ശ്രീതുവിന് പ്രണയം നിഖിൽ നായരോടോ? നടിയുടെ മറുപടി..'പുറത്ത് വന്നപ്പോൾ അതറിഞ്ഞ് ഷോക്കായി'
മിനി സ്ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരമാണ് ശ്രീതു. അമ്മയറിയാതെ എന്ന ഒറ്റ സീരിയലാണ് താരത്തിന് ആരാധകരെ നേടികൊടുത്തത്. ബിഗ് ബോസ് മലയാളം സീസൺ 6 ലെത്തിയതോടെ യുവാക്കളുടെ സ്നേഹവും ശ്രീതു പിടിച്ചുപറ്റി. അർജുൻ ശ്യാമുമായുള്ള സൗഹൃദമായിരുന്നു പ്രേക്ഷകർ ഏറ്റുപിടിച്ചത്. ശ്രീജു-അർജുൻ കോമ്പോ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു.
ഇരുവരും തമ്മിൽ പ്രണയമായിരുന്നോയെന്നാണ് ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ പ്രേക്ഷകർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ തങ്ങളുടേത് വെറും സൗഹൃദം മാത്രമാണെന്നായിരുന്നു താരങ്ങൾ വ്യക്തമാക്കിയത്.
അർജുന് മുൻപ് ശ്രീതുവിനൊപ്പം ചേർത്തുവെയ്ക്കപ്പെട്ട പേരായിരുന്നു
അമ്മയറിയാതെ സീരിയലിൽ താരത്തിനൊപ്പ അഭിനയിച്ച നിഖിൽ നായറുടേത്. നിഖിലും ശ്രീതുവും പ്രണയമായിരുന്നോയെന്ന സംശയം ഇപ്പോഴും പല പ്രേക്ഷകർക്കും ഉണ്ട്. ഇപ്പോഴിതാ അതിന് ഉത്തരം നൽകുകയാണ് ശ്രീതു. മാത്രമല്ല തന്റെ ബിഗ് ബോസ് വിശേഷങ്ങളും ശ്രീതു പങ്കുവെച്ചു. ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

' ബിഗ് ബോസ് റിവ്യൂവിലൊക്കെ എന്നെ പോസിറ്റീവായാണ് പറയുന്നത്. ജെനുവിൻ ആണെന്നും നല്ല മനുഷ്യനാണെന്നുമൊക്കെയാണ് കമന്റുകൾ. ആരേയും വൈകാരികമായി ദ്രോഹിക്കാതെ ഞാൻ ഞാനായി നിന്ന് കളിച്ചുവെന്നാണ് പല റിവ്യൂകളിലും പറഞ്ഞ് കേട്ടത്. അതുകൊണ്ടാണ് അവസാനം വരെ നിന്നതെന്നും. 97 ദിവസം അവിടെ പിടിച്ച് നിൽക്കാൻ സാധിച്ചത് ഒട്ടും ചെറിയ കാര്യമല്ല', താരം പറഞ്ഞു.
ഫാമിലി ടാസ്കിൽ വന്നതിന് പിന്നാലെ അമ്മയ്ക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ചും ശ്രീതു സംസാരിച്ചു. 'ഹൗസിലിരിക്കുമ്പോൾ നമ്മുക്ക് സമയം അറിയില്ല. പെട്ടെന്ന് ഉറക്കവും വരില്ല. സംസാരിച്ചോണ്ടിരിക്കുമ്പോൾ അങ്ങനെ സമയം പോകുന്നതാണ്. അമ്മ പുറത്തുവന്നപ്പോൾ ചോദിച്ചിരുന്നു. ഞാൻ പക്ഷെ അമ്മയെ പറഞ്ഞ് മനസിലാക്കി. പുറത്ത് വന്നപ്പോൾ അമ്മയ്ക്കെതിരെ നടന്ന സൈബർ ആക്രമണം അത്ഭുതപ്പെടുത്തി.
കാരണം അത്തരത്തിൽ ആക്രമിക്കപ്പെടാനൊന്നും അമ്മ ചെയ്തിട്ടില്ല. ഏതൊരു അമ്മയും പറയുന്ന കാര്യമാണ് അമ്മ പറഞ്ഞത്. പെട്ടെന്ന് ഉറങ്ങണമെന്നൊക്കെ പറയുന്നത് സാധാരണ കാര്യമല്ലേ. ഞാൻ പുറത്ത് വന്നപ്പോൾ ഭയങ്കര ഷോക്കായി പോയി. എന്നേയും ഭയങ്കരമായി അത് വേദനിപ്പിച്ചു. അമ്മയ്ക്കും സങ്കടമായി. പിന്നെ ഞാൻ അമ്മയെ പറഞ്ഞ് സമാധാനിപ്പിച്ചു.ഞാൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സമാധാനിപ്പിച്ചേനെ. അമ്മ ഒറ്റക്കായിപ്പോയല്ലേ, പക്ഷെ സംസാരിച്ചുു സമാധാനിപ്പിച്ചു.
അമ്മയറിയാതെ സീരിയലിൽ അഭിനയിച്ച നിഖിൽ നായരുമായി വെറും സൗഹൃദം മാത്രമാണ് ഉള്ളത്. ആർക്കൊപ്പം അഭിനയിച്ചാലും ഇത്തരത്തിൽ പല ഗോസിപ്പുകളും വരും. ഇപ്പോഴും ഞാൻ സിംഗിൾ ആണ്. വിവാഹം കഴിക്കാൻ പോകുന്ന പുരുഷനെ കുറിച്ച് ഏതൊരാൾക്കും ഉള്ള സങ്കൽപ്പങ്ങളേ എനിക്കും ഉള്ളൂ. സത്യസന്ധത പുലർത്തുന്ന ആളായിരിക്കണമെന്നായിരുന്നു മറുപടി. വിശ്വാസം, പരസ്പര ബഹുമാനം, കെയറിങ് ഇങ്ങനെ ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമേ ഞാനും ആഗ്രഹിക്കുന്നുള്ളൂ.
ഞാൻ എക്ണോമിക്സിൽ എംഎ കഴിഞ്ഞതാണ്. അഭിനയം തന്നെയാണ് ഭാവി ലക്ഷ്യം. സിനിമയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്', താരം വ്യക്തമാക്കി.












Click it and Unblock the Notifications