ഒടുവില്‍ ശ്രീതു മുഖത്ത് നോക്കി പറഞ്ഞു, അർജുനെ നീ ഫേക്ക്: നിന്നെ പുറത്ത് വെച്ച് എനിക്കൊന്ന് കാണണം
ബിഗ് ബോസ് മലയാളം സീസണ്‍ 6 പ്രധാനമായും രണ്ട് കോമ്പോകളാണ് ഉണ്ടായിരുന്നത്. ജാസ്മിന്‍-ഗബ്രി കോമ്പോയും ശ്രീതു-അർജുന്‍ കോമ്പോയും. ജാസ്മിന്റേയും ഗബ്രിയുടേയും കാര്യത്തില്‍ ബിഗ് ബോസിന് അകത്തും പുറത്തും നിരവധി വിവാദങ്ങളും വഴിത്തിരിവുകളും സൃഷ്ടിക്കപ്പെട്ടെങ്കില്‍ ശ്രീതുവിന്റേയും അർജുന്റേയും കാര്യത്തില്‍ ഇത് നേരെ തിരിച്ചായിരുന്നു. അവരുടെ കോമ്പോ പരമാവധി അവർക്കുള്ളില്‍ തന്നെ ഒതുങ്ങി നിന്നു.
ജാസ്മിന്‍-ഗബ്രി കോംമ്പോ പോലെ തന്നെ, അല്ലെങ്കില്‍ വേറൊരു തരത്തില്‍ ആർക്കും ഒരു വ്യക്ത വരുത്താത്ത ഗെയിം ആയിരുന്നു ശ്രീതുവിന്റേയും അർജുന്റേയും. എന്നാല്‍ ഇതെല്ലാം കൃത്യമായി ഇവരുടെ, പ്രത്യേകിച്ച് ശ്രീതുവിന്റെ ഗെയിം ആയിരുന്നുവെന്ന് മനസ്സിലാക്കുന്നതാണ് ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നടന്ന കാര്യങ്ങള്‍.

അർജുന്‍ ഫേക്ക് അല്ലേയെന്ന്, ചിരിച്ചുകൊണ്ടാണെങ്കിലും ശ്രീതു മുഖത്ത് നോക്കി ചോദിച്ചു എന്നതാണ് ശ്രദ്ധേയം. പുറത്ത് അമ്മയുടെ റസ്പോണ്‍സ് എന്താണെന്ന് ശ്രീതു ശരണ്യയില്‍ നിന്നും അറിയുകയും ചെയ്തു. ഇതോടെയാണ് പതിവ് പോലെ ചിരിച്ചുകൊണ്ട് അർജുനും ശ്രീതുവും സംസാരിക്കാന്‍ തുടങ്ങിയത്.
'നീ കൂടുതല്‍ അഭിനയിക്കേണ്ട. ക്യാമറയില്ലാതെ എനിക്ക് അർജുനെ ഒന്ന് കാണണം. നേരിട്ട് അർജുന്റെ ക്യാരക്ടർ ഒന്ന് അറിയണം. അതിന് ഞാന്‍ കാത്തിരിക്കുകയാണ്. എല്ലാ കഴിഞ്ഞിട്ട് അർജുന്റെ സ്വഭാവം എനിക്ക് അറിയണം. ബിഗ് ബോസിന്റെ ഗേറ്റിന് അപ്പുറത്ത് അർജുന്‍ എന്താണെന്ന് അറിയണം' എന്നായിരുന്നു ശ്രീതു പറഞ്ഞത്.
ബിഗ് ബോസിന് അകത്തേയും പുറത്തേയും അർജുന്‍ ഒന്നാണ്. ഒരു പാവം പയ്യനെ നീ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നായിരുന്നു താമശയെന്ന രീതിയില്‍ അർജുന്‍ മറുപടി നല്‍കിയത്. അപ്പോള്‍ "ഞാന്‍ കറക്ടായിട്ട് തന്നെയാണ് ജഡ്ജ് ചെയ്തതെന്ന് എനിക്ക് അറിയാം. കാണുന്നവർക്ക് അറിയില്ലാലോ ഇവിടെ അർജുന്‍ കാണിക്കുന്നതെന്ന്. ഓപ്പണായിട്ട് തന്നെ പറയുകയാണ് നീ ഫേക്ക് ആണെന്ന്. ഇത് കണ്‍ട്രോള്‍ഡ് അർജുന്‍, ഇങ്ങനെ കണ്‍ട്രോള്‍ഡ് ആയി പെരുമാറാന്‍ നീ എത്ര ദിവസം പ്രാക്ടീസ് ചെയ്തു. എന്തെങ്കിലും സെഷന് പോയോ?" എന്നായിരുന്നു ശ്രീതുവിന്റെ മറുപടി
നേര തിരിച്ച് ശ്രീതുവിനെതിരേയും അർജുന്‍ കൊട്ടുന്നുണ്ട്. നിനക്ക് 25 വയസ്സായി, നീ എന്ത് കോണ്‍ട്രിബ്യൂഷനാണ് ബിഗ് ബോസില്‍ കൊടുത്തത് എന്നായിരുന്നു അർജുന്റെ ചോദ്യം. അതേസമയം ആളുകളെ പറ്റിക്കാന്‍ വേണ്ടി സൃഷ്ടിച്ച കോംമ്പോയായിരുന്നു ഇരുവരുടേതുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അത്തരത്തിലുള്ള ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
ശ്രീതു ഇനി എങ്കിലും അമ്മ പറഞ്ഞു തന്ന വാക്കുകളുടെ ആഴം മനസിലാക്കും എന്ന് കരുതാം. അർജുൻ ശ്രീതു കോമ്പോ പ്രണയമാണോ സൗഹൃദമാണോ എന്നൊന്നും ആർക്കും അറിയേണ്ടതുണ്ടായില്ല. ശ്രീജുൻ എന്ന പേരിൽ ഒറ്റ മത്സരാർത്ഥി ആയിരുന്നു അവർ. ബിഗ്‌ബോസ് ആയാൽ ലവ് കോമ്പോ വേണം എന്ന് ശഠിക്കുന്നവർക്ക് വേണ്ടി അവരെ പറ്റിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒന്ന് അതായിരുന്നു " ശ്രീജുൻ ".
ബിഗ്‌ബോസ് ൽ എത്ര കോമ്പോ ഉണ്ടാക്കിയാലും അതിന്റെ ബെനിഫിറ്റ് ഒരാൾക്കു മാത്രം ആയിരിക്കും. ഇത്രേം സീസൺസ് ഉണ്ടായിട്ടും ഈ ഭാഗ്യ പരീക്ഷണത്തിനു എന്തിനു നില്കുന്നു എന്ന് മനസിലാകുന്നില്ല. ഒറ്റക്ക് കളിച്ച് തിളങ്ങാൻ അവസരം ഉണ്ടായിട്ടും അർജുനും ജാസ്മിനും വേണ്ടി ബലിയാടായവരാണ് ഗബ്രിയും ശ്രീതുവും. ശ്രീതുവിന് അറിയാമായിരുന്നു അർജുൻ ഫേക്ക് ആണെന്ന്.
എല്ലാം കണ്ട്രോൾ ചെയ്ത് ഫേക്ക് ചിരി ഫിറ്റ് ചെയ്ത് നില്കുകയാണെന്നും. അത് ജനങ്ങൾ തിരിച്ച് അറിയും എന്ന് ശ്രീതു തെറ്റിദ്ധരിച്ചു. ഒരുപാട് ടാലെന്റ്റ് ഉണ്ടായിട്ടും ഒന്നും ചെയ്യാതെ ഈ കോമ്പോ ഫാൻസ്‌നെ തൃപ്തിപെടുത്താൻ പറ്റിക്കാൻ നിന്ന് കൊടുത്തു. ഫൈനലി ടോപ് 5 എന്ന സ്വപ്‌നത്തിനു തൊട്ട് മുൻപ് ശ്രീതു പുറത്താകുകയും ചെയ്തു.












Click it and Unblock the Notifications