Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീതു എന്താണ് കൊടുത്തത്, അർജുന്‍ യോഗ്യനാണ്, ജിന്റോയും അഭിഷേകും ഡിസേർവിങ് അല്ല: നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും ഡിസേർവിങ് ആയിട്ടുള്ള രണ്ട് പേർ അർജുനും ജാസ്മിനും ആയിരുന്നുവെന്ന് നോറ. അർജുന്റെ മൊത്തത്തിലുള്ള ഒരു ജേർണി നോക്കുമ്പോള്‍ അത് വ്യക്തമാണ്. എനിക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് എന്ന രീതിയില്‍ അല്ല ഈ തിരഞ്ഞെടുപ്പ്. പുറത്ത് വന്ന് ഒരു പ്രേക്ഷക എന്ന രീതിയില്‍ നോക്കുമ്പോഴുള്ള കാര്യമാണ് ഇത്. അതിന് അകത്തായിരുന്നെങ്കില്‍ എന്റെ തിരഞ്ഞെടുപ്പ് ഇങ്ങനെ ആയിരിക്കില്ലെന്നും നോറ പറയുന്നു.

മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് അവിടെ നടത്തിയ ഒരു ടാസ്കിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം. അതേസമയം തന്നെ ജിന്റോ കപ്പ് നേടിയതില്‍ സന്തോഷമുണ്ട്. ജിന്റോ അല്ല അവിടെയുണ്ടായിരുന്ന ആര് കപ്പ് നേടിയാലും തനിക്ക് സന്തോഷം തന്നെയാണെന്നും നോറ പറയുന്നുണ്ട്.

abhishek-norha-sreethu-

അർജുന്‍, ജാസ്മിന്‍ എന്നിവരില്‍ ആർക്കാണ് കൂടുതല്‍ അർഹത എന്ന് ചോദിച്ചാല്‍ ഞാന്‍ അർജുന്റെ പേര് പറയും. മൊത്തത്തിലുള്ള ജേർണി നോക്കുമ്പോള്‍ അവന്‍ മുന്നിട്ട് നില്‍ക്കുന്നു. വ്യക്തിപരമായും ഗെയിമറായും അവന് മുന്‍തൂക്കമുണ്ട്. ബിഗ് ബോസ് വിന്നർ എന്ന രീതിയില്‍ ഞാന്‍ ഈ രണ്ട് കാര്യങ്ങളും നോക്കും. മറ്റുള്ളവർ എങ്ങനെയാകണം എന്ന് പറയാന്‍ എനിക്ക് സാധിക്കാന്‍ കഴിയില്ല. കാഴ്ചപ്പാട് വെച്ച് ഒരോരുത്തരിലും കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും.

ജിന്റോയും റിഷിയും ഫൈനല്‍ ഫൈവിലേക്ക് അത്ര ഡിസേർവിങ് ആയിരുന്നില്ല. ഒരു ഗെയിമർ എന്ന രീതിയില്‍ ശ്രീതുവിനെ ഫൈനല്‍ ഫൈവില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. വ്യക്തിപരമായ രീതിയില്‍ അവള്‍ നൈസാണ്. എന്നാല്‍ ഒരു ഗെയിമർ എന്ന രീതിയില്‍ എന്താണ് കൊടുത്തതെന്ന് എനിക്ക് അറിയില്ല. അഭിഷേകിന്റെ കാര്യവും ഭയങ്കര മിസ്റ്റീരയസ് ആയിരുന്നു.

അഭിഷേക് മൈന്‍ഡ് ഗെയിം എന്നും പറഞ്ഞ് പലതില്‍ നിന്നും മാറി നില്‍ക്കും, പിന്നെ ഫുള്‍ ടൈം ആ ബീന്‍ബാഗിലിരിക്കും. ഇറങ്ങിക്കളിക്കാത്ത ഒരാളെപ്പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ടാസ്ക്കൊക്കെ നന്നായി ചെയ്യാറുണ്ട്. മൈന്‍ഡ് ഗെയിം എന്ന് പറയുന്നത് ബിബിയുടെ ഭാഗമാണെങ്കിലും കൂടുതല്‍ സമയവും അഭിഷേക് റസ്റ്റ് എടുക്കുന്നതാണ് കണ്ടത്. ടാസ്ക്, അല്ലെങ്കില്‍ ഡ്യൂട്ടിയൊന്നും ചെയ്യുന്നില്ല എന്നല്ല പറയുന്നത്. അതിന് അപ്പുറം മൊത്തത്തില്‍ എന്താണ് കൊടുത്തത് എന്ന് നോക്കുമ്പോള്‍ ഭയങ്കര മിസ്റ്റീരയസായി തോന്നുന്നുവെന്നും നോറ പറയുന്നു.

ഒരു മത്സരാർത്ഥി എന്ന നിലയില്‍ ഇപ്പോള്‍ ജാസ്മിനെ അംഗീകരിക്കുന്നു. വീടിന് അകത്തേക്കുള്ള കാര്യത്തിലേക്ക് വരികയാണെങ്കില്‍ എനിക്ക് ഞാന്‍ തന്നെയാണ് ബെറ്റർ. അവിടെ വെച്ച് എനിക്ക് ഒരു തരത്തിലും യോജിക്കാന്‍ പറ്റാത്ത ഗെയിം ആയിരുന്നു ജാസ്മിന്റേത്. എന്നാല്‍ പുറത്തിറങ്ങി ഒരു പ്രേക്ഷക എന്ന നിലയില്‍ നോക്കുമ്പോള്‍ ജാസ്മിന്‍ ബിഗ് ബോസ് ഷോയ്ക്ക് ഒരുപാട് കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു

ബിഗ് ബോസിലേക്ക് പോയത് ഗെയിം കളിക്കാന്‍ വേണ്ടിയാണ്. ഗെയിം കളിച്ചു, പുറത്ത് വന്നു. അത് അവിടെ കഴിഞ്ഞു. ഇനിയും അതേക്കുറിച്ച് ചിന്തിച്ച് ഇരിക്കേണ്ട ആവശ്യമില്ല. മുന്നോട്ട് വേറെ കാര്യങ്ങളുണ്ട്. ആ ലൂപ്പില്‍ തന്നെ അകപ്പെട്ടെരിക്കാന്‍ താല്‍പര്യമില്ലെന്നും നോറ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+