Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്ത് വന്നപ്പോഴാണ് സിബിന് കാര്യം മനസ്സിലായത്: അതോടെ പ്ലേറ്റ് തിരിച്ചു, ലാലേട്ടന്‍ തെറ്റ് ചെയ്തില്ല

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡായി വന്ന് മികച്ച രീതിയിലുള്ള മത്സരം പുറത്തെടുത്ത താരമായിരുന്നു ഡിജെ സിബിന്‍. വന്ന ആദ്യ ദിനം മുതല്‍ തന്നെ പ്രേക്ഷകരുടെ പിന്തുണ വലിയ രീതിയില്‍ നേടിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായ രീതിയില്‍ സിബിന്‍ ബിഗ് ബോസില്‍ നിന്നും പുറത്താകുകയാണുണ്ടായത്.

ആരോഗ്യപരമായ കാര്യങ്ങളെ തുടർന്ന് സിബിന്‍ ഷോയില്‍ നിന്നും പുറത്തേക്ക് പോകുന്നുവെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. എന്നാല്‍ ഷോയില്‍ നിന്നും താന്‍ സ്വയം ക്വിറ്റ് ചെയ്തത് അല്ലെന്നാണ് പുറത്ത് വന്ന സിബിന്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ചില ചെറിയ ആരോപണങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഒരു മത്സരാർത്ഥി എന്ന നിലയില്‍ സിബിന് ചില പാളിച്ചകള്‍ സംഭവിച്ചെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.

sibin

സിബിൻ നല്ല ഗെയിമറായിരുന്നു എന്നതിൽ ആർക്കും സംശയമില്ല. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുളള ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് മോഹന്‍ലാല്‍ ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരാധക ഗ്രൂപ്പുകളില്‍ വന്ന കുറിപ്പ് വ്യക്തമാക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സിബിൻ നല്ല ഗെയിമറായിരുന്നു എന്നതിൽ ആർക്കും സംശയമില്ല. പക്ഷേ സിബിൻെറ ഭാഗത്ത് നിന്ന് വന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുകയായിരുന്നു ലാലേട്ടൻ ചെയ്തത്.ഇതിന് മുമ്പുള്ള ആഴ്ചകളിലെല്ലാം ജിൻ്റോയെ, ജാസ്മിനെ, ഗബ്രിയെ, ജാൻമൊണിയെ, അഭിഷേകിനെ തുടങ്ങി എല്ലാവരെയും അത് പോലെ നിർത്തി പൊരിച്ചിട്ടുണ്ട്. അവരെ പോലെ തന്നെയുള്ള ഒരു കണ്ടസ്റ്റൻ്റ് മാത്രമല്ലേ സിബിനും.

സിബിൻ്റെ ഇരട്ട മുഖം (പൊയ്മുഖം) പൊളിച്ചതാണ് സിബിന് പ്രയാസമുണ്ടാക്കിയത്. അത്തരം പരിപാടികൾ എല്ലാ സീസണുകളിലും നടന്നിട്ടുള്ളതാണ്.അതിന് ശേഷം തനിക്ക് ഹൗസിൽ തുടരാൻ കഴിയില്ലെന്ന് സിബിൻ പല തവണ പറയുന്നത് പ്രേക്ഷകർ കണ്ടതാണ്. എന്നിട്ടും ഡോക്ടറെ കാണിച്ച ശേഷം സിബിൻ തുടരുന്നതിന് എല്ലാ സഹായവും ചെയ്യുകയല്ലേ ബിബി ചെയ്തത്?

അതിന് ശേഷവും കഴിയില്ല എന്ന് സിബിൻ പറയുന്നത് മുഴുവൻ പ്രേക്ഷകരും കണ്ടതാണ്, അപ്പോഴാണ് അദ്ദേഹത്തെ പുറത്താക്കുന്നത്.വെളിയിൽ വന്നപ്പോഴാണ് സിബിന് തനിക്ക് പുറത്തുണ്ടായിരുന്ന പിന്തുണ മനസ്സിലാകുന്നത് അപ്പോൾ സിബിൻ പ്ലേറ്റ് തിരിച്ചു. താൻ പറഞ്ഞിട്ടല്ല പുറത്താക്കിയത് എന്നാക്കി പ്രോഗ്രാം സ്ഥിരമായി കാണുന്ന വരെ മണ്ടൻമാരാക്കുകയല്ലേ ചെയ്യുന്നത്.

ഒരു സിനിമ സംവിധാനം ചെയ്തിട്ട് തനിക്ക് കിട്ടാതിരുന്ന ജനസമ്മിതി ബിഗ് ബോസ്സിലൂടെ നേടിയെടുത്ത മഹാനും ഇന്ന് ഏഷ്യാനെറ്റിനെയും ബിഗ് ബോസിനേയും കുറ്റം പറഞ്ഞ് കൊണ്ട് ഇറങ്ങിയിട്ടുണ്ട്. കുറെ അന്തം ഫാൻസുണ്ട് എന്ത് കാട്ടിയാലും സപ്പോർട്ട് ചെയ്യാൻ അത് തന്നെ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+