അർജുന്‍ - ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു, എനിക്ക് പ്രശ്നവുമില്ല
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ വിമർശനം നേരിടേണ്ടി വന്ന ഒരു കോംമ്പോയാണ് ജാസ്മിന്‍-ഗബ്രി കോംമ്പോ. ഗബ്രി പുറത്തായിട്ട് പോലും ഈ വിഷയത്തില്‍ നിരവധി ആളുകളാണ് ഇപ്പോഴും ഇരുവരേയും വിമർശിക്കുന്നത്. മറ്റൊരു കോംമ്പോ രൂപപ്പെട്ട് വന്നത് അർജുനും ശ്രീതുവിനും ഇടയിലാണ്. ജാസ്മിനേയും ഗബ്രിയേയും പോലുള്ള വിമർശനം ഈ രണ്ട് പേർക്കും നേരിടേണ്ടി വന്നിട്ടില്ലെന്നതാണ് പ്രത്യേകത. എന്നാല്‍ ശ്രീതുവിന്റെ അമ്മ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതോടെ ഈ കോംമ്പോ പൊളിഞ്ഞെന്നാണ് സൂചന.
ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ശ്രീതിവിന്റെ അമ്മ പ്രത്യക്ഷമായി തന്നെ ശ്രീതുവിനോട് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അർജുന്‍ - ശ്രീതു കോംമ്പോയില്‍ വിള്ളലുകള്‍ വീണത്. ഈ സമയം തന്നെയാണ് അർജുനും ജാസ്മിനും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാകുന്നതും. ഇത് ശ്രീതുവിന് അത്ര സഹിക്കുന്നില്ലെന്നതാണ് മറ്റൊരു സത്യം.

ജാസ്മിന്‍ - അർജുന്‍ കൂട്ടുകെട്ടിലെ ഇഷ്ടക്കേട് ശ്രീതുവും വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലൈവില്‍ ജാസ്മിനുമായി നടത്തിയ സംസാരത്തില്‍ ജാസ്മിനും ഫേക്ക് ആണോയെന്ന് തോന്നുന്നുണ്ടെന്ന് ശ്രീതു പറയുന്നുണ്ടായിരുന്നു. അർജുനുമായുള്ള ഇപ്പോഴത്തെ സൗഹൃദത്തില്‍ ജാസ്മിന്‍ ചിലകാര്യങ്ങള്‍ മനപ്പൂർവ്വം എന്നെ കാണിക്കാന്‍ നോക്കുന്നുണ്ടോയെന്ന് എനിക്ക് തോന്നുന്നുണ്ട്. അങ്ങനെയാണെങ്കിലും എനിക്ക് ഒരു പ്രശ്നവും ശ്രീതു പറയുന്നു. സത്യത്തില്‍ അർജുന്‍ ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് അത്ര പിടിച്ചിട്ടില്ല.
അതേസമയം, അമ്മ വന്നതോടെ ശ്രീതുവിന് നല്ല പണിയാണ് കിട്ടിയതെന്നാണ് പ്രേക്ഷകരും വിലയിരുത്തുന്നത്. അതേസമയം തന്നെ അമ്മ പറഞ്ഞത് പൂർണ്ണമായി അങ്ങ് ഉള്‍ക്കൊള്ളാന്‍ ശ്രീതുവും അങ്ങ് തയ്യാറായിട്ടില്ല. ഇതേക്കുറിച്ച് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കഴിഞ്ഞ കൊല്ലം റനീഷയുടെ അമ്മയും ചേട്ടനും വന്നു ഒരു സൗഹൃദം പൊളിച്ചു. സ്വന്തമായി തീരുമാനമില്ലാത്ത റനീഷാ അവരുടെ താളത്തിനു ഒപ്പം തുള്ളി. സെറീനയുടെ അമ്മയും അവളെ ഉപദേശിച്ചു അനിയൻ മിഥുന്റെ കാര്യത്തിൽ, പക്ഷെ സറീന തന്റെ ബോധ്യത്തിൽ ഉറച്ചു നിന്നു, അതിന്റെ ലാഭ നഷ്ടങ്ങൾ നോക്കാതെ. ഇപ്രാവശ്യം ആ നറുക്കു വീണത് ശ്രീതുവിന്. അതിന്റെ പണിയും ശ്രീതുവിന് കിട്ടി.
അത് വരെ കളിച്ചു ചിരിച്ചു നടന്ന ശ്രീതു ഒറ്റ ദിവസം കൊണ്ട് മൂഡി ആയി. പെട്ടെന്ന് ഒറ്റ ദിവസം കൊണ്ട് ചുറ്റും ഉള്ളവരൊക്കെ അവൾക്കു ഫേക്ക് ആയി. അർജ്ജുൻ പരമാവധി ശ്രമിച്ചു ഒരു സുഹൃത്തു എന്ന നിലയിൽ എന്താണ് പ്രശ്നം എന്ന് മനസ്സിലാക്കാൻ. പക്ഷെ നമ്മള് ഇതുവരെ കണ്ട ക്യൂട്ട് ശ്രീതു അല്ല. ഇന്നലെ രാത്രി റെസ്‌മിനോട് സംസാരിക്കുമ്പോൾ അകാരണമായ പകയും ദേഷ്യവും ഉള്ള ശ്രീതുവിനെ ആണ് കണ്ടത്.
രാത്രി ഉറങ്ങാൻ പറ്റാതെ, റെസ്‌മിനോട് പോലും ഓപ്പൺ അപ്പ് ആകാൻ പറ്റാതെ കിടക്കുന്ന ശ്രീതു. ചെരുപ്പിടാതെ നടക്കരുത് എന്ന് അമ്മ പറഞ്ഞതിനെ ധിക്കരിച്ചു മഴയത്തു ചെരുപ്പ് ഇടാതെ നടക്കുന്ന ശ്രീതു. ആരോടോ ഉള്ള പ്രതിഷേധം തീർക്കാൻ എന്ന പോലെ. പക്ഷെ അർജ്ജുൻ നല്ല സുഖമായി കിടന്നുറങ്ങി. അതെ സമയം നന്ദനയുടെ ചേച്ചി ഇന്നലെ പറഞ്ഞത് : ''അമ്മ ഞങ്ങളോട് രണ്ടു പേരോടും പറഞ്ഞതു നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത്, അത് ഞങ്ങളോട് ചെയ്യാൻ പറഞ്ഞിട്ടുണ്ട് . അത് കൊണ്ട് ഇത് വരെയും ഞങ്ങൾക്ക് ദോഷം ഒന്നും ഉണ്ടായിട്ടില്ല '
ഒരിടത്തു മൂക്ക് കയറിട്ട് നടത്തുമ്പോൾ, മറ്റൊരിടത്തു സ്വന്തമായി ചിന്തിക്കാനും തീരുമാനം എടുക്കാനും ഉള്ള സ്വാതന്ത്ര്യം കൊടുത്തു. ശ്രീതു പിറന്നാളിന് അമ്മയോട് ക്യാമെറ നോക്കി പറഞ്ഞത്. 'അമ്മെ ഞാൻ ഇപ്പോൾ കുറച്ചൊക്കെ തീരുമാനം സ്വന്തമായി എടുക്കാൻ പഠിച്ചു'
സ്വന്തം കാര്യത്തിൽ ശ്രീതുവിന് അടുത്ത പിറന്നാളിനെങ്കിലും തീരുമാനം എടുക്കാൻ സാധിക്കട്ടെ.












Click it and Unblock the Notifications