Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിൻ പുറത്തിറങ്ങി എല്ലാം അറിഞ്ഞിട്ടും ചിരിച്ച് നിൽക്കാൻ കാരണം..എന്റെ പ്രയോറിറ്റി ഇതായിരുന്നു'; ഗബ്രി

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചിരിക്കുകയാണ്. ജിന്റോയാണ് ഈ സീസണിൽ വിജയി ആയത്. അർജുൻ ശ്യാം രണ്ടാം സ്ഥാനവും ജാസ്മിൻ ജാഫർ മൂന്നാം സ്ഥാനവും നേടി. ഫിനാലെയ്ക്ക് ഒരാഴ്ച മുൻപ് വരെ ബിഗ് ബോസ് കപ്പ് ഉയർത്താൻ ഏറ്റവും സാധ്യത കൽപ്പിച്ച മത്സരാർത്ഥി ജാസ്മിൻ ആയിരുന്നു. എന്നാൽ ഗബ്രിയുടെ റീഎൻട്രിയാണ് ജാസ്മിന് തിരിച്ചടിയായത് എന്നാണ് ഒരു വിഭാഗം ആരാധകർ പറഞ്ഞത്.

ജാസ്മിന് പുറത്ത് അത്രയധികം നെഗറ്റീവ് ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ഗബ്രി ആ നിലയിൽ അല്ല ജാസ്മിനോട് ഇടപെട്ടതെന്നായിരുന്നു വിമർശനം. ഇപ്പോഴിതാ അത്തരം വിമർശനങ്ങളെ തള്ളുകയാണ് ഗബ്രി. ജാസ്മിൻ കപ്പെടുക്കുകയായിരുന്നില്ല ഒരിക്കലും തന്റെ പ്രയോറിറ്റിയെന്നും മറിച്ച് അവൾ സ്ട്രോങ്ങ് ആയി നിൽക്കണമെന്നതായിരുന്നുവെന്നും ഗബ്രി പറയുന്നു. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷം ആയിരുന്നു താരത്തിന്റെ പ്രതികരണം.

jasmine-gabri-first-responds

'ബിഗ് ബോസ് കഴിഞ്ഞ് ഇപ്പോൾ ഒരുപാട് സന്തോഷം ഉണ്ട്, കുറച്ചൊക്കെ സങ്കടവും. 100 ദിവസം നിൽക്കണം എന്ന ആഗ്രഹവുമായാണ് ബിഗ് ബോസിൽ പോയത്. 55 ദിവസം കഴിഞ്ഞ് പുറത്തായപ്പോൾ ഞാൻ ഹാപ്പിയായിരുന്നു. വീട്ടിൽ പോകണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പക്ഷെ അന്ന് നമ്മുക്കൊരു ഉറപ്പുണ്ടായിരുന്നു, അവസാന മൂന്ന് ദിവസം തിരിച്ചുകയറാം, വീണ്ടും എല്ലാവരുമായി സമയം ചെലവഴിക്കാമെന്ന്. അത് ഞങ്ങളുടെ ലോകമായിരുന്നു. അത് അവസാനിച്ചുവെന്ന് അറിയുമ്പോൾ വിഷമം ഉണ്ട്.

ജാസ്മിൻ കപ്പടിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ പുറത്തെ പിന്തുണവെച്ച് ജിന്റോ വിജയിക്കുമെന്ന് തോന്നിയിരുന്നു. പ്രേക്ഷകർക്ക് തെറ്റ് പറ്റിയെന്ന് കരുതുന്നില്ല. കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രേക്ഷകർ വോട്ട് ചെയ്യുന്നത്. ഭാഗ്യം ഒരു പ്രധാനഘടകമാണ്. നമ്മൾ എന്ത് കാണിച്ചാലും പുറത്തേക്ക് എന്ത് പോകുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രേക്ഷകരുടെ പിന്തുണ വരുന്നത്. അതൊരു ഭാഗ്യം തന്നെയാണ്.

ജാസ്മിൻ മൂന്നാമത് എത്തിയതിൽ വിഷമമില്ല. എന്റെ പ്രയോറിറ്റി അവൾ കപ്പെടുക്കുകയെന്നതിനേക്കാൾ ഞാൻ പോയൊരു അവസ്ഥയിലൂടെ അവൾ പോകരുതെന്ന നിർബന്ധമായിരുന്നു. പക്ഷെ എന്നെക്കാളും ഭീകരമായിട്ടുള്ള കാര്യങ്ങളാണ് അവളെ പുറത്ത് കാത്തിരിക്കുന്നതെന്ന ബോധ്യത്തോടെയാണ് ഞാൻ ഹൗസിലേക്ക് തിരിച്ച് കയറിയത്. അവിടെ നിൽക്കുമ്പോഴും എന്റെ ആഗ്രഹം അവൾ സ്ട്രോങ് ആവണം എന്നായിരുന്നു. കാരണം മനക്കരുത്തില്ലാതെ പുറത്തിറങ്ങിയാൽ എത്രത്തോളം സർവൈവ് ചെയ്യാൻ പറ്റുമെന്ന് എനിക്ക് അറിയില്ല.

ഞാൻ ജാസ്മിനോട് പറഞ്ഞത് സ്ട്രോങ് ആയിരിക്കണമെന്ന് തന്നെയാണ്.എങ്ങനെ എല്ലാത്തിനേയും നേരിടണം എന്ന ഐഡിയയാണ് ഞാൻ കൊടുത്തത്. എത്ര സന്തോഷം ഉണ്ടായാലും പുകഴ്ത്തി പറയാൻ ആളുണ്ടായാലും ഗ്രൗണ്ടഡ് ആയി നിൽക്കണം, എത്ര തളർത്തിക്കളയാനും അടിച്ച് താഴെയിടാൻ നോക്കിയാലും സ്ട്രോങായി നിൽക്കണമെന്നാണ് പറഞ്ഞത്. അത് അവൾ അത് മനസിലാക്കിയിട്ടുണ്ട്. ജാസ്മിൻ പുറത്തിറങ്ങിയിട്ട് എല്ലാം അറിഞ്ഞിട്ടും ചിരിച്ചോണ്ട് നിൽക്കുന്നതിന്റെ കാരണം അതാണ്.

ജാസ്മിനുമായി ഞാൻ ലൗട്രാക്ക് പിടിച്ചിട്ടില്ല. ഞാൻ എന്താണ് ചെയ്തത് എന്ന് അവൾക്കും അവൾ കാണിച്ചത് അവൾക്കും അറിയാം. പുറത്തുള്ളവർക്ക് കണ്ടറിയുന്നത് മാത്രമാണ്', ഗബ്രി പറഞ്ഞു. ജാസ്മിനോട് പ്രണയമാണോയെന്ന ചോദ്യത്തിന് ഇപ്പോൾ പറയാറായില്ലെന്നായിുന്നു ഗബ്രിയുടെ മറുപടി. 'പ്രണയം അല്ലെന്ന് പലതവണ ഞാൻ അതിന്റെ അകത്ത് വെച്ച് പറഞ്ഞിട്ടുണ്ട്. ഇമോഷൻസ് തോന്നിയിട്ടില്ലെന്ന് പറയാനാകില്ല. പക്ഷേ പ്രാക്ടിക്കലായിട്ടുള്ള പല കാരണങ്ങളും ഉണ്ട്. എന്തായാലും ഇതിലേക്ക് ഞാൻ കൂടൂതൽ പറയുന്നില്ല. കാരണം എന്റെ ജീവിതത്തെയാണ് ഇതൊക്കെ ബാധിക്കുക. ഇതിന്റെ പേരിൽ ഞാൻ കുറെ തെറി വിളികേൾക്കേണ്ടി വരും', ഗബ്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+