ജാൻമണിയെക്കുറിച്ച് അർജുനോട് ചോദിച്ച് ശ്രീതു; തുറന്നുസംസാരിച്ച് അർജുൻ; ജാൻമണി പകവീട്ടുകയാണോ?
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിൽ എത്തി. ഇനി ഗ്രാന്റ് ഫിനാലയ്ക്ക് ദിവസങ്ങൾ മാത്രമാണ് ബാക്കി. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുപോയ മത്സരാർത്ഥികളൊക്കെ തിരിച്ച് വീട്ടിലേക്ക് എത്തിത്തുടങ്ങി. ജാൻമണിയാണ് ആദ്യം വന്നത്. എന്നാൽ ബിഗ് ബോസിൽ കയറിയത് മുതൽ ജാൻമണി അർജുനയെയാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യം ചർച്ചയാവുന്നുമുണ്ട്.
പ്രേക്ഷകർക്കിടയിൽ അർജുന് ലഭിക്കുന്ന പിന്തുണ ഇല്ലാതാക്കാൻ വേണ്ടിയാണ് ജാൻമണി ശ്രമിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. കഴിഞ്ഞ ദിവസം അർജുനും ശ്രീതുവും ഇരിക്കുന്ന സമയത്ത് എന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത്, ഡോണ്ട് ലവ് മീ എന്ന് ജാൻമണി അർജുനോട് പറയുന്നുണ്ട്. എന്നാൽ ഓക്കെ എന്ന് മാത്രമാണ് അർജുൻ പറയുന്നത്. ജാൻമണിയുടെ പ്രവൃത്തി ശ്രീതുവിനും ഇഷ്ടപ്പെടുന്നില്ല. ഒടുവിൽ അർജുനോട് തന്നെ ജാൻമണിയെക്കുറിച്ച് ചോദിക്കുകയാണ് ശ്രീതു.

എന്താണ് ജാൻമണിയുമായുള്ള പ്രശ്‌നം എന്നാണ് ശ്രീതു ചോദിക്കുന്നത്. ജാൻമണിയെ നേരത്തെ അറിയുമോ എന്ന് ശ്രീതു ചോദിക്കുമ്പോൾ ജസ്റ്റ് അറിയാം എന്ന് അർജുൻ പറയുന്നു. ഒരു തവണ ഫോൺ വിളിച്ചിട്ടുണ്ടെന്നും അർജുൻ പറയുന്നു. വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും അർജുൻ പറയുന്നുണ്ട്. ശ്രീതുവിന് അർജുനോട് കുറച്ച് കാര്യങ്ങൾ കൂടി ചോദിക്കണമെന്ന് ഉണ്ടെങ്കിലും അർജുൻ അവിടെ നിന്ന് പോവുകയാണ്.
എന്നാൽ ജാൻമണിയുടെ പെരുമാറ്റത്തെ നിരവധി പേരാണ് വിമർശിക്കുന്നത് . ജാൻന്മണിയ്ക്കു അവിടെ പകയുള്ള രണ്ടു പേരുണ്ട്. ഒന്ന് അർജ്ജുൻ , രണ്ട് നോറ. ഇവർ രണ്ടു പേരും വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടന്റെ മുന്നിൽ വച്ച് ജാന്മണിക്കെതിരെ സംസാരിച്ചിട്ടുണ്ട്. ജാന്മണി ഒരു പ്രത്യേക സാധനമാണ്. അവരെ പാമ്പർ ചെയ്യുന്നവരെയും പുകഴ്ത്തുന്നവരെയും അവർ സേന്ഹിച്ചു കൊല്ലും. അവർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ പിന്നെ അറിയാല്ലോ അവരെ മുച്ചൂടും മുടിയ്ക്കാൻ ഏതറ്റം വരെയും പോകും എന്നാണ് ഒരാളുടെ കമന്റ്.
കുറെ ആയാലോ അർജുന്റെ തലയിലോട്ടു കയറുന്നു..ജാൻമണി ഒരു ദിവസം കള്ള തലകറക്കം കാണിച്ചു എല്ലാവരുടെയും മുന്നിൽ വെച്ച്. എന്നിട്ട് അർജുൻ ആണ് അവരെ പൊക്കി കൊണ്ട് പോയി ഇരുത്തിയത്. അർജുനു കാര്യം മനസ്സിൽ ആയി അഭിനയിച്ചത് ആണ് എന്ന് അത് അർജുൻ എല്ലാവരോടും പറയുകയും ചെയ്തു അതിന്റെ പകയാണ് ജാൻമണിക്ക്.. എന്നാണ് മറ്റൊരു കമന്റ്. ഇങ്ങനെ നിരവധി അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
അതേ സമയം, ആരായിരിക്കും ബിഗ് ബോസ് മലയാളം സീസൺ 6ന്റെ വിജയി ആവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മുൻ സീസണുകളിലേത് പോലെ ഊഹിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. നിലവിൽ ആറ് മത്സരാർത്ഥികളാണ് ബിഗ് ബോസ് വീട്ടിൽ ഉള്ളത്. ഋഷി, ജാസ്മിൻ, അഭിഷേക്, ജിന്റോ, ശ്രീതു, അർജുൻ എന്നിവരാണ് ആ ആറ് പേർ. ഇതിൽ അഞ്ച് പേർ ടോപ്പ് ഫൈവിൽ എത്തുകയും വിജയി ആവുകയും ചെയ്യും.












Click it and Unblock the Notifications