Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് ഹൗസിൽ നിന്നും ഇന്ന് ഇയാൾ പുറത്താകും, നടക്കാൻ പോകുന്നത്, ബിഗ് ബോസിന്റെ വലിയ പ്ലാൻ?';

കൊച്ചി: 19 പേരുമായി തുടങ്ങിയ ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും ഒരാൾ കൂടി പുറത്തായിരിക്കുകയാണ്. നിഷാനയാണ് ഹൗസിൽ നിന്നും പുറത്തായത്. ഇനിയും ആരെങ്കിലും നാളെ പുറത്ത് പോകുമോയെന്ന് അറിയില്ല എന്ന വാക്കുകളോടെയാണ് അവതാരകനായ മോഹൻലാൽ ശനിയാഴ്ചത്തെ എപ്പിസോഡ് അവസാനിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇന്ന് വീണ്ടും എവിക്ഷൻ ഉണ്ടാകുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.

അതിനിടയിൽ ഇപ്പോഴിതാ ഒരാൾ കൂടി ഇന്ന് പുറത്താകാനുള്ള സാധ്യത ഉണ്ടെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. അതേസമയം ജാസ്മിനേയും ഗബ്രിയേയും സംരക്ഷിക്കാനുള്ള ശ്രമങ്ങളും ബി ബി അണിയറപ്രവർത്തകർ നടത്തുന്നുണ്ടെന്നും ആരാധകൻ ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു.

sureshmayevict

'കേട്ട വിവരം ശെരി ആണെങ്കിൽ ഈ വീക്കിൽ രണ്ടു എലിമിനേഷൻ നടത്തി ഗബ്രിയേയും ജാസ്മിനെയും സേവ് ആക്കാൻ ആണ് ബിഗ് ബോസ്സ് ശ്രമിക്കുന്നത്. സാധാരണ തുടക്കത്തിൽ ഒന്നും രണ്ടു പേരെ ഒരുമിച്ച് ഔട്ട്‌ ആക്കാറില്ല. ഇന്നലെ നിഷാന പോയി, ഇന്ന് സുരേഷ് ഔട്ട്‌ ആവുന്നു എന്നും കേൾക്കുന്നു. ഈ ആഴ്ചയിൽ രണ്ടു പേർ പോയ സ്ഥിതിക്ക് പവർ ടീമിൽ ഇല്ലാത്ത ജാസ്മിനും ഗബ്രിയും കുറഞ്ഞ പക്ഷം 10 വോട്ടുകൾ എങ്കിലും വാങ്ങി അടുത്ത വീക്കിൽ എലിമിനേഷനിൽ ഉണ്ടാവും.പക്ഷെ ഈ ആഴ്ച രണ്ടു പേർ പോയതുകൊണ്ട്, അടുത്ത ആഴ്ച ആരെയും ഔട്ട്‌ ആക്കാതെ എന്തേലും ഉടായിപ്പ് പരിപാടി ബിബി കാണിക്കും. നോക്കിക്കോ.

അടുത്ത ആഴ്‌ച ഈസ്റ്റർ ആണ്. അതിന്റെ അടുത്ത ആഴ്ച റമദാനും ആണ്. പിന്നെ വിഷു വരും. സാധാരണ ഇങ്ങനെത്തെ വിശേഷ ദിവസങ്ങളിൽ എലിമിനേഷൻ വെക്കാറില്ല. വെച്ചാലും പരമാവധി ഒരാൾ പോകും.അങ്ങനെയേ വെക്കു. അതുപോലെ ഈ 2 ആഴ്ചക്കുള്ളിൽ തന്നെ, വേണമെങ്കിൽ ജാസ്മിനും ഗബ്രിക്കും പവർ ടീമിൽ തിരിച്ചു കയറാനുള്ള സാധ്യതയും ബിഗ് ബോസ്സ് ഒരുക്കി കൊടുക്കും. അതുമാത്രം അല്ല നിഷാന പോയതുകൊണ്ട് ഇപ്പോൾ പവർ ടീമിൽ 2 പേർ മാത്രമേ ഉള്ളു. അതിൽ ഒരാൾ റെസ്മിൻ ആണ്. ഏതെങ്കിലും വഴിയിൽ പവർ ടീമിൽ എണ്ണം കുറവാണ് എന്നൊക്കെ പറഞ്ഞിട്ട്, വല്ല ടാസ്‌കിലൂടെ ജാസ്മിനെയും ഗബ്രിയേയും (കുറഞ്ഞ പക്ഷം ജാസ്മിനെ എങ്കിലും ) പവർ ടീമിൽ തിരുകി കയറ്റാനും ബിഗ് ബോസ്സ് ശ്രമിക്കും. സുരേഷ് ഔട്ട്‌ ആവുന്നത് ഓർത്തു സന്തോഷിക്കുന്നവർ ഇതുകൂടെ മനസിലാക്കി വെയ്ക്കുക. BB is planning something big...അപ്പോൾ ബാക്കി നമുക്ക് അടുത്ത രണ്ടാഴ്ചകളിൽ സ്‌ക്രീനിൽ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+