മികച്ച് നിന്നവര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ച് ആദ്യ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. പുതിയ സീസണ്‍ ആരംഭിച്ചതോടെ ബിഗ് ബോസ് സംബന്ധിയായ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ആരംഭിച്ചിരിക്കുകയാണ്. ആദ്യ ആഴ്ചയില്‍ വലിയ ഓളമുണ്ടാക്കാന്‍ സീസണ്‍ 6 ന് സാധിച്ചിട്ടില്ല എന്നതാണ് പൊതുവെ ഉള്ള സംസാരം. ഇപ്പോഴിതാ ഈ സീസണില്‍ ആദ്യ ആഴ്ചയില്‍ മികച്ച പ്രകടനം നടത്തിയവരെ കുറിച്ചുള്ള വിലയിരുത്തലാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് സംബന്ധിയായ ഫേസ്ബുക്ക് ഗ്രൂപ്പില്‍ റൂമി ലോവല്‍ എന്ന പ്രൊഫൈലില്‍ നിന്നാണ് ആദ്യ ആഴ്ചയിലെ മികച്ച മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണ് എന്ന വിലയിരുത്തല്‍ വന്നിരിക്കുന്നത്. റൂമി ലോവലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

bigg boss

സിജോ - കാര്യങ്ങളെ വിലയിരുത്താനും പെട്ടന്ന് മറ്റുള്ളവരുടെ പ്ലാന്‍ തിരിച്ചറിയാനുള്ള സ്‌കില്‍ ഉണ്ട്. ഒരു ടീം ഉണ്ടാക്കാന്‍ നോക്കുന്നുണ്ട്. മറ്റൊരു റോബിന്‍ ആകാനുള്ള ശ്രമങ്ങളും കാണാം. ഒരു എന്റര്‍ടൈനര്‍ അല്ല.
ജാസ്മിന്‍ - ലൗ ട്രാക്കിലേക്ക് വീണു ക്രിഞ്ച് ആയില്ലെങ്കില്‍ ഈ സീസണില്‍ നല്ല ഇംപാക്ട് ഉണ്ടാക്കാന്‍ സാധ്യതയുള്ള കണ്ടസ്റ്റന്റ്. ഏതെങ്കിലും ടീമില്‍ കേറി ഒതുങ്ങാതെ ഇന്‍ഡിവിജ്വല്‍ ആയി കളിക്കാനുള്ള ബുദ്ധി കൂടെ കാണിച്ചാല്‍ നല്ലത്. ഗബ്രി ആയുള്ള കൂട്ടുകെട്ട് അവരുടെ ഗെയിം മോശം ആക്കുന്നുണ്ട്.

രതീഷ് - കണ്ടന്റ് ഉണ്ടാക്കാന്‍ അറിയാം. പക്ഷെ അത് പ്ലാന്‍ ചെയ്തു വര്‍ക്ക് ഔട്ട് ആക്കി നല്ല രീതിയില്‍ അവസാനിപ്പിക്കാന്‍ അറിയില്ല. ഫസ്റ്റ് വീക്ക് പുള്ളിയെ ചുറ്റിപറ്റിയാണ് കൂടുതല്‍ കണ്ടന്റും നടന്നിട്ടുള്ളത്. പണ്ട് ക്ലിക്ക് ആയ എല്ലാ കണ്ടസ്റ്റന്റിന്റെയും ഒരു മിക്‌സ് ആണ് രതീഷ് അത് പരമ ബോര്‍ ആണ്.

റോക്കി - കൃത്യമായൊരു പ്ലാന്‍ കയ്യിലുണ്ട് അത് വര്‍ക്ക് ഔട്ട് ആക്കാനുള്ള കഴിവുമുണ്ട്. പക്ഷെ മറ്റുള്ളവരെ റീഡ് ചെയ്തു കൗണ്ടര്‍ പണി കൊടുക്കാനുള്ള സ്‌കില്‍ കുറവാണെന്നു തോന്നുന്നു. എങ്കിലും ഭാവിയില്‍ നല്ലൊരു മത്സരാര്‍ഥിയാകാനുള്ള പൊട്ടന്‍ഷ്യല്‍ കാണുന്നുണ്ട്.
ശ്രീരേഖ - എന്തൊക്കെയോ ചെയ്യണം എന്നുണ്ട് ഗെയിം ചേഞ്ചര്‍ ആകാനുള്ള കഴിവുമുണ്ട്. പക്ഷെ മൊത്തത്തില്‍ ആള്‍ കണ്‍ഫ്യൂസ്ഡ് ആണ്. അത് മാറ്റി നിര്‍ത്തിയാല്‍ ഒരുപാട് ദൂരം പോകാന്‍ സാധിക്കും.

ജിന്റോ, ജാന്‍ മണി ഒന്നും നല്ല പ്ലയേഴ്‌സ് എന്ന് തോന്നിയില്ലെങ്കിലും ഫണ്ണി ബിബി കണ്ടന്റ് തരാന്‍ കഴിവുള്ളവരാണ്. ടൈം പാസിന് വേണ്ടി കാണുന്നു എന്നല്ലാതെ ഇപ്രാവശ്യം ആരുടേയും ഫാന്‍ ആകാനോ, വോട്ട് ചെയ്യാനോ തോന്നുന്നില്ല. എങ്കിലും റോക്കി, ജാസ്മിന്‍, ജിന്റോ എന്നിവരോട് ഒരു മമതയുണ്ട്. അടുത്ത വീക്ക് ആകുമ്പോ ഇത് ചിലപ്പോ മാറിയേക്കാം. മൊത്തത്തില്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ് പെര്‍ഫോമര്‍ എന്ന് തോന്നിച്ച ആരുമില്ല ഇപ്രാവശ്യം.

എങ്കിലും കഴിഞ്ഞ സീസണിനേക്കാള്‍ കോംപറ്റിറ്റീവ് സ്പിരിറ്റ് ഉള്ള കണ്ടസ്റ്റന്‍സ് കൂടുതലാണ്. എല്ലാര്‍ക്കും ഏതെങ്കിലും രീതിയില്‍ കണ്ടന്റ് ഉണ്ടാക്കാന്‍ അറിയാം. അര്‍ജുന്‍, ശ്രീതു, അന്‍സിബ പോലെയുള്ള കണ്ടസ്റ്റന്‍സ് എപ്പോ വേണേലും ട്രാക്കില്‍ കയറാം എന്നും തോന്നിക്കുന്നുണ്ട്. കളി വണ്‍ സൈഡ് ആകാതെ നോക്കി, മൈന്‍ഡ് ഗെയിം കളിച്ചു, ക്വാളിറ്റി എന്റര്‍ടൈന്‍മെന്റ് തന്നു, ക്രിഞ്ച് റൊമാന്‍സില്‍ ഉഫോക്കസ് ആയില്ലെങ്കില്‍ നല്ലൊരു സീസണ്‍ ആകുമിത്.

ഡിഎഫ്‌കെ, റിയാസ്, ഷിയാസിനെ പോലെയൊക്കെ ഇംപാക്ട് ഉണ്ടാക്കുന്ന മെയില്‍ വൈല്‍ഡ് കാര്‍ഡുകള്‍ കൂടെ വന്നാല്‍ കളി ഒന്നൂടെ കൊഴുക്കും. സാബു, രജിത്, അഖില്‍, പൊളി ഫിറോസ് പോലെ പഴയ കണ്ടസ്റ്റന്റിനെ പകുതിക്ക് ശേഷം ടാസ്‌കിന്റെ ഭാഗമായി കൊണ്ട് വന്നാല്‍ ഷോ ഒന്നൂടെ കിടു ആകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+