അർജുനെക്കുറിച്ച് എന്റെ സുഹൃത്തുക്കള്‍ പറഞ്ഞ ഒരു കാര്യമുണ്ട്: ബിഗ് ബോസില്‍.. വെളിപ്പെടുത്തി ശ്രീതു
ജീവിതത്തില്‍ കുറേയധികം സ്വപ്നങ്ങളുള്ള വ്യക്തിയാണ് താനെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 6 ഫസ്റ്റ് റണ്ണറപ്പ് അർജുന്‍ ശ്യാം. ഓരോ സ്വപ്നങ്ങളും നേടിയെടുക്കാനായി കഠിനമായി പ്രയത്നിക്കും. അതുകൊണ്ട് തന്നെ പലതും സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇനിയും അത്തരം സ്വപ്നങ്ങളുണ്ട്. അതെല്ലാം നേടിയെടുക്കാനായി ശ്രമിക്കുമെന്നും അർജുന്‍ വ്യക്തമാക്കി.
ബിഹൈന്‍ഡ് വുഡ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഗ് ബോസ് ഷോയിലെ സഹമത്സരാർത്ഥിയും അടുത്ത സുഹൃത്തുമായ ശ്രീതുവും അഭിമുഖത്തില്‍ അർജുന്റെ കൂടെ പങ്കെടുത്തിരുന്നു.

ശ്രീതു ബിഗ് ബോസില്‍ നിന്നും എവിക്ടായി പുറത്തേക്ക് പോകുന്നതിന് മുമ്പ് അർജുന്റെ അടുത്ത് വന്ന് "എന്തേലും പറയാനുണ്ടെങ്കില്‍ ഇപ്പോള്‍ പറ" എന്ന് അർജുനോട് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ഈ അഭിമുഖത്തിലും അവതാരകയും മുന്‍ ബിഗ് ബോസ് താരവുമായ റനീഷ ചോദിക്കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് അപ്പോള്‍ അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് അറിയില്ലെന്നായിരുന്നു ശ്രീതുവിന്റെ മറുപടി.
ആ സമയത്ത് അങ്ങനെ തോന്നി, അതുകൊണ്ട് ചോദിച്ചുവെന്നും ശ്രീതു വ്യക്തമാക്കുന്നു. എവിടെയാണെങ്കിലും സന്തോഷമായി ഇരിക്കുക എന്നേ എനിക്ക് പറയാനുണ്ടായിരുന്നു. അത് ഞാന്‍ പറഞ്ഞുവെന്നും അർജുന്‍ വ്യക്തമാക്കുന്നു. അതേസമയം ടാസ്കിനിടയിലും അവിടെ നടന്ന ഒരു ഓഡീഷനിടയിലും എന്നെ ശ്രീതു കുറെ സഹായിച്ചിട്ടുണ്ട്. അതാണ് ഏറ്റവും സന്തോഷകരമായ നിമിഷമെന്നും അർജുന്‍ പറഞ്ഞു. ശ്രീതുവിനും പറയാനുണ്ടായിരുന്നു അതായിരുന്നു.
കഴിഞ്ഞ ദിവസം ഒരു അമ്മ എന്നെ കാണാനായി വന്നിരുന്നു. കണ്ണൂരില്‍ നിന്നും എട്ട് മണിക്കൂറോളം ട്രെയിനില്‍ യാത്ര ചെയ്താണ് അവർ വന്നത്. എനിക്കും ശ്രീതുവിനുമുള്ള ഒരു ഗിഫ്റ്റാണെന്ന് പറഞ്ഞ് വിളക്കൊക്കെ കൊണ്ടു തന്നു. ഞങ്ങള്‍ മക്കളെ പോലെയാണെന്നും അവർ പറഞ്ഞു.
ഒരുപാട് മെയിലുകളും ഫോണ്‍കോളുകളുമൊക്കെ വരുന്നുണ്ട്. നിങ്ങള്‍ രണ്ടുപേരും ജനുവിനായിട്ട് നിന്നു, വളരെ അധികം ഇഷ്ടപ്പെട്ടു എന്നൊക്കെ അവർ പറയുന്നുവെന്നും അർജുന്‍ വ്യക്തമാക്കുന്നു. അതേസമയം നിന്നെ പറ്റി മറ്റുള്ളവരുടെ അടുത്ത് പോയി മോശം പറയാതിരുന്ന ഒരേയൊരു വ്യക്തി അർജുനായിരുന്നുവെന്നാണ് തന്റെ സുഹൃത്തുക്കള്‍ പറഞ്ഞതെന്നും ശ്രീതു പറയുന്നു.
ബിഗ് ബോസിലെ ഓഡീഷന്റെ സമയത്ത് ഞാന്‍ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണെന്ന് പറഞ്ഞിരുന്നു. അതായത് ആരെങ്കിലും എന്റെ നേർക്ക് എന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് ദേഷ്യം വരും. എന്നാല്‍ ബിഗ് ബോസില്‍ ആരും എന്റെ അടുത്തേക്ക് അങ്ങനെ വന്നില്ല. ചെറിയ ചെറിയ വിഷയങ്ങള്‍ ഉണ്ടായപ്പോഴൊക്കെ ഞാന്‍ നല്ല രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. എവിടേയും റിയാക്ട് ചെയ്യാതെയൊന്നും പോയിട്ടില്ല.
ബിഗ് ബോസില്‍ പലതരത്തിലുള്ള ആളുകളാണ് ഉള്ളത്. ഗെയിമിന് വേണ്ടി എന്തും ചെയ്യുന്ന ആളുകളുണ്ട്. ഞാന്‍ ഗെയിമിന് വേണ്ടി ഒന്നും പ്രത്യേകം ചെയ്തിട്ടില്ല. ഞാന്‍ എന്താണോ, അങ്ങനെ തന്നെയാണ് അവസാനം വരെ നിന്നതെന്നും ശ്രീതു കൂട്ടിച്ചേർത്തു.












Click it and Unblock the Notifications