'ജിന്റോയുടെ പ്ലാൻ ഇതാണ്, നടപ്പാക്കുന്നത് കൃത്യം ഗെയിം സ്ട്രാറ്റജി, ലക്ഷ്യം പുറത്ത്'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കം മുതൽ തന്നെ ചർച്ചയായ താരമായിരുന്നു ഫിറ്റ്നെസ് ട്രെയിനർ ആയ ജിന്റോ. ആദ്യ ഘട്ടത്തിൽ വലിയ നെഗറ്റീവായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. എന്നാൽ വൈകാതെ ഈ നെഗറ്റിവിറ്റിയെ മറികടക്കാൻ ജിന്റോയ്ക്ക് സാധിച്ചു. താരത്തിന്റെ സരസമായ നിഷ്കളങ്കമായ പെരുമാറ്റം ആളുകൾ സ്വീകരിച്ചു. ജിന്റോയ്ക്ക് വേണ്ടി ആർമി ഗ്രൂപ്പുകൾ പെട്ടെന്ന് തന്നെ സജീവമാകുകയും ചെയ്തു.
എന്നാൽ ബിഗ് ബോസ് മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ മറ്റൊരു ജിന്റോയെ ആണ് പ്രേക്ഷകർ കാണുന്നത്. കൃത്യമായ ഗെയിം സ്ട്രാറ്റജിയാണ് ഇപ്പോൾ ജിന്റോ പുറത്തെടുക്കുന്നതെന്നാണ് ആരാധകരിൽ ഒരാൾ ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റിൽ കുറിക്കുന്നത്. കുറിപ്പ് ഇങ്ങനെ
'ക്യാരക്ടർലെസ്
ബിഗ് ബോസ് സീസൺ 6 ൽ ജെനുവിൻ ആയ ഒരാൾ എന്ന നിലയിൽ പ്രേക്ഷകപിന്തുണ ലഭിച്ച ഒരാളാണ് ജിന്റോ. എന്നാൽ പവർ റൂമിൽ കയറിയ ശേഷമുള്ള പുള്ളിയുടെ പെർഫോമൻസ് കണ്ടപ്പോൾ വ്യക്തമായ ഒരു കാര്യം ഇത്രയും ദിവസം പുള്ളി ഹൌസ് നുള്ളിൽ കാണിച്ചത് മുഴുവൻ ഔട്ട് പോകാൻ വേണ്ടിയുള്ള നാടകം ആണെന്നാണ്.

ഒരു പാവം മണ്ടൻ എന്ന ഇമേജ് ജിന്റോ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഴുവൻ ഹൌസ് മേറ്റ്സ് ഉം പവർ റൂമിനു എതിരെ തിരിഞ്ഞപ്പോൾ റെസ്മിൻ എഴുതിയ പണിഷ്മെന്റ് ജിന്റോ ചെയ്തില്ല. അപ്പോൾ അത് റെസ്മിൻ സ്വയം ഏറ്റെടുക്കും എന്നായപ്പോൾ ഉടനെ വെയിലത്തു ചെന്നിരുന്നു ഷോ ഓഫ്. അതും നടക്കില്ല എന്ന് വന്നപ്പോൾ അർജുൻ, ഋഷി, അപ്സര എന്നിവർ ഉണ്ടായിരുന്ന സിറ്റുവേഷനിൽ കരച്ചിലും ഇറക്കി.
സിജോയുടെയും റോക്കിയുടെയുമൊക്കെ അഭാവത്തിൽ വൈൽഡ് കാർഡ് വരുന്നതിനു മുൻപ് ഹൗസിൽ തന്റെതായ ഒരു സ്പേസും ഉണ്ടാക്കുക എന്നതാണ് ജിന്റോയുടെ പ്ലാൻ എന്ന് തോന്നുന്നു. റൂൾ ബുക്ക് എടുത്തു കൊണ്ട് വന്ന് ഉറങ്ങുന്നത് തെറ്റല്ല എന്നൊക്കെ ലൂപ് ഹോൾ വാദിക്കുന്നുണ്ട്. ഉറക്കം വീഡിയോയും ശിക്ഷയുടെ കാര്യവും ഒക്കെ വീക്കെൻഡ്ൽ വരുന്നതോടെ മറ്റൊരു ജിന്റോയെ വരും ആഴ്ചയിൽ കാണാനാകും എന്ന് തോന്നുന്നു. എന്തു തന്നെയായാലും ഇത്രയും ദിവസം പുള്ളി അകത്ത് കാണിച്ച ആളല്ല യഥാർത്ഥ ജിന്റോ.
വ്യക്തമായ ഗെയിം പ്ലാനും സ്ട്രാറ്റജി യുമായി വന്ന് അതൊക്കെ വിജയകരമായി അകത്ത് ഇംപ്ലിമെന്റ് ചെയ്യുന്ന ഒരാൾ ആണ്.












Click it and Unblock the Notifications