Get Updates
Get notified of breaking news, exclusive insights, and must-see stories!

അർജുന്‍ ശ്രീതുവിനെ കാണുന്നത് അങ്ങനെ, വലിയ സന്തോഷം: ആ ഇഷ്ടത്തിനൊപ്പം നില്‍ക്കുമെന്നും രക്ഷിതാക്കള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ മലയാളി പ്രേക്ഷകർക്കിടയില്‍ കൂടുതലായി അറിയപ്പെട്ട താരമാണ് അർജുന്‍. പലപ്രവചനങ്ങളേയും അസ്ഥാനത്താക്കിക്കൊണ്ട് സീസണില്‍ ഫസ്റ്റ് റണ്ണറപ്പാവാനും താരത്തിന് സാധിച്ചു. അത് മാത്രമല്ല, ജീത്തു ജോസഫ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു വേഷവും അർജുന് ബിഗ് ബോസിലൂടെ ലഭിച്ചിട്ടുണ്ട്. അതേസമയം അർജുനെക്കുറിച്ച് മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ രക്ഷിതാക്കള്‍ പറയുന്ന കാര്യങ്ങളും ഇപ്പോള്‍ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്.

മക്കളുടെ ഏത് ആഗ്രഹത്തിനും ഒപ്പം നില്‍ക്കുന്ന രണ്ടുപേരാണ് ഞങ്ങള്‍. അവന്റ വിവാഹക്കാരത്തിലും അങ്ങനെ തന്നെയായിരിക്കും. അവന് ആരെ വേണമെന്ന് പറഞ്ഞാലും ഞങ്ങള്‍ ഒപ്പം നില്‍ക്കും. അവന്റെ ഇഷ്ടത്തിന് ഞങ്ങള്‍ വിട്ടുകൊടുക്കും. അത് പറയാനുള്ള പ്രധാന കാരണം ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നുവെന്നും അർജുന്റെ രക്ഷിതാക്കള്‍ പറയുന്നു.

arjun-sreethu-combo

മകള്‍ തിരഞ്ഞെടുത്ത ഒരു പയ്യനെയാണ് അവള്‍ക്ക് കെട്ടിച്ചുകൊടുത്തത്. പ്രണയ വിവാഹം ഒന്നുമായിരുന്നില്ല. ജിമ്മില്‍ വർക്കൌട്ട് ചെയ്യാന്‍ പോയപ്പോള്‍ കണ്ട് പരിചയപ്പെട്ടതാണ്. അങ്ങനെ ഞങ്ങള്‍ രണ്ട് വീട്ടുകാരും ആലോചിച്ച്, പെട്ടെന്ന് തന്നെ കല്യാണവും നടത്തി. പിള്ളേരുടെ ആഗ്രഹം അല്ലേ, അവർ അല്ലേ ജീവിക്കേണ്ടത്. അതുപോലെ അവന്‍ പറയുകയാണെങ്കിലും അവരോടൊപ്പം നില്‍ക്കും.

കരിയറൊക്കെ ഒരു നിലയ്ക്ക് എത്തിച്ചതിന് ശേഷമായിരിക്കും കല്യാണം. അവന്‍ ആദ്യം ഒന്ന് നിക്കട്ടെ. കാര്യങ്ങളൊക്കെ സ്വയം ഡീല്‍ ചെയ്ത് പോയിട്ട്, അതായത് ഒരു ഇരിപ്പുറപ്പിച്ചതിന് ശേഷം കല്യാണം. അവനെ സ്നേഹിക്കാനും മനസ്സിലാക്കാനം കഴിയുന്ന ഒരു പെണ്‍കുട്ടിയായിരിക്കണം എന്നത് മാത്രമാണ് ഞങ്ങളുടെ ഡിമാന്‍ഡെന്നും ഇരുവരും പറയുന്നു.

കോംമ്പോ ക്രിയേറ്റ് ചെയ്യുന്നത് ബിഗ് ബോസ് മത്സരത്തെ മോശമായി ബാധിക്കുമെന്ന ചിന്താഗതിയൊന്നും ഞങ്ങള്‍ക്കില്ല. നമുക്ക് ഒരാളുടെ ഹെല്‍പ്പ് ഇല്ലാതെ അവിടെ നില്‍ക്കാന്‍ സാധിക്കില്ല. കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ ഒരാള്‍ വേണം. അകത്തായാലും പുറത്തായാലും അങ്ങനെ. അതിന് അകത്ത് ഒരാള്‍ അല്ല, ഒന്നില്‍ അധികം പേർ അർജുന് ഉണ്ടായിരുന്നു.

പിന്നെ കോംമ്പോയായി കൂടുതല്‍ കാണിച്ചത് അർജുനേയും ശ്രീതുവിനേയായിരുന്നു. നല്ലൊരു കോംമ്പോയാണ്. ഞങ്ങള്‍ക്ക് ഇഷ്ടമാണ്. ബെസ്റ്റ് ഫ്രണ്ടായിട്ടാണ് അർജുന്‍ ശ്രീതുവിനെ കാണുന്നത്. അവന്റെ കയ്യുടെ ബുദ്ധിമുട്ടൊക്കെ മനസ്സിലാക്കി ശ്രീതു കൂടെ നിന്നു. എല്ലാവർക്കും അത് അറിയാം. എങ്കിലും ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയത് ആ പെണ്‍കുട്ടിയാണ്. അത് ശ്രീതുവല്ല ആരായാലും. ഞങ്ങള്‍ക്ക് അതില്‍ വലിയ സന്തോഷമുണ്ട്.

റസ്മിന്‍, അപ്സര, ശരണ്യ, ശ്രീരേഖ എന്നിവരൊക്കെ നല്ല രീതിയില്‍ സഹായിച്ചു. ബിഗ് ബോസിലെ ഒരു കാര്യവും ഞങ്ങള്‍ സീരിയസായി എടുക്കാറില്ല. ഒരു മത്സരം അല്ലേ, അതിന്റെ സ്പോട്സ്മാന്‍ സ്പിരിറ്റിലേ എടുക്കാറുള്ളു. അവന്‍ വീട്ടില്‍ എങ്ങനെയാണോ അങ്ങനെ തന്നെയാണ് അവിടേയും നിന്നിട്ടുള്ളത്. ബിഗ് ബോസില്‍ ചെന്നതിന് ശേഷമാണ് അവന്‍ പെണ്‍കുട്ടികളുമായൊക്കെ ഇങ്ങനെ അടുത്ത് പെരുമാറുന്നത് കാണുന്നത്.

ബിഗ് ബോസിലെ എല്ലാ മത്സരാർത്ഥികളേയും ഞങ്ങള്‍ക്ക് ഒരു പോലെ ഇഷ്ടമാണ്. ആരേയും വേർതിരിച്ച് കാണാനോ എടുത്ത് പറയാനോ സാധിക്കില്ല. പുറത്ത് പോയവരൊക്കെ മോശക്കാരായതുകൊണ്ട് പോയതല്ല. അത് ഒരു നിയോഗമാണ്. ഓരോ ആഴ്ചയും ഓരോരുത്തർ പുറത്ത് പോകണമല്ലോ, അതുകൊണ്ടാണ് അവർ പുറത്ത് പോയത്. അല്ലാതെ അവരൊന്നും മോശക്കാരായതുകൊണ്ടല്ലെന്നും അർജുന്റെ രക്ഷിതാക്കള്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+